1 GBP = 103.12

സ്റ്റുഡന്റ് വിസകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഹോം ഓഫീസ് നീക്കം; സ്റ്റേ ബാക് ആറു മാസമായി ചുരുക്കുമെന്ന് സൂചന

സ്റ്റുഡന്റ് വിസകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഹോം ഓഫീസ് നീക്കം; സ്റ്റേ ബാക് ആറു മാസമായി ചുരുക്കുമെന്ന് സൂചന

ലണ്ടൻ: സ്റ്റുഡന്റ് വിസകളിലെത്തുന്ന വിദ്യാർത്ഥികൾക്ക് കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്താൻ ഹോം ഓഫീസ് നീക്കം. പഠനശേഷമുള്ള താമസ കാലയളവ് കുറക്കൽ, കുടുംബ വിസക്ക് നിയന്ത്രണം തുടങ്ങിയ നടപടികൾ ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നതായി ബ്രിട്ടീഷ് മാധ്യമം ‘ദ ടൈംസ്’ റിപ്പോർട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സുവെല്ല ബ്രാവർമാനും വിദ്യാഭ്യാസ വകുപ്പും കൊമ്പുകോർക്കുകയാണെന്ന് ബുധനാഴ്ച ‘ദ ടൈംസ്’ റിപ്പോർട്ട് ചെയ്തു.

ബിരുദം നേടി ആറ് മാസത്തിന് ശേഷവും നൈപുണ്യമുള്ള ജോലി ലഭിച്ചില്ലെങ്കിൽ അവരെ യുകെയിൽ നിന്ന് പുറത്താക്കണമെന്നാണ് ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ നിർദ്ദേശിക്കുന്നത്. ബിരുദശേഷം പഠനവിസയിൽ യു.കെയിൽ എത്തുന്നവർക്ക് തുടർപഠനത്തിനുശേഷം രണ്ടുവർഷംകൂടി യു.കെയിൽ തുടരാൻ അവസരമുണ്ട്. വിദ്യാഭ്യാസ ഫീസ് അടക്കമുള്ള ചെലവുകൾ രണ്ടുവർഷം ജോലി ചെയ്ത് ഉണ്ടാക്കാമെന്ന മെച്ചവുമുണ്ട്. ഇതാണ് കുറക്കാൻ നീക്കം നടക്കുന്നത്.

വിദേശ വിദ്യാർഥികൾക്ക് പിഎച്ച്.ഡി പോലുള്ള ബിരുദാനന്തര ഗവേഷണ അധിഷ്ഠിത കോഴ്‌സുകളിലോ കുറഞ്ഞത് രണ്ട് വർഷമെങ്കിലും ദൈർഘ്യമുള്ള ബിരുദാനന്തര കോഴ്‌സുകളിലോ ആണെങ്കിൽ മാത്രമേ ആശ്രിതരായ കുടുംബാംഗങ്ങളെ ഒപ്പം കൊണ്ടുവരാൻ അനുവദിക്കൂവെന്നതാണ് പരിഗണനയിലുള്ള മറ്റൊരു പരിഷ്‍കാരം.

കുടിയേറ്റം വെട്ടിക്കുറയ്ക്കാനും ബ്രിട്ടനിലേക്ക് വരുന്ന വൈദഗ്ധ്യമില്ലാത്ത വിദേശ തൊഴിലാളികളുടെ എണ്ണം 239,000-ൽ നിന്ന് ‘പതിനായിരമായി’ കുറയ്ക്കാനും ഹോം ഓഫീസ് പ്രതിജ്ഞാബദ്ധമാണെന്നും ബ്രാവർമാൻ പറയുന്നു. അതേസമയം പുതിയ നിർദ്ദേശങ്ങൾ വിദ്യാഭ്യാസ വകുപ്പ് എതിർക്കുകയാണ്. യുകെയിൽ വിദേശ വിദ്യാർത്ഥികൾക്ക് ആകർഷകത്വം കുറയ്ക്കുമെന്ന് വിദ്യാഭ്യാസ ഉദ്യോഗസ്ഥർ ഭയപ്പെടുന്നു, അവർ യുകെ വിദ്യാർത്ഥികളേക്കാൾ കൂടുതൽ കോഴ്‌സുകൾക്കായി പണം നൽകുകയും സർവ്വകലാശാലകളുടെ പ്രധാന വരുമാന മാർഗ്ഗവുമാണിതെന്നും ചൂണ്ടിക്കാട്ടുന്നു.

അപ്രശസ്ത സർവകലാശാലകളിലെ ഹ്രസ്വ കോഴ്‌സുകളിലെ വിദ്യാർഥികൾ ഗ്രാജ്വേറ്റ് വിസ കൂടുതലായി ഉപയോഗിക്കുന്നുണ്ടെന്ന് ബ്രാവർമാന്റെ നീക്കത്തെ പിന്തുണക്കുന്ന സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഈ അവസരം പിൻവാതിൽ എമിഗ്രേഷൻ റൂട്ടായി ഉപയോഗിക്കുകയാണെന്നാണ് ആക്ഷേപം. ഓഫിസ് ഫോർ നാഷനൽ സ്റ്റാറ്റിസ്റ്റിക്‌സിന്റെ പുതിയ കണക്കുകൾ പ്രകാരം കഴിഞ്ഞവർഷം വിദേശ വിദ്യാർഥികളിൽ ഇന്ത്യക്കാർ ചൈനയെ പിന്തള്ളിയിരുന്നു. 2021 ജൂലൈയിൽ അവതരിപ്പിച്ച പുതിയ ഗ്രാജ്വേറ്റ് വിസ നേടുന്നതിൽ ഇന്ത്യക്കാരാണ് ആധിപത്യം നേടിയത് -41 ശതമാനം.

യു.കെയിലേക്ക് വരുന്ന വിദേശ വിദ്യാർഥികളുടെ എണ്ണം കുറക്കാനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ പ്രധാനമന്ത്രി ഋഷി സുനക് ആഭ്യന്തര, വിദ്യാഭ്യാസ വകുപ്പുകളോട് ആവശ്യപ്പെട്ടതിന്റെ ചുവടുപിടിച്ചുള്ളതാണ് ബ്രാവർമാന്റെ പദ്ധതി. യു.കെയിൽ 6.80 ലക്ഷം വിദേശ വിദ്യാർഥികളുണ്ടെന്ന് കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച കണക്കുകൾ പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more