1 GBP = 103.12

മുഖ്യമന്ത്രി പാര്‍ട്ടി സമ്മേളനത്തിന് പറന്നതിന്‍റെ ചെലവ് 8 ലക്ഷം, തുക ദുരന്തനിവാരണ ഫണ്ടില്‍ നിന്ന്

മുഖ്യമന്ത്രി പാര്‍ട്ടി സമ്മേളനത്തിന് പറന്നതിന്‍റെ ചെലവ് 8 ലക്ഷം, തുക ദുരന്തനിവാരണ ഫണ്ടില്‍ നിന്ന്
മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കാനായി ഹെലികോപ്റ്ററില്‍ യാത്ര ചെയ്തതിന് ചെലവായ എട്ടുലക്ഷം രൂപ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് ഈടാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍. ഓഖി ചുഴലിക്കാറ്റ് ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തെ കാണാന്‍ തിരുവനന്തപുരത്തേക്ക് ഹെലികോപ്റ്ററില്‍ യാത്ര ചെയ്തു എന്ന് ചൂണ്ടിക്കാട്ടി പണം അനുവദിക്കുകയായിരുന്നു.
 എന്നാല്‍ പിണറായി വിജയന്‍ തൃശൂരിലെ സി പി എം സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം അവിടെനിന്ന് തിരുവനന്തപുരത്തേക്കും തിരിച്ച് പാര്‍ട്ടി സമ്മേളന വേദിയിലേക്കും പറന്നതാണ് ഇപ്പോള്‍ ദുരന്തനിവാരണത്തിന്‍റെ വകയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നതാണ് വിവാദമാകുന്നത്.
എട്ടുലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ചെലവായിരിക്കുന്നത്. ഇക്കഴിഞ്ഞ ഡിസംബര്‍ 26നായിരുന്നു മുഖ്യമന്ത്രിയുടെ വിവാദയാത്ര. തൃശൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം ഹെലികോപ്ടറില്‍ തിരുവനന്തപുരത്തെത്തിയ മുഖ്യമന്ത്രി ഓഖി ദുരിതം വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തെ കണ്ടതിന് ശേഷം മന്ത്രിസഭായോഗവും കഴിഞ്ഞ് തൃശൂരിലെ സമ്മേളന വേദിയിലേക്ക് ഹെലികോപ്റ്ററില്‍ മടങ്ങുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more