1 GBP = 103.12

കോട്ടയം ജില്ല പഞ്ചായത്ത്​ പ്രസിഡൻറ്​ സ്ഥാനം: ചർച്ച തുടരു​േമ്പാഴും ഏറ്റുമുട്ടൽ ശക്തമാക്കി ഇരുപക്ഷവും

കോട്ടയം ജില്ല പഞ്ചായത്ത്​ പ്രസിഡൻറ്​ സ്ഥാനം: ചർച്ച തുടരു​േമ്പാഴും ഏറ്റുമുട്ടൽ ശക്തമാക്കി ഇരുപക്ഷവും

കോട്ടയം: ജില്ല പഞ്ചായത്ത്​ പ്രസിഡൻറ്​ സ്ഥാനത്തെച്ചൊല്ലി കേരള കോൺഗ്രസിൽ രൂപപ്പെട്ട തർക്കം പരിഹരിക്കാൻ യു.ഡി.എഫ്​ നേതൃത്വം തിരക്കിട്ട ചർച്ചകൾ തുടരുന്നതിനിടയിലും ഏറ്റുമുട്ടൽ ശക്തമാക്കി ഇരുപക്ഷവും രംഗത്ത്​. കോൺഗ്രസ്​ നേതാക്കളുടെ അഭ്യർഥനയെത്തുടർന്ന്​ മുസ്​ലിംലീഗ്​ നേതാവ്​ പി.കെ. കുഞ്ഞാലിക്കുട്ടി ഇരുപക്ഷ​െത്തയും പ്രമുഖ നേതാക്കളുമായി ആദ്യവട്ട ചർച്ച പൂർത്തിയാക്കിയെങ്കിലും പ്രതിസന്ധി പരിഹരിക്കാനായിട്ടില്ല. ഇരുപക്ഷവും നിലപാടിൽ ഉറച്ചുനിൽക്കുന്നത്​ യു.ഡി.എഫ്​ നേതൃത്വത്തിനും തലവേദനയാവുകയാണ്​. എങ്കിലും ചർച്ചയിലൂടെ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ്​ മധ്യസ്ഥർ.

അതിനിടെ, ആരോപണ പ്രത്യാരോപണവുമായി ഇരുപക്ഷവും കളംനിറയുകയാണ്​. പ്രസിഡൻറ്​ പദവിയുടെ അവസാന ടേം ആറുമാസം വീതം ഇരുപക്ഷവും പങ്കുവെക്കണമെന്ന്​ യു.ഡി.എഫ്​ നേതാക്കളുടെ സാന്നിധ്യത്തിൽ കരാർ ഉണ്ടാക്കിയിരുന്നെന്നും അംഗീകരിക്കാൻ ജോസ്​ പക്ഷം തയാറാകണമെന്നുമാണ്​ ജോസഫ്​ വിഭാഗത്തി​​െൻറ ആവശ്യം. എന്നാൽ, വിഷയം യു.ഡി.എഫ്​ നേതൃത്വം ചർച്ച ചെയ്​തിരു​െന്നന്നും രേഖാമൂലം കരാറുകളൊന്നും ഉണ്ടാക്കിയിട്ടില്ലെന്നും ജോസ്​ പക്ഷം പറയുന്നു. ഇല്ലാത്ത കരാർ എങ്ങനെ നടപ്പാക്കുമെന്നും അവർ ചോദിക്കുന്നു. പ്രസിഡൻറ്​ പദവിയുമായി ബന്ധപ്പെട്ട്​ പുതിയ കരാറുകളൊന്നും ഇ​ല്ലെന്നും കെ.എം. മാണി പാർട്ടി ചെയർമാനായിരുന്ന കാലയളവിൽ എഴുതിയ കരാർ മാത്രമേ നിലവിലുള്ളൂവെന്നും ജോസ്​ പക്ഷത്തെ പ്രമുഖനായ എൻ.ജയരാജ്​ എം.എൽ.എ വ്യക്തമാക്കി.

ഇതുപ്രകാരം കേരള കോൺഗ്രസിന്​ അനുവദിച്ച രണ്ടര വർഷത്തിൽ ഒന്നരവർഷം സഖറിയാസ്​ കുതിരവേലിക്കും ഒരുവർഷം സെബാസ്​റ്റ്യൻ കുളത്തുങ്കലിനുമാണ്​. മറ്റ്​ ധാരണകളൊന്നും ഇല്ലെന്നും അദ്ദേഹം അന്നത്തെ കത്ത്​ പ​ുറത്തുവിട്ട്​ ചൂണ്ടിക്കാട്ടുന്നു. കെ.എം. മാണിയുടെ മരണശേഷം പാർട്ടിയിൽ ഭിന്നത ഉണ്ടായപ്പോൾ യു.ഡി.എഫ്​ നേതൃത്വം ഇടപെട്ട്​ ഉണ്ടാക്കിയ ധാരണ​ അനുസരിക്കാൻ ജോസ്​പക്ഷം തയാറാകണമെന്ന്​ ജോസഫ്​ പക്ഷം കോട്ടയം ജില്ല പ്രസിഡൻറ്​ സജി മഞ്ഞക്കടമ്പിൽ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇടതുമുന്നണിയിൽ ചേക്കേറാനുള്ള നീക്കത്തി​​െൻറ ഭാഗമായാണ്​ ജോസ്​ പക്ഷം പ്രതിസന്ധി സൃഷ്​ടിക്ക​ുന്നതെന്നും സജി ആരോപിച്ചു.

ഇരുപക്ഷത്തി​​െൻറയും വാദം കേട്ടശേഷം അടുത്ത യു.ഡി.എഫ്​ യോഗം ചർച്ചചെയ്യുമെന്നാണ്​ വിവരം. കോട്ടയം ജില്ല പഞ്ചായത്തുമായി ബന്ധപ്പെട്ട്​ ചില ധാരണകളുണ്ടെന്നും യു.ഡി.എഫ്​ നേതൃത്വം എടുത്ത തീരുമാനങ്ങളാണ്​ അതെന്നും പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്​. രേഖാമൂലം കരാറുകൾ ഇ​െല്ലന്നും മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ജോസ്​ കെ. മാണിയും പറഞ്ഞു. കരാർ പാലി​ച്ചില്ലെങ്കിൽ കട​ുത്ത നിലപാടിലേക്ക്​ നീങ്ങുമെന്ന മുന്നറിയിപ്പിൽ ഉറച്ചുനിൽക്കുകയാണ്​ ​േജാസഫ്​ വിഭാഗം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more