1 GBP = 103.35
breaking news

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ വിശ്വാസികള്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിനൊപ്പം ജൂലൈ 24 മുതല്‍ 27 വരെ ഫാത്തിമയിലേക്ക് ….. ബുക്കിങ്ങിന് രണ്ട് ദിനങ്ങള്‍ മാത്രം ….ഏതാനും സീറ്റുകള്‍ കൂടി ലഭ്യം….

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ വിശ്വാസികള്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിനൊപ്പം ജൂലൈ 24 മുതല്‍ 27 വരെ ഫാത്തിമയിലേക്ക് ….. ബുക്കിങ്ങിന് രണ്ട് ദിനങ്ങള്‍ മാത്രം ….ഏതാനും സീറ്റുകള്‍ കൂടി ലഭ്യം….

ഫിലിപ്പ് കണ്ടോത്ത്

പരിശുദ്ധ ദൈവ മാതാവ് ഫാത്തിമായില്‍ പ്രത്യക്ഷപ്പെട്ടതിന്റെ ശതാബ്ദിയാഘോഷത്തില്‍ പങ്കെടുത്തു കൊണ്ട് സ്വര്‍ഗീയ അമ്മയോട് മാദ്ധ്യസ്ഥം വഴി സ്വന്തമായൊരു രൂപത ലഭിച്ചതിന് നന്ദി പറയുന്നതിനും അമ്മയുടെ അനുഗ്രഹാശിസ്സുകള്‍ രൂപതയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി യാചിക്കുന്നതിനും എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ ഫാത്തിമാ തീര്‍ത്ഥാടനം ജൂലൈ 24 മുതല്‍ 27 വരെ തീയതികളിലായി ക്രമീകരിച്ചിരിക്കുന്നു. ആത്മീയ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി കൊണ്ടുള്ള സ്രാമ്പിക്കല്‍ പിതാവിന്റെ സാന്നിധ്യം ഈ തീര്‍ത്ഥാടനത്തിന്റെ പ്രത്യേകതയാണ്.
1917 ലെ ജൂണ്‍, ജൂലൈ, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലെ പതിമൂന്നാം തീയതികളിലാണ് കന്യക നാഥ ഇടയകുട്ടികളായ ലൂസിയ, ജസീന്ത, ഫ്രാന്‍സിസ്‌കോ എന്നിവര്‍ക്ക് പ്രത്യക്ഷപ്പെട്ട് ലോക സമാധാനത്തിന്റെ സന്ദേശം നല്‍കിയത്. ശതാബ്ദി വര്‍ഷത്തിലെ ജൂലൈ മാസത്തില്‍ അവിടേക്ക് തീര്‍ത്ഥാടനം നടത്തുവാന്‍ സാധിക്കുന്നത് വലിയ ദൈവാനുഗ്രഹമായി കരുതി ബ്രിസ്റ്റോളില്‍ കാര്‍ഡിഫ് റീജിയനില്‍ നിന്നും താല്പര്യമുള്ളവര്‍ ഈ രൂപതാ തീര്‍ത്ഥാടനത്തില്‍ പങ്ക് ചേരണമെന്ന് ബ്രിസ്റ്റോള്‍ കാര്‍ഡിഫ് കോര്‍ഡിനേറ്റര്‍ ആയ ഫാ. പോള്‍ വെട്ടിക്കാട്ട് അറിയിച്ചു.
ആഷിന്‍ സിറ്റി ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ലിമിറ്റഡ് നയിക്കുന്ന ഈ തീര്‍ത്ഥാടനം ജൂലൈ 24ന് മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ നിന്നും 15.30ന് ആരംഭിച്ചു 27 ന് വൈകീട്ട് തിരിച്ചെത്തും.
ഈ പാക്കേജ് താഴെ പറയും പ്രകാരമാണ്:
ത്രീ സ്റ്റാര്‍ ഹോട്ടലില്‍ മൂന്ന് ദിവത്തെ താമസവും ഭക്ഷണവും (Breakfast, Lunch, Dinner )
ഗൈഡഡ് ടൂര്‍ ടു ഫാത്തിമ ആന്‍ഡ് ലിസ്ബണ്‍
യാത്രാനിരക്കുകള്‍:
മുതിര്‍ന്നവര്‍ക്ക്: t390/
കുട്ടികള്‍ക്ക് (3 -12): t345/
ഇന്‍ഫാന്റസ്: t75/
തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ എത്രയും പെട്ടെന്ന് ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ട്രസ്റ്റിമാര്‍ക്ക് പേര് നല്‍കേണ്ടതാണ്. ചുരുങ്ങിയ സീറ്റുകള്‍ മാത്രം ലഭ്യമാകയാല്‍ രജിസ്ട്രേഷന് അവസാന ദിനമായ മെയ് 1 ന് മുന്‍പായി പേര് കൊടുത്ത് ഈ രൂപതാ തീര്‍ത്ഥാടനം വിജയമാക്കണമെന്ന് റീജിയണല്‍ കോര്‍ഡിനേറ്റര്‍ ഫാ. പോള്‍ വെട്ടിക്കാട്ട് CST എല്ലാവരോടും ആഹ്വാനം ചെയ്യുന്നു.
ബ്രിസ്റ്റോള്‍ കാര്‍ഡിഫ് ട്രസ്റ്റി:
ഫിലിപ്പ് കണ്ടോത്ത് (ഗ്ലോസ്റ്റര്‍): 07703063836
ജോയിന്റ് ട്രസ്റ്റീസ്:
റോയ് സെബാസ്റ്റ്യന്‍ (ബ്രിസ്റ്റോള്‍): 07862701046
ജോസി മാത്യു (കാര്‍ഡിഫ്): 07916334286
ഷിജോ തോമസ് (എക്സിറ്റര്‍): 07578594094
ജോണ്‍സന്‍ പഴംപള്ളി (സ്വാന്‍സി): 07886755879

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more