1 GBP = 103.96

പ്രധാനമന്ത്രി ലഡാക്കിൽ; അതിർത്തിയോട് ചേർന്ന സ്ഥലത്ത് സന്ദർശനം നടത്തുന്നു

പ്രധാനമന്ത്രി ലഡാക്കിൽ; അതിർത്തിയോട് ചേർന്ന സ്ഥലത്ത് സന്ദർശനം നടത്തുന്നു

അതിർത്തിയിൽ നടക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കിലെത്തി. ഓൾ ഇന്ത്യ റേഡിയോ ആണ് വിവരം പുറത്തുവിട്ടത്. പുലർച്ചെ ലേ സന്ദർശിച്ച അദ്ദേഹം അതിനു ശേഷമാണ് ലഡാക്കിലേക്ക് എത്തിയത്. സംയുക്ത സേനാമേധാവി ബിപിൻ റാവത്തിനൊപ്പമാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.

ഇപ്പോൾ അദ്ദേഹം നിമു എന്ന സ്ഥലത്തെ ഫോർവേഡ് മിലിട്ടറി പൊസിഷനിലാണ് ഉള്ളതെന്നാണ് വിവരം. അതിർത്തിയോട് ചേർന്ന സ്ഥലത്ത് അദ്ദേഹം സന്ദർശനം നടത്തുകയാണ്. ഇവിടുത്തെ സേനാവിന്യാസം അദ്ദേഹം നേരിട്ട് വിലയിരുത്തും. അതിർത്തിയിൽ സൈനികൻ മുഖാമുഖം നിൽക്കുന്ന സ്ഥലത്താണ് അദ്ദേഹം ഉള്ളത്. സമുദ്രനിരപ്പിൽ നിന്ന് 110000 അടി ഉയരത്തിലുള്ള സ്ഥലമാണ് ഇത്. അവിടുത്തെ ഫോർവേഡ് ബ്ലോക്കുകൾ സന്ദർശിച്ച് അവിടെയുള്ള സൈനികരുമായി സംസാരിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങൾ പറയുന്നു. ഗാൽവൻ താഴ്വരയിലെ സംഘർഷത്തിൽ പരുക്കേറ്റ സൈനികരുമായും അദ്ദേഹം ആശയവിനിമയം നടത്തി.

ഇന്ന് പുലർച്ചെ അദ്ദേഹം ‘ലേ’യിലെത്തിയിരുന്നു. സംയുക്ത സേനാമേധാവി ബിപിൻ റാവത്തിനൊപ്പമാണ് പ്രധാനമന്ത്രി അതിർത്തിയിൽ എത്തിയത്. വളരെ അപ്രതീക്ഷിതമായായിരുന്നു അദ്ദേഹത്തിൻ്റെ സന്ദർശനം. സേനാംഗങ്ങൾക്ക് ആത്മവിശ്വാസം പകരുക എന്നതാണ് സന്ദർശനത്തിൻ്റെ ലക്ഷ്യം. ലേ സന്ദർശനം കഴിഞ്ഞാന് അദ്ദേഹം ലഡാക്കിലേക്ക് പോയത്.

ഇന്നലെ വരെ പ്രതിരോധ മന്ത്രിയാവും സന്ദർശനം നടത്തുക എന്നതായിരുന്നു വിവരം. അതിനു വേണ്ട ഒരുക്കങ്ങൾ അവിടെ നടത്തുകയും ചെയ്തിരുന്നു. തുടർന്ന് പ്രതിരോധമന്ത്രിയുടെ സന്ദർശനം മാറ്റിവച്ചു എന്നും വാർത്തകൾ വന്നിരുന്നു. എന്തുകൊണ്ടാണ് അദ്ദേഹം സന്ദർശനം മാറ്റിവച്ചത് എന്നതിനെപ്പറ്റി അഭ്യൂഹങ്ങളും പരന്നു. പ്രധാനമന്ത്രി അവിടേക്ക് പോകുന്നു എന്ന തരത്തിൽ യാതൊരു വാർത്തയും വന്നിരുന്നില്ല. തുടർന്നാണ് ഇന്ന് പുലർച്ചെ അപ്രതീക്ഷിതമായി അദ്ദേഹം സന്ദർശനം നടത്തുകയായിരുന്നു. സന്ദർശനം പൂർത്തിയാക്കി ഇന്ന് തന്നെ അദ്ദേഹം ഡൽഹിക്ക് മടങ്ങുമെന്നാണ് വിവരം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more