1 GBP = 103.89
breaking news

പ്രളയക്കെടുതി നേരിടാൻ ഒന്നിച്ച് നിൽക്കണം; ആഹ്വാനവുമായി മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശം

പ്രളയക്കെടുതി നേരിടാൻ ഒന്നിച്ച് നിൽക്കണം; ആഹ്വാനവുമായി മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശം

തിരുവനന്തപുരം: പ്രളയക്കെടുതിയ്ക്കിടെ ആഘോഷ പരിപാടികള്‍ ഒഴിവാക്കി സംസ്ഥാനം 72ാം സ്വാതന്ത്ര്യദിനം ആചരിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയ പതാക ഉയര്‍ത്തി. കോരിച്ചൊരിയുന്ന മഴ വക വയ്ക്കാതെയാണ് പിണറായി പതാക ഉയർത്തിയത്. ശക്തമായ മഴയെ തുടർന്ന് ദർബാർ ഹാളിലേക്ക് ചടങ്ങുകൾ മാറ്റുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് അദ്ദേഹം പതാക ഉയർത്തിയത്. പ്രളയക്കെടുതി നേരിടാന്‍ ഏല്ലാവരും ഒന്നിച്ച് നില്‍ക്കണമെന്ന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.

വിവിധ സേന വിഭാഗങ്ങളുടെ അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിച്ചു. മഴ ആയതിനാല്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന പരേഡ് ഒഴിവാക്കി. പ്രളയക്കെടുതി നേരിടാന്‍ ഏവരുടെയും സഹായം അഭ്യര്‍ത്ഥിച്ചും, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നവരെ പ്രശംസിച്ചുമായിരുന്നു മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശം.

ജില്ല കേന്ദ്രങ്ങളില്‍ വിവിധ മന്ത്രിമാര്‍ സ്വാതന്ത്ര്യദിന ചടങ്ങുകളില്‍ പങ്കെടുത്തു. കൊല്ലത്ത് ജെ മേഴ്‌സിക്കുട്ടിയമ്മ, പത്തനംതിട്ടയില്‍ മാത്യു ടി തോമസ്, കോട്ടയത്ത് കെ രാജു, ആലപ്പുഴയില്‍ ജി സുധാകരന്‍, ഇടുക്കിയിൽ എംഎം മണി, എറണാകുളത്ത് വിഎസ് സുനില്‍കുമാര്‍, തൃശൂരില്‍ എസി മൊയ്തീന്‍, മലപ്പുറത്ത് കെടി ജലീല്‍, പാലക്കാട് എകെ ബാലന്‍, കോഴിക്കോട് ടിപി രാമകൃഷ്ണന്‍, വയനാട് കടന്നപള്ളി രാമചന്ദ്രൻ , കണ്ണൂരില്‍ കെകെ ശൈലജ, കാസര്‍കോട് ഇ ചന്ദ്രശേഖരൻ, എന്നിവർ സ്വാതന്ത്ര്യദിന ചടങ്ങുകൾക്ക് നേത്യത്വം കൊടുത്തു. ശക്തമായ മഴയെ തുടർന്ന് പലയിടത്തും പരേഡ് ഒഴിവാക്കിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more