1 GBP = 104.16

ലണ്ടനിലെ ഹോൻസ്ലോയിൽ മലയാളി മരണമടഞ്ഞു; മരണമടഞ്ഞത് പത്തനംതിട്ട സ്വദേശിയായ ഫിലിപ്പ് വർഗ്ഗീസ്

ലണ്ടനിലെ ഹോൻസ്ലോയിൽ മലയാളി മരണമടഞ്ഞു; മരണമടഞ്ഞത് പത്തനംതിട്ട സ്വദേശിയായ ഫിലിപ്പ് വർഗ്ഗീസ്

ലണ്ടൻ: ബ്രിട്ടനിലെ മലയാളികളെ കണ്ണീരിലാഴ്ത്തി ഒരു മലയാളി കൂടി വിട പറഞ്ഞു. ലണ്ടനടുത്ത് ഹോൻസ്ലോയിൽ പത്തനംതിട്ട സ്വദേശിയായ ഫിലിപ്പ് വർഗ്ഗീസാണ് അകാലത്തിൽ വിട പറഞ്ഞത്. ബെന്നിയെന്ന് വിളിക്കുന്ന പരേതന് മുപ്പത്തിയെട്ടു വയസ്സ് മാത്രമാണ് പ്രായം. ഇന്നലെ വൈകുന്നേരം സുഹൃത്തുക്കൾക്കൊപ്പം ക്രിക്കറ്റ് കളിക്കുകയായിരുന്ന ഫിലിപ്പ് വർഗ്ഗീസിനെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രാത്രിയോടെ ആശുപത്രിയിൽ വച്ചായിരുന്നു മരണം സംഭവിച്ചത്.

ഭാര്യ സിനി ഫിലിപ്പിനും രണ്ടു മക്കൾക്കുമൊപ്പം ഹോൻസ്ലോയിലാണ് താമസം. പത്തനംതിട്ട ചരിവുകാലയിൽ കുടുംബാംഗമാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വിട്ടുകിട്ടുന്ന മുറയ്ക്ക് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കത്തിലാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും.

പരേതൻന്റെ ആകസ്മിക നിര്യാണത്തിൽ യുക്മ നാഷണൽ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ്, സെക്രട്ടറി റോജിമോൻ വർഗ്ഗീസ്, ട്രഷർ അലക്സ് വർഗ്ഗീസ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more