1 GBP = 103.70
breaking news

പെട്രോൾ വില ഉയർന്നു, ഡീസൽ താഴ്ന്നു; ഇന്നത്തെ നിരക്കറിയാം

പെട്രോൾ വില ഉയർന്നു, ഡീസൽ താഴ്ന്നു; ഇന്നത്തെ നിരക്കറിയാം

ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയ ശേഷം ജൂലൈ 12ന് ഡീസൽ വില 15 മുതൽ 17 പൈസ വരെ കുറഞ്ഞു. എന്നിരുന്നാലും, പെട്രോളിന്റെ വില 25 മുതൽ 34 പൈസ വരെ വീണ്ടും ഉയർന്നിട്ടുണ്ട്. സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ധന റീട്ടെയിലർമാരുടെ വില അറിയിപ്പ് പ്രകാരമാണ് ഈ നിരക്കുകൾ നിലവിൽ വന്നത്.

ഡീസൽ വിലയിൽ രണ്ട് മാസത്തിലേറെയായി കുറവുണ്ടായിട്ട്. മാസങ്ങൾക്ക് ശേഷം ഡീസൽ വിലയിൽ ഉണ്ടായ ഇടിവ് മുംബൈയിൽ ലിറ്ററിന് 97.33 രൂപയാക്കി. ഒരു ലിറ്ററിന് 97.50 രൂപയായിരുന്നു നേരത്തെ വില. 17 പൈസയാണ് കുറഞ്ഞത്.

രാജ്യത്തിന്റെ പകുതിയിലേറെയും ഇതിനകം 100 രൂപ കടന്ന പെട്രോൾ വില മുംബൈയിൽ ലിറ്ററിന് 107.24 രൂപയായി ഉയർന്നു. കഴിഞ്ഞ ദിവസത്തെ വിലയായ 106.97 രൂപയിൽ നിന്ന് 27 പൈസ വർധിച്ചു. മെയ് 29 ന് നഗരം ലിറ്ററിന് 100 രൂപയ്ക്ക് മുകളിൽ പെട്രോൾ വിൽക്കുന്ന രാജ്യത്തെ ആദ്യത്തെ മെട്രോ ആയി മാറിയിരുന്നു.

ഡൽഹിയിൽ പെട്രോൾ വില 101 രൂപ കടന്ന് 28 പൈസ വർധിച്ചു. ഡീസൽ വില 16 പൈസ കുറഞ്ഞു. ഏറ്റവും പുതിയ വില പരിഷ്കരണത്തോടെ ദേശീയ തലസ്ഥാനത്ത് പെട്രോൾ ലിറ്ററിന് 101.23 രൂപയും ഡീസലിന് ലിറ്ററിന് 89.76 രൂപയുമാണ് വില.

രണ്ട് മെട്രോകളിലും പെട്രോൾ വില വർദ്ധിച്ചതോടെ കൊൽക്കത്തയിലും ചെന്നൈയിലും സമാനമായ പ്രവണതയുണ്ടായി. ഡീസൽ വില കുറഞ്ഞു.

കൊൽക്കത്തയിൽ പെട്രോൾ വില ലിറ്ററിന് 101.39 രൂപയിലെത്തി. കഴിഞ്ഞ ദിവസത്തെ വില ലിറ്ററിന് 101.05 രൂപയായിരുന്നു. ഡീസൽ വില 15 പൈസ കുറഞ്ഞ് ലിറ്ററിന് 92.86 രൂപയിലെത്തി.

ചെന്നൈയിൽ പെട്രോൾ വിലയിൽ 25 പൈസ വർധനയുണ്ടായെങ്കിലും ഡീസൽ വില 15 പൈസ കുറഞ്ഞു. ഏറ്റവും പുതിയ വർധന തമിഴ്‌നാടിന്റെ തലസ്ഥാനത്ത് ഒരു ലിറ്റർ പെട്രോളിന്റെയും ഡീസലിന്റെയും വില യഥാക്രമം 101.96 രൂപയ്ക്കും 94.28 രൂപയ്ക്കും എത്തിച്ചിട്ടുണ്ട്.

പശ്ചിമ ബംഗാൾ പോലുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണകമ്പനികൾ നിരക്ക് പരിഷ്കരണത്തിൽ 18 ദിവസത്തെ ഇടവേള അവസാനിപ്പിച്ചതിനെത്തുടർന്ന് മെയ് 12 ന് ശേഷം പെട്രോളിന്റെ വില 39 ശതമാനം വർദ്ധിക്കുകയായിരുന്നു.

പ്രാദേശിക നികുതികളായ വാറ്റ്, ചരക്ക് കൂലി എന്നിവ അനുസരിച്ച് ഇന്ധന വില ഓരോരോ സംസ്ഥാനങ്ങളിലും വ്യത്യസ്തമാണ്. രാജ്യത്ത് പെട്രോളിനും ഡീസലിനും ഏറ്റവും കൂടുതൽ വാറ്റ് ഈടാക്കുന്നത് രാജസ്ഥാനിലാണ്. മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവയാണ് തൊട്ടുപിന്നിൽ.

രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, ജമ്മു കശ്മീർ, ഒഡീഷ, തമിഴ്‌നാട്, കേരളം, ബീഹാർ, പഞ്ചാബ്, ലഡാക്ക്, സിക്കിം, പുട്‌ചേരി, ഡൽഹി എന്നിവിടങ്ങളിൽ പെട്രോൾ ലിറ്ററിന് 100 രൂപ കടന്നു.

കേരളത്തിൽ ജില്ല തിരിച്ചുള്ള പെട്രോൾ വില ചുവടെ. ബ്രാക്കറ്റിൽ കഴിഞ്ഞ ദിവസത്തെ വില.

ആലപ്പുഴ: ₹ 102.06 (₹ 101.36)
എറണാകുളം: ₹ 101.32 (₹ 101.01)
ഇടുക്കി: ₹ 102.63 (₹ 102.35)
കണ്ണൂർ: ₹ 101.80 (₹ 101.52)
കാസർഗോഡ്: ₹ 102.35 (₹ 102.07)
കൊല്ലം: ₹ 102.62 (₹ 102.45)
കോട്ടയം: ₹ 101.91 (₹ 101.38)
കോഴിക്കോട്: ₹ 101.91 (₹ 101.51)
മലപ്പുറം: ₹ 102.17 (₹ 101.75)
പാലക്കാട്: ₹ 103.03 (₹ 102.15)
പത്തനംതിട്ട: ₹ 102.05 (₹ 102.24)
തൃശൂർ: ₹ 102.03 (₹ 101.25)
തിരുവനന്തപുരം: ₹ 103.42 (₹ 103.14)
വയനാട്: ₹ 102.56 (₹ 102.38)

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more