1 GBP = 104.26
breaking news

റെയില്‍വേ സ്വകാര്യവത്കരിക്കില്ലെന്ന് പിയൂഷ്​ ഗോയൽ

റെയില്‍വേ സ്വകാര്യവത്കരിക്കില്ലെന്ന് പിയൂഷ്​ ഗോയൽ

ന്യൂ​ഡ​ല്‍ഹി: റെ​യി​ല്‍വേ സ്വ​കാ​ര്യ​വ​ത്ക​രി​ക്കി​ല്ലെ​ന്നും എ​ന്നാ​ൽ, കാ​ര്യ​ക്ഷ​മ​മാ​യ പ്ര​വ​ര്‍ത്ത​ന​ത്തി​ന് കൂ​ടു​ത​ല്‍ സ്വ​കാ​ര്യ നി​ക്ഷേ​പം വ​രു​ന്ന​ത് പ്രോ​ത്സാ​ഹി​പ്പി​ക്കു​മെ​ന്നും കേ​ന്ദ്ര റെ​യി​ല്‍വേ മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ല്‍. ആ​വ​ശ്യ​മാ​യ ഭൂ​മി വി​ട്ടു​കി​ട്ടാ​ത്ത​ത്​ കേ​ര​ള​ത്തി​ലെ റെ​യി​ൽ​വേ വി​ക​സ​ന​ത്തി​ന്​ ത​ട​സ്സ​മാ​കു​ന്നു​വെ​ന്ന്​ മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി. ഇ​ക്കാ​ര്യ​ത്തി​ൽ സം​സ്​​ഥാ​ന സ​ർ​ക്കാ​റി​​ൽ​നി​ന്ന്​ ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന്​ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പൊ​തു-​സ്വ​കാ​ര്യ മേ​ഖ​ല​ക​ള്‍ ഒ​രു​മി​ച്ചു പ്ര​വ​ര്‍ത്തി​ച്ചാ​ല്‍ മാ​ത്ര​മേ രാ​ജ്യ​ത്ത് വ​ള​ര്‍ച്ച​യും കൂ​ടു​ത​ല്‍ തൊ​ഴി​ല​വ​സ​ര​ങ്ങ​ളും ഉ​ണ്ടാ​കൂ. ഇ​ന്ത്യ​ന്‍ റെ​യി​ല്‍വേ എ​ന്നാ​ല്‍ ഓ​രോ ഇ​ന്ത്യ​ക്കാ​ര​​െൻറ​യും സ്വ​ത്താ​ണ്. അ​ത്​ തു​ട​രും. റെ​യി​ല്‍വേ എ​ക്കാ​ല​വും സ​ർ​ക്കാ​റി​െൻറ​ത​ന്നെ ഭാ​ഗ​മാ​യി​രി​ക്കു​മെ​ന്നും മ​ന്ത്രി പാ​ർ​ല​മെൻറി​ൽ വ്യ​ക്ത​മാ​ക്കി. 

2019 -20 സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ല്‍ റെ​യി​ല്‍വേ നി​ക്ഷേ​പം 1.5 ല​ക്ഷം കോ​ടി രൂ​പ​യാ​യി​രു​ന്ന​ത് മോ​ദി​സ​ര്‍ക്കാ​ര്‍ 2021- 22 സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ല്‍ 2.15 ല​ക്ഷം കോ​ടി രൂ​പ​യാ​ക്കി ഉ​യ​ര്‍ത്തി​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ റെ​യി​ല്‍ അ​പ​ക​ട​ങ്ങ​ള്‍മൂ​ലം രാ​ജ്യ​ത്ത് ഒ​രാ​ള്‍പോ​ലും മ​രി​ച്ചി​ട്ടി​ല്ല. യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​ക്കാ​ണ് റെ​യി​ല്‍വേ ഏ​റ്റ​വു​മ​ധി​കം മു​ന്‍ഗ​ണ​ന ന​ല്‍കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more