1 GBP = 103.75

ഉമ്മന്‍ ചാണ്ടിക്ക് പാര്‍ട്ടിയേക്കാള്‍ വലുത് ഗ്രൂപ്പാണ്; തനിക്ക് സീറ്റു വാങ്ങിത്തന്നത് വയലാര്‍ രവിയെന്നും കുര്യന്‍

ഉമ്മന്‍ ചാണ്ടിക്ക് പാര്‍ട്ടിയേക്കാള്‍ വലുത് ഗ്രൂപ്പാണ്; തനിക്ക് സീറ്റു വാങ്ങിത്തന്നത് വയലാര്‍ രവിയെന്നും കുര്യന്‍

പാര്‍ട്ടി നേതൃത്വത്തിനെതിരെ പരസ്യ പ്രതികരണവുമായി പി.ജെ കുര്യന്‍. രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയത് തന്നേയും പി.സി ചാക്കോയോയും വെട്ടിനിരത്തുകയെന്ന ഉദ്യേശത്തോടെയായിരുന്നെന്ന് കുര്യന്‍ ഡെല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

ഉമ്മന്‍ ചാണ്ടിക്ക് പാര്‍ട്ടിയേക്കാള്‍ വലുത് ഗ്രൂപ്പാണ്. എതിര്‍ക്കുന്നവരെ വെട്ടിവീഴ്ത്തും. 1981 ല്‍ തനിക്ക് സീറ്റ് തന്നത് ഉമ്മന്‍ ചാണ്ടിയല്ല വയലാര്‍ രവിയാണ്. ആന്റണിയും തനിക്ക് അനുകൂലമായിരുന്നു. വയലാര്‍ രവി വീട്ടിലെത്തി എന്റെ മാതാപിതാക്കളെ കണ്ട് നിര്‍ബന്ധിച്ചു. അങ്ങനെയാണ് മത്സരിച്ചതെന്നും കുര്യന്‍ പറഞ്ഞു.

ഉമ്മന്‍ ചാണ്ടി ജനകീയനാണെങ്കിലും അദ്ദേഹം നയിച്ച മൂന്നു തെരഞ്ഞെടുപ്പുകളില്‍ രണ്ടെണ്ണത്തിലും തോറ്റു. ഉമ്മന്‍ ചാണ്ടിയെക്കാള്‍ ജനകീയര്‍ പാര്‍ട്ടിയിലുണ്ട്. താന്‍ ജനകീയനൊന്നുമല്ലെങ്കിലും പാര്‍ട്ടി ഏല്‍പിക്കുന്ന ജോലികള്‍ കൃത്യമായി ചെയ്യും. ഇടതു മണ്ഡലമായിരുന്ന മാവേലിക്കരയില്‍ തുടര്‍ച്ചയായി അഞ്ച് തവണ ജയിച്ചു. വ്യക്തിപരമായ ഒരു ആവശ്യവും ഉമ്മന്‍ ചാണ്ടിയോട് ഞാന്‍ ചോദിച്ചിട്ടില്ലെന്നും കുര്യന്‍ പറഞ്ഞു.

മാണിക്ക് രാജ്യസഭാ സീറ്റ് വിട്ടുകൊടുത്തത് ഗുണകരമാകുന്നത് ബിജെപിക്കായിരിക്കും. ഈ തീരുമാനം കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കും. സീറ്റ് നിഷേധിച്ചിട്ട് ഫോണില്‍ വിളിക്കാനുള്ള സാമാന്യ മര്യാദ പോലും ഉമ്മന്‍ ചാണ്ടി കാട്ടിയില്ല. ചെന്നിത്തല മാപ്പ് ചോദിച്ചു. യുവ എംഎല്‍എമാര്‍ പറഞ്ഞത് ഉമ്മന്‍ ചാണ്ടിക്കും ബാധകമല്ലേ. സുധീരനെ പോലെ ഞാനും ഗ്രൂപ്പിന് പുറത്താണെന്നും കുര്യന്‍ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more