1 GBP = 103.69
breaking news

പുരോഹിതർ മറ്റുള്ളവ‌ർക്ക് മാതൃകയാകണമെന്ന് മുഖ്യമന്ത്രി

പുരോഹിതർ മറ്റുള്ളവ‌ർക്ക് മാതൃകയാകണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മറ്റുള്ളവർക്ക് മാതൃക കാട്ടേണ്ടവരാണ് പുരോഹിത സമൂഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം കണ്ണമ്മൂല കെ.യു.ടി സെമിനാരിയുടെ പ്ളാറ്റിനം ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തങ്ങളുടെ മതമാണ് ശരിയെന്നു പഠിപ്പിക്കുക മാത്രമല്ല,​ മറ്റുള്ളവരുടെ മതം തെറ്റെന്ന വെറുപ്പിന്റെ തത്വശാസ്ത്രം വ്യാപിപ്പിക്കുന്ന പ്രവണത നമ്മുടെ നാട്ടിൽ കൂടിവരികയാണ്. ഇത്തരം ശ്രമങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം. കേരളത്തിന്റെ വിദ്യാഭ്യാസ ആരോഗ്യ രംഗത്ത് ക്രൈസ്തവ സമൂഹം നൽകിയ സംഭാവന നാടിന്റെ ചരിത്രത്തോടൊപ്പം ചേർത്തു വായിക്കേണ്ടതാണെന്നും പിണറായി വിജയൻ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more