1 GBP = 104.17

പി.സി. ജോർജിനെ പാർട്ടിയിലോ മുന്നണിയിലോ എടുക്കില്ല -പി.ജെ. ജോസഫ്

പി.സി. ജോർജിനെ പാർട്ടിയിലോ മുന്നണിയിലോ എടുക്കില്ല -പി.ജെ. ജോസഫ്

തിരുവനന്തപുരം: പി.സി. ജോർജിനെ പാർട്ടിയിലോ മുന്നണിയിലോ എടുക്കില്ലെന്ന് കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫ് എം.എൽ.എ. ജോർജിന് പൂഞ്ഞാറിൽ യു.ഡി.എഫ് സ്വതന്ത്രനായി മൽസരിക്കാം. പാലാ അടക്കമുള്ള അതിരുകടന്ന അവകാശവാദങ്ങളൊന്നും ജോർജിന് വേണ്ടെന്നും ജോസഫ് ചൂണ്ടിക്കാട്ടി.

കോൺഗ്രസിലെ ഗ്രൂപ്പ് കളി തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് ജോസഫ് പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിൽ 19 സീറ്റുകളിൽ യു.ഡി.എഫ് വിജയിച്ചതാണ്. ഉമ്മൻചാണ്ടി പാർട്ടിയിൽ കുറേകൂടി സജീവമാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ഇത്തവണ കൂടുതൽ സീറ്റ് ആവശ്യപ്പെടില്ല. കഴിഞ്ഞ തവണ മൽസരിച്ച 15 സീറ്റും ജനതാദളിന് നൽകിയ ഏഴു സീറ്റുകളിൽ ഒരെണ്ണവും ഉൾപ്പെടെ 16 സീറ്റുകൾ പാർട്ടി ആവശ്യപ്പെടും. സീറ്റുകൾ വെച്ചുമാറുന്നതിന് തടസമില്ല. 

മകൻ അപ്പു ജോസഫ് ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല. ഇപ്പോൾ പാർട്ടി സ്റ്റീയറിങ് കമ്മിറ്റിയംഗമാണെന്നും കുറച്ച് കാലംകൂടി പാർട്ടിയിൽ പ്രവർത്തിക്കട്ടെ എന്നും ജോസഫ് വ്യക്തമാക്കി.

സംസ്ഥാനത്ത് ഇസ് ലാമോഫോബിയ പടർത്താൻ സി.പി.എം മനഃപൂർവം ശ്രമിക്കുകയാണെന്നും പി.ജെ. ജോസഫ് വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more