1 GBP = 103.62
breaking news

ബാങ്ക് കുടിയിറക്കിയ വൃദ്ധദമ്പതികളെ വീട്ടില്‍ തിരിച്ചെത്തിച്ച് പിണറായി വിജയന്‍; ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

ബാങ്ക് കുടിയിറക്കിയ വൃദ്ധദമ്പതികളെ വീട്ടില്‍ തിരിച്ചെത്തിച്ച് പിണറായി വിജയന്‍; ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

കൊച്ചി: തൃപ്പൂണിത്തുറയില്‍ ജപ്തി നടപടിയ്ക്കിരയായി കുടിയിറക്കപ്പെട്ട വൃദ്ധദമ്പതികളെ മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് വീട്ടില്‍ തിരിച്ചെത്തിച്ചു. സംഭവം വാര്‍ത്തയായതോടെ ദമ്പതികളെ വീട്ടില്‍ തിരിച്ചെത്തിക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പിണറായി വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഇവരെ വീട്ടില്‍ തിരിച്ചെത്തിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

ജപ്തി നടപടിയിലൂടെ വീട് ഏറ്റെടുത്തവരുമായി ചര്‍ച്ച നടത്താനും പ്രശ്‌നപരിഹാരത്തിന് മൂന്ന് മാസത്തെ സാവകാശം തേടാനും മുഖ്യമന്ത്രി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഉണ്ടാകാന്‍ പാടില്ലാത്ത സംഭവമാണ് തൃപ്പൂണിത്തുറിയില്‍ ഉണ്ടായതെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

ഏഴ് വര്‍ഷം മുമ്പാണ് തൃപ്പൂണിത്തുറ ഹൗസിങ് കോപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്നും ഇവര്‍ ഒന്നര ലക്ഷം രൂപ വായ്പയെടുത്തത്. അസുഖബാധിതരായതിനേത്തുടര്‍ന്ന് തിരിച്ചടവ് മുടങ്ങി. പലിശയടക്കം 2,70,000 രൂപയാണ് തിരിച്ചടയ്‌ക്കേണ്ടത്. തുടര്‍ന്ന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ബാങ്ക് ജപ്തി നടപടികള്‍ ആരംഭിക്കുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more