1 GBP =
breaking news

ഫീനിക്സ് ക്രിക്കറ്റ് ക്ലബ് നോർത്താംപ്ടൺ ക്രിസ്മസ് ആഘോഷം വർണ്ണാഭമായി…..

ഫീനിക്സ് ക്രിക്കറ്റ് ക്ലബ് നോർത്താംപ്ടൺ ക്രിസ്മസ് ആഘോഷം വർണ്ണാഭമായി…..

റിജൻ അലക്സ്
യുകെയിലെ ക്രിക്കറ്റ് ടൂർണമെന്റുകളിൽ നിറ സാന്നിധ്യമായ ഫീനിക്സ് നോർത്താംപ്ടൺ ക്ലബ് മെമ്പേഴ്സും കുടുംബങ്ങളും വർണ്ണാഭമായി ക്രിസ്തുമസ് ആഘോഷിച്ചു. യുക്മ ദേശിയ കമ്മിറ്റി മെമ്പർ സുരേഷ് കുമാർ ഉത്‌ഘാടനം ചെയ്ത പ്രോഗ്രാമിന് ക്ലബ് മാനേജർ റോസ്ബിൻ രാജൻ, ട്രഷറർ ജോമേഷ് മാത്യു, കോഓർഡിനേറ്റർ അജു ലൂയിസ് എന്നിവർ നേതൃത്വം കൊടുത്തു. സ്വാദിഷ്ടമായ ക്രിസ്തുമസ് സദ്യയയോടൊപ്പം ക്ലബ് അംഗങ്ങളും കുടുംബങ്ങളും അവതരിപ്പിച്ച വിവിധ തരം കലാപരിപാടികൾ വർണ്ണ പകിട്ടേകി. ക്ലബ് മാനേജർ റോസ്ബിൻ രാജൻ മുന്പ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന് വേണ്ടി സ്കൈ ഡൈവിങിൽ പങ്കെടുത്തു ഒരു നല്ല തുക ശേഖരിച്ച് ക്ലബിന്റെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് മാതൃകയായിട്ടുണ്ട്. 2018 മാർച്ച് 17ന് നോർത്താംപ്ടണിൽ വെച്ച് ഓൾ യുകെ ബാഡ്മിന്റൺ ടൂർണമെന്റ് നടത്തുവാൻ ഫീനിക്സ് ക്ലബ് തീരുമാനിച്ചിരിക്കുകയാണ് കൂടുതൽ വിവരങ്ങൾക്ക്- റോസ്ബിൻ രാജൻ ‭07428 571013‬, ജോമേഷ് മാത്യു-‭ 07468 562437‬.


Post Your Comments Here ( Click here for malayalam )

Press Esc to close
show more