1 GBP = 104.00
breaking news

രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു

രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില ഇന്നും വർദ്ധിച്ചു. ഇതോടെ തലസ്ഥാനത്ത് പെട്രോൾ വില നൂറിന് അടുത്തെത്തി. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 99 രൂപ 20 പൈസയും, ഡീസലിന് 94 രൂപ 44 പൈസയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 97 രൂപ 32 പൈസയും, ഡീസലിന് 93 രൂപ 71 പൈസയുമായി. രാജ്യത്ത് പെട്രോളിനു 29 പൈസയും, ഡീസലിന് 30 പൈസയുമാണ് ഇന്ന് കൂട്ടിയത്. ജൂൺ മാസത്തിൽ മാത്രം 20 ദിവസത്തിനിടെ രാജ്യത്ത് ഇന്ധന വില 11 തവണയാണ് വർദ്ധിപ്പിച്ചത്.

രാജ്യത്തുടനീളം ഒരു മാസത്തിലേറെയായി പെട്രോൾ, ഡീസൽ വില വർദ്ധിക്കുന്ന പ്രവണതയാണ് കണ്ടു വരുന്നത്. ജൂൺ 18 വെള്ളിയാഴ്ച നിരവധി സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും റെക്കോർഡ് ഉയരത്തിലെത്തിയ ശേഷം ജൂൺ 19 ശനിയാഴ്ച രണ്ട് ഇന്ധന വിലയിലും മാറ്റമില്ലാതെ തുടരുകയായിരുന്നു. ശനിയാഴ്ച ഡീസൽ നിരക്ക് 28-30 പൈസയായി വർദ്ധിച്ചു.രാജ്യത്തെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ പെട്രോൾ 103 രൂപ മറികടന്നിരുന്നു. മെയ് 29 ന് മുംബൈ ലിറ്ററിന് 100 രൂപയ്ക്ക് പെട്രോൾ വിൽപ്പന നടത്തിയ രാജ്യത്തെ ആദ്യത്തെ മെട്രോ ആയി. മുംബൈയിലെ പെട്രോൾ ഇപ്പോൾ ഒരു ലിറ്ററിന് 103.8 രൂപയും ഡീസലിന് ലിറ്ററിന് 95.14 രൂപയുമാണ്. പെട്രോൾ വില ലിറ്ററിന് 100 കടന്ന സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഇവയാണ്, രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, ലഡാക്ക്.

ട്രോൾ വില ലിറ്ററിന് 100 രൂപ കടന്ന രണ്ടാമത്തെ മെട്രോ നഗരമായി ഹൈദരാബാദ് മാറി. വെള്ളിയാഴ്ച ഹൈദരാബാദിൽ ഒരു ലിറ്റർ പെട്രോളിന് 100.74 രൂപയ്ക്കും ഡീസലിന് ലിറ്ററിന് 95.59 രൂപയും ആയിരുന്നു. അതിന് പിന്നാലെ ബംഗളുരു നഗരത്തിലും പെട്രോൾ വില 100 കടന്നു. ബംഗളുരുവിൽ ഒരു ലിറ്റർ പെട്രോളിന് 100.17 രൂപയും ഡീസലിന് ഒരു ലിറ്ററിന് 92.97 രൂപയും നൽകണം.

അതിനിടെ ആഗോള തലത്തിൽ ക്രൂഡോയിൽ വിലയിൽ 0.66 ശതമാനം ഇടിവ് രേഖപ്പെടുത്തി. ബാരലിന് 72.60 യുഎസ് ഡോളറിനാണ് ക്രൂഡോയിൽ വ്യാപാരം നടക്കുന്നത്. വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) 0.49 ശതമാനം ഇടിഞ്ഞ് ബാരലിന് 70.69 യുഎസ് ഡോളറിലാണ് വ്യാപാരം നടക്കുന്നതെന്ന് ഗുഡ് റിട്ടേൺസ്.കോം റിപ്പോർട്ട് ചെയ്തു.

മൂല്യവർധിത നികുതി (വാറ്റ്) അനുസരിച്ച് ഇന്ധന നിരക്കുകൾ ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു. ഇന്ത്യയിലെ രണ്ട് പ്രധാന ഇന്ധനങ്ങളുടെയും വില അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില, രൂപ-ഡോളർ വിനിമയ നിരക്ക് എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് തുടങ്ങിയ ഒ.എം.സികൾ ദിവസേന ഇന്ധനവിലയിൽ മാറ്റം വരുത്തുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more