1 GBP = 104.17

ചില വിഭാഗക്കാർ ക്രിമിനൽ പ്രവർത്തനത്തിന് ആളുകളെ റിക്രൂട്ട് ചെയ്യുന്നു: പിണറായി

ചില വിഭാഗക്കാർ ക്രിമിനൽ പ്രവർത്തനത്തിന് ആളുകളെ റിക്രൂട്ട് ചെയ്യുന്നു: പിണറായി

കണ്ണൂർ: ചില വിഭാഗക്കാർ, ആളുകളെ റിക്രൂട്ട് ചെയ്ത് മറ്റു പ്രദേശങ്ങളിൽ കൊണ്ടുപോയി ക്രിമിനൽ പ്രവർത്തനം നടത്തുന്നതിന് നേതൃത്വം നൽകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റകരമായ ഇത്തരം പ്രവർത്തനങ്ങളെ പൊലീസ് അടിച്ചമർത്തും. സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ സംസ്ഥാനം ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ല.

കുട്ടികളെ കാണാതാവുന്ന സംഭവങ്ങൾ വർധിച്ചു വരികയാണ്. ഇതിനു പിറകിലെ സംവിധാനങ്ങളെ കുറിച്ചു ശക്തമായ അന്വേഷണം ആവശ്യമാണ്. ഇക്കാര്യത്തിൽ കർശനമായ നടപടികളും അന്വേഷണങ്ങളും വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയനിലെ പാസിങ്ങ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാലാം ബറ്റാലിയനിലെ 113 പൊലീസുകാരും മലബാർ സ്പെഷൽ പൊലീസിലെ 183 പേരുമുൾപ്പെടെ 296 പേരാണ് പാസിങ് ഔട്ട് പരേഡിൽ പങ്കെടുത്തത്. കെഎപി നാലാം ബറ്റാലിയനിൽ നിന്നും പരിശീലനം കഴിഞ്ഞ പൊലീസുകാരുടെ ഇരുപത്തിയാറാമത് ബാച്ചാണിത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more