1 GBP = 104.06

ആലുവ സ്വതന്ത്ര റിപ്പബ്ലിക്കല്ല, തീവ്രവാദികള്‍ക്ക് തല്ലാനുള്ളതല്ല പൊലീസ്: മുഖ്യമന്ത്രി

ആലുവ സ്വതന്ത്ര റിപ്പബ്ലിക്കല്ല, തീവ്രവാദികള്‍ക്ക് തല്ലാനുള്ളതല്ല പൊലീസ്: മുഖ്യമന്ത്രി

തിരുവനന്തപുരം: എടത്തലയില്‍ യുവാവ് പൊലീസ് മര്‍ദ്ദനത്തിനിരയായ സംഭവത്തില്‍ നിയമസഭയില്‍ വിശദീകരണവുമായി മുഖ്യമന്ത്രി. ഉസ്മാനാണ് ആദ്യം പൊലീസിനെ ആക്രമിച്ചതെന്നും എന്നാല്‍ പൊലീസിന്റെ നടപടി ശരിയായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസിനെതിരെ പ്രതിഷേധവുമായി എത്തിയത് തീവ്രവാദസ്വഭാവമുള്ള ചില സംഘടനകളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊലീസിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത് തീവ്രവാദസ്വഭാവമുള്ള ചില സംഘടനകളാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. കളമശേരി ബസ് കത്തിക്കല്‍ കേസിലെ പ്രതികളും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ആലുവ ആരുടെയും റിപ്പബ്ലിക്കല്ല. തീവ്രവാദികളെ ആ നിലയ്ക്ക് കാണണം. ഇത്തരം നടപടികളെ പ്രതിപക്ഷം ന്യായീകരിക്കുന്നത് ശരിയാണോ. മുഖ്യമന്ത്രി ചോദിച്ചു.

പൊലീസിനോട് ആദ്യം തട്ടിക്കയറിയത് ഉസ്മാനാണ്. പൊലീസ് ഡ്രൈവറെ ഉസ്മാന്‍ ആക്രമിക്കാന്‍ ശ്രമിച്ചു. അതേസമയം, പൊലീസിന്റെ നടപടി ശരിയായില്ല. ഉസ്മാന്‍ ആക്രമിച്ചപ്പോള്‍ പൊലീസ് കേസെടുക്കുകയായിരുന്നു വേണ്ടത്. സാധാരണക്കാരന്റെ നിലവാരത്തിലേക്ക് പൊലീസ് താഴാന്‍ പാടില്ലായിരുന്നു. കുറ്റക്കാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. കുറ്റക്കാരായ പൊലീസുകാരെ സര്‍ക്കാര്‍ സംരക്ഷിക്കില്ല. മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ മറുപടിയില്‍ പ്രകോപിതരായ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വച്ചു. മുഖ്യമന്ത്രി ആലുവക്കാരെ മുഴുവന്‍ തീവ്രവാദികളെന്ന് വിളിച്ച് അപമാനിച്ചതായി പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. ഇത് തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് നടപടികള്‍ പൂര്‍ത്തിയാക്കാതെ സഭ പിരിയുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more