1 GBP = 103.38

ഫോൺ കോളുകൾ വഴി തട്ടിപ്പ്, ദുബായിൽ 40 ഏഷ്യക്കാർ അറസ്റ്റിൽ

ഫോൺ കോളുകൾ വഴി തട്ടിപ്പ്, ദുബായിൽ 40 ഏഷ്യക്കാർ അറസ്റ്റിൽ

ദുബായ്: ആളുകളെ ഫോണിൽ വിളിച്ച് വ്യാജ വാഗ്‌ദ്ധാനങ്ങൾ നൽകി കബളിപ്പിച്ച് പണം തട്ടുന്ന സംഘത്തിലെ 40 പേരെ ദുബായ് പൊലീസ് പിടികൂടി. ദുബായിലെ ഫരീജ് അൽ മുറാർ പ്രദേശത്തെ ഒരു ഫ്ലാറ്റിൽ നിന്നാണ് ഇവരെ പിടികൂടിയത്.
നഗരത്തിലെ ഒരു ഫ്ലാറ്റിൽ നിശ്ചിത സമയങ്ങളിൽ നിരവധി ഏഷ്യൻ വംശജർ സന്ദർശനം നടത്താറുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സംഘം കുടുങ്ങിയതെന്ന് സാമ്പത്തിക തട്ടിപ്പ് കേസുകൾ അന്വേഷിക്കുന്ന സംഘത്തിന്റെ തലവൻ കേണൽ ഒമർ ബിൻ ഹമദ് പറഞ്ഞു. രഹസ്യവിവരത്തെ തുടർന്ന് ഫ്ലാറ്റിൽ നിരീക്ഷണം ശക്തമാക്കിയ പൊലീസ് സംഘം രാവിലെയും വൈകുന്നേരവുമായി നിരവധി പേർ ഇവിടെ വന്ന് പോകുന്നതായി കണ്ടെത്തി. തുടർന്ന് ദുബായ് പബ്ലിക് പ്രോസിക്യൂഷന്റെ അനുമതിയോടെയാണ് പൊലീസ് സംഘം ഫ്ലാറ്റിൽ പരിശോധന നടത്തിയത്.

ദുബായിലെ പ്രമുഖ ടെലികമ്യൂണിക്കേഷൻ കമ്പനിയുടെ ജീവനക്കാരെന്ന് സ്വയം പരിചയപ്പെടുത്തി ആളുകളെ വിളിക്കുന്ന സംഘം 2ലക്ഷം ദിർഹം സമ്മാനമടിച്ചെന്ന് അറിയിക്കും. തുടർന്ന് ഈ സമ്മാനത്തുകയ്‌ക്ക് വേണ്ടിയുള്ള പ്രോസസിംഗ് ഫീസാണെന്ന് പറഞ്ഞ് 2000 ദിർഹം മണി എക്‌സ്ചേഞ്ച് വഴി ട്രാൻസ്‌ഫർ ചെയ്യാൻ ആവശ്യപ്പെടും. ഈ തുക തട്ടിപ്പുകാരന്റെ അക്കൗണ്ടിലെത്തുന്നതോടെ ഉപഭോക്താവ് പൂർണമായും കബളിക്കപ്പെട്ടിരിക്കും.

സംഘത്തിന്റെ പക്കൽ നിന്നും 90 ഫോണുകളും വിവിധ കമ്പനികളുടെ 110 മൊബൈൽ കളക്ഷനുകളും 60,000 ദിർഹവും പൊലീസ് പിടികൂടി. ആളുകളെ കബളിപ്പിക്കാനായി അത്യാധുനിക സോഫ്‌റ്റ്‌വെയറുകളും സംഘം ഉപയോഗിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. പിടിയിലായ പ്രതികളിൽ കൂടുതൽ പേരും സന്ദർശക വിസയിൽ രാജ്യത്തെത്തിയവരാണെന്നും പൊലീസ് അറിയിച്ചു. എന്നാൽ ഇവർ ഏത് രാജ്യക്കാരാണെന്ന് പൊലീസ് വെളിപ്പെടുത്തിയില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more