1 GBP = 103.92

യുകെ മലയാളികള്‍ക്കിടയില്‍ കൊവിഡ് ബാധിച്ച് പത്താമത്തെ മരണം; വിട വാങ്ങിയത് ഓക്‌സ്‌ഫോഡിലെ മലയാളി നഴ്‌സ്

യുകെ മലയാളികള്‍ക്കിടയില്‍ കൊവിഡ് ബാധിച്ച് പത്താമത്തെ മരണം; വിട വാങ്ങിയത് ഓക്‌സ്‌ഫോഡിലെ മലയാളി നഴ്‌സ്

യുകെയിൽ കോവിഡ് ബാധിച്ച് വീണ്ടുമൊരു മരണം. മോനിപ്പള്ളി സ്വദേശിയായ നേഴ്സായ ഫിലോമിന (62)യാണ് ഇന്ന് രാവിലെ മൂന്ന് മണിയോടെ മരണമടഞ്ഞത്. അസുഖബാധിതയായി വെന്റിലേറ്ററിലായിരുന്നു. ഓക്സ്ഫോർഡ് എൻ എച്ച് എസ് ആശുപത്രിയിലായിരുന്നു അന്ത്യം. കുറവിലങ്ങാട് താമസമാക്കിയിരുന്ന മോനിപ്പള്ളി ഇല്ലിക്കൽ ജോസഫ് വർക്കിയാണ് ഭർത്താവ്. മക്കൾ ജിം ജോസഫ്( യു എസ് എ ), ജെസ്സി ജോസഫ് (കാനഡ), ജെറിൻ ജോസഫ്(യുകെ). മരുമകൾ അനു ജിം.

ഫിലോമിനയുടെ മരണത്തോടെ ബ്രിട്ടനിൽ പത്ത് മലയാളികളാണ് ഇതുവരെ കോവിഡ്-19 ബാധിച്ച് മരണമടഞ്ഞത്.

ഓക്സ്ഫോർഡ് മലയാളി സമാജം(ഓക്‌സ്മാസ്) സജീവ പ്രവർത്തകരായിരുന്നു കുടുംബം. പരേതയുടെ നിര്യാണത്തിൽ ഓക്സ്ഫോർഡ് മലയാളി സമാജം പ്രസിഡന്റ് ജയകൃഷ്ണൻ നായർ, സെക്രട്ടറി വർഗീസ് ചെറിയാൻ, രക്ഷാധികാരി ടിറ്റോ തോമസ് എന്നിവരും യുക്മയ്ക്ക് വേണ്ടി പ്രസിഡന്റ് മനോജ്‌കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗീസ്, സൗത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻ്റ് ഡോ. ബിജു പെരിങ്ങത്തറ തുടങ്ങിയവരും അനുശോചനം രേഖപ്പെടുത്തി.

പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കുചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more