1 GBP = 103.12

ഷുഹൈബ് വധത്തെ അപലപിച്ച് മുഖ്യമന്ത്രി; കുറ്റക്കാർക്കെതിരെ കർശന നടപടി

ഷുഹൈബ് വധത്തെ അപലപിച്ച് മുഖ്യമന്ത്രി; കുറ്റക്കാർക്കെതിരെ കർശന നടപടി

തിരുവനന്തപുരം: ഷുഹൈബ് വധത്തില്‍ ഇതാദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഷുഹൈബിന്റെ കൊലപാതകം അപലപനീയമാണെന്നും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പ്രസ്താവനയിലൂടെ അറിയിച്ചു.
കേസില്‍ നിഷ്പക്ഷമായ അന്വേഷണമായിരിക്കും നടക്കുക, പ്രതികള്‍ ആരാണെന്നതോ അവരുടെ ബന്ധങ്ങളോ അന്വേഷണത്തെ ബാധിക്കില്ല. എല്ലാ കുറ്റവാളികളേയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും സമാധാനത്തിന്റേയും സാഹോദര്യത്തിന്റേയും അന്തരീക്ഷം സൃഷ്ടിക്കുന്നതിന് എല്ലാവരുടേയും സഹകരണം വേണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

മുഖ്യമന്ത്രിയുടെ പ്രസ്താവന….
കണ്ണൂരിലെ ഷുഹൈബിന്റെ കൊലപാതകം അത്യന്തം അപലപനീയമാണ്. സംഭവം ഉണ്ടായ ഉടനെതന്നെ കുറ്റവാളികള്‍ക്കെതിരെ കര്‍ക്കശമായ നടപടിയെടുക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പോലീസ് ശക്തമായ നടപടികള്‍ സ്വീകരിച്ചുവരികയാണ്.
നിഷ്പക്ഷമായ അന്വേഷണമാണ് നടക്കുക. ആരാണ് പ്രതികള്‍ എന്നതോ എന്താണ് അവരുടെ ബന്ധങ്ങള്‍ എന്നതോ അന്വേഷണത്തെ ഏതെങ്കിലും തരത്തില്‍ ബാധിക്കില്ല. മുഖം നോക്കാതെയുള്ള നടപടികളുമായി പോലീസ് മുമ്പോട്ടു പോവുകയും ഇതുമായി ബന്ധപ്പെട്ട കുറ്റവാളികളെ ഒന്നൊഴിയാതെ അറസ്റ്റ് ചെയ്യുകയും ചെയ്യും. ഇപ്പോള്‍ ചിലര്‍ പോലീസ് കസ്റ്റഡിയിലുണ്ട്. മറ്റുള്ളവരേയും ഉടനെ പിടികൂടും.
സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുന്നതിന് എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more