1 GBP = 102.95
breaking news

അതിജീവിക്കാനുള്ള കേരളജനതയുടെ ശ്രമങ്ങളെ തുരങ്കം വയ്ക്കാൻ ആര് ശ്രമിച്ചാലും കർശന നടപടി; മുഖ്യമന്ത്രി

അതിജീവിക്കാനുള്ള കേരളജനതയുടെ ശ്രമങ്ങളെ തുരങ്കം വയ്ക്കാൻ ആര് ശ്രമിച്ചാലും കർശന നടപടി; മുഖ്യമന്ത്രി

കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ദുരന്തത്തെ അതിജീവിക്കാനുള്ള കഠിനപ്രയത്നത്തിലാണ്. എല്ലാവരേയും കൂട്ടിയോജിപ്പിച്ച് ദുരന്തത്തെ മറികടക്കാനാണ് ശ്രമം. എന്നാല്‍ ഈ പ്രവര്‍ത്തനങ്ങളെ ആകെ അപഹസിച്ച് തെറ്റായവിവരങ്ങള്‍ അടങ്ങിയ ചില സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. തെറ്റായ പോസ്റ്റുകളും ഓഡിയോ – വീഡിയോ സന്ദേശങ്ങളും തയ്യാറാക്കിയവര്‍ക്കെതിരേയും പ്രചരിപ്പിച്ചവര്‍ക്കെതിരേയും കര്‍ശനനടപടി എടുക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദുരിതാശ്വാസ നിധി അക്കൗണ്ട് മാറ്റി സ്വന്തം അക്കൗണ്ട് നമ്പർ നൽകി ചിലർ തട്ടിപ്പു നടത്തിയതും ശ്രദ്ധയിൽപ്പെട്ടു . അതിജീവിക്കാനുള്ള കേരളജനതയുടെ ശ്രമങ്ങളെ തുരങ്കം വയ്ക്കാന്‍ ആരു ശ്രമിച്ചാലും അവരെ കര്‍ശനമായി നേരിടും എന്നും അദ്ദേഹം പറഞ്ഞു.

ഓഖി ദുരിതാശ്വാസഫണ്ട് തെറ്റായി വിനിയോഗിച്ചു എന്ന പ്രചരണവും ചിലര്‍ നടത്തുന്നുണ്ട്. ഓഖിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും കാണാതായവരുടെ കുടുംബങ്ങള്‍ക്കും 20 ലക്ഷം രൂപ വീതം സര്‍ക്കാര്‍ റെക്കോര്‍ഡ് വേഗതയില്‍ വിതരണം ചെയ്തു. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ രണ്ട് ലക്ഷം രൂപയും ഓരോ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും നല്‍കി. എല്ലാ ധനസഹായവും അക്കൗണ്ടുകള്‍ വഴിയാണ് വിതരണം ചെയ്തത്. മത്സ്യബന്ധന ഉപകരണങ്ങള്‍ക്കുള്ള ധനസഹായം വിതരണം ചെയ്തു വരുന്നു. പ്രഖ്യാപിച്ച മറ്റ് പല പദ്ധതികള്‍ക്കും തുടക്കമിടുകയും ചെയ്തു. ഓഖി ഫണ്ട് ഫലപ്രദമായി വിനിയോഗിക്കുന്ന പ്രവർത്തനം തുടരുകയാണ്. നിങ്ങള്‍ നല്‍കുന്ന തുക എത്ര ചെറുതായാലും വലുതായാലും അത് അര്‍ഹതപ്പെട്ടവരുടെ കയ്യില്‍ തന്നെ എത്തും. കേരളത്തിന്‍റെ പുനസൃഷ്ടിക്കായി നടത്തുന്ന ശ്രമങ്ങളെ പിന്തുണക്കാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more