1 GBP = 103.14

പൊലീസിന്റെ ജോലി അവർ ചെയ്തോളും – ഷുഹൈബ് വധത്തിൽ ജയരാജനോട് മുഖ്യമന്ത്രി പിണറായി വിജയൻ

പൊലീസിന്റെ ജോലി അവർ ചെയ്തോളും – ഷുഹൈബ് വധത്തിൽ ജയരാജനോട് മുഖ്യമന്ത്രി പിണറായി വിജയൻ

തൃശൂർ: കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിനെ വധിച്ച സംഭവവുമായി ബന്ധപ്പെട്ട് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ നടത്തിയ പ്രസ്താവനയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കടുത്ത അതൃപ്തി രേഖപ്പെടുത്തി. സംസ്ഥാന സമ്മേളനം നടക്കുന്ന വേദിയിൽ വച്ച് ജയരാജനെ നേരിട്ട് വിളിച്ചായിരുന്നു മുഖ്യമന്ത്രിയുടെ രോഷപ്രകടനം. കൊലപാതകം സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ടെന്നും ഇത് സംബന്ധിച്ച് വിവാദ പ്രസ്താവനകൾ പാടില്ലെന്ന് പറഞ്ഞ പിണറായി പൊലീസിന്റെ ജോലി അവർ ചെയ്തോളുമെന്ന താക്കീതും ജയരാജന് നൽകി.
രാവിലെ സമ്മേളനത്തിനായി പ്രതിനിധികൾ ഹാളിലെത്തിയപ്പോഴായിരുന്നു പിണറായി ജയരാജനെ വിളിച്ചു വരുത്തിയത്. മുൻനിരയിൽ നിന്ന് പിൻനിരയിലേക്ക് മാറിയിരുന്ന് ഇരുവരും സംസാരിക്കുകയായിരുന്നു. ഷുഹൈബ് വധത്തിൽ പാർട്ടി പ്രതിരോധത്തിലായിരിക്കുന്ന സമയത്ത് കൂടുതൽ വിവാദ പ്രസ്താവനകൾ നടത്തരുതെന്ന് ജയരാജനോട് മുഖ്യമന്ത്രി നിർദ്ദേശിച്ചു.

പൊലീസ് അന്വേഷണം ശരിയായി തന്നെയാണ് നടക്കുന്നത്. അതിൽ ആരും ഇടപെടേണ്ടതില്ല. യഥാർത്ഥ കുറ്റവാളികളെ പൊലീസ് കണ്ടെത്തിക്കോളും. പൊലീസിന്റെയും കോടതിയുടെയും പണി പാർട്ടി എടുക്കേണ്ടതില്ല. കൊലപാതകത്തിൽ സി.പി.എം പ്രവർത്തകർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവർക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്നും പിണറായി വ്യക്തമാക്കി.

ഷുഹൈബ് വധക്കേസിൽ അറസ്റ്റിലായ സി.പി.എം പ്രവർത്തകൻ ആകാശ് തില്ലങ്കേരിയെ അറസ്റ്റ് ചെയ്തതിൽ പൊലീസ് അന്വേഷണം ശരിയാണോ എന്നു പരിശോധിക്കുമെന്നുമായിരുന്നു ജയരാജന്റെ പ്രസ്താവന.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more