1 GBP = 103.58
breaking news

ലിവർപൂൾ മലയാളി മാത്യു സാർ കേരളത്തിൽ നിര്യാതനായി

ലിവർപൂൾ മലയാളി മാത്യു സാർ കേരളത്തിൽ നിര്യാതനായി

ലിവർപൂൾ: ലിവർപൂൾ ഗാർസ്റ്റണിൽ താമസിക്കുന്ന കടുത്തുരുത്തി പുലികുത്തിയേല്‍ പി.കെ. മാത്യു (68) (റിട്ടയേര്‍ഡ് അധ്യാപകന്‍ സെന്റ് മൈക്കിള്‍സ് എച്ച്.എസ്.എസ്. കടുത്തുരുത്തി) നാട്ടിൽ നിര്യാതനായി. കഴിഞ്ഞ രണ്ടു മാസമായി അദ്ദേഹം നാട്ടിലായിരുന്നു ഹൃദയാഘാതമാണ് മരണകാരണം എന്നാണ് അറിയുന്നത്.

സംസ്കാരം കടത്തുരുത്തി സെന്റ് മേരീസ് ക്നാനായ ഫെറോന പള്ളിയിൽ പിന്നീട് നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

ഭാര്യ-സിസിലി മാത്യു മുകളേല്‍, ചേറ്റുകുളം.
മക്കള്‍: സിമ്മിന്‍ മാത്യു (യു.കെ.), സീനാ മാത്യു (നോട്ടിംഗ്ഹാം യുകെ )
മരുമക്കള്‍ : സാജന്‍ ജോസ് വെള്ളിയാംതടത്തില്‍ മുണ്ടക്കയം (യു.കെ.), ഡെയ്ന്‍ ജോസ് കുറ്റിയാംകോണം പുല്‍പ്പള്ളി (യു.കെ.)

മാത്യു സാറിന്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻറ് ഡോ. ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, പി.ആർ.ഒ. അലക്‌സ് വർഗ്ഗീസ്സ്, ദേശീയ സമിതി അംഗം അഡ്വ. ജാക്സൺ തോമസ്‌, റീജിയണൽ പ്രസിഡൻറ് ബിജു പീറ്റർ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതന്റെ ആത്‌മാവിന് നിത്യശാന്തി നേരുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കുചേരുന്നു. ആദരാഞ്ജലികൾ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more