1 GBP = 104.04
breaking news

യുഎഇയിൽ പെട്രോൾ ഡീസൽ വിലയിൽ വർദ്ധനവ് ഇന്ന് പ്രാബല്യത്തിൽ

യുഎഇയിൽ പെട്രോൾ ഡീസൽ വിലയിൽ വർദ്ധനവ് ഇന്ന് പ്രാബല്യത്തിൽ

ഇന്ന് മുതൽ പെട്രോൾ-ഡീസൽ വിലയിൽ വർദ്ധനവ് പ്രാബല്യത്തിൽ വരുന്നതിനാൽ യുഎഇയിൽ ഇന്ധനം വാങ്ങാൻ ജനങ്ങളുടെ ഓട്ടം. കഴിഞ്ഞ രണ്ടു മാസങ്ങളായി കുറഞ്ഞ പെട്രോൾ വില ഫെബ്രുവരി ഒന്ന് മുതൽ ലിറ്ററിന് 27 ഫിൽസ് വരെ വർദ്ധിക്കും. ഡീസലിന് 9 ഫിൽസും വില വർദ്ധനയുണ്ട്. ഈ വർഷം ജനുവരിയിൽ ഏറ്റവും കുറഞ്ഞത് 50 ഫില്ലുകളാണ് പെട്രോൾ വിലയിൽ കുറവ് വന്നത്.

2015 ഓഗസ്റ്റിലാണ് ഇന്ധന വില നിർണയിക്കുന്നതിൽ പുതിയ മാനദണ്ഡങ്ങൾ യുഎഇ കൊണ്ടുവന്നത്. തുടർന്ന് അന്താരാഷ്‍ട്ര വിപണിയിലെ എണ്ണ വിലയ്‍ക്ക് അനുസൃതമായാണ് യുഎഇയിലെ പെട്രോൾ, ഡീസൽ വില നിശ്ചയിക്കുന്നത്. ഇതിനായി ഊർജ മന്ത്രാലയത്തിന് കീഴിൽ പ്രത്യേക കമ്മിറ്റിയും രാജ്യത്ത് നിലവിലുണ്ട്. ഈ കമ്മിറ്റി എല്ലാ മാസവും ഇന്ധനങ്ങളുടെ പുതുക്കിയ നിരക്കുകൾ പ്രഖ്യാപിക്കും. യുഎഇയിൽ റീട്ടെയിൽ ഇന്ധന വില 2022 ജൂലൈയിൽ എക്കാലത്തെയും ഉയർന്ന വിലയിലേക്ക് എത്തിയിരുന്നു.

ഫെബ്രുവരി മാസത്തേക്കുളള ഇന്ധനവില രാജ്യത്തെ ഫ്യുവൽ പ്രൈസിങ് കമ്മിറ്റിയാണ് പുറത്തുവിട്ടത്. സൂപ്പർ 98 പെട്രോളിന്റെ വില 2.78 ദിർഹത്തിൽ നിന്ന് 3.05 ദിർഹമാക്കിയാണ് വർദ്ധിപ്പിച്ചത്. ജനുവരിയിൽ 2.67 ദിർഹമായിരുന്ന സ്‍പെഷ്യൽ 95 പെട്രോളിന് ജൂലൈ മാസത്തിൽ 2.93 ദിർഹമായിരിക്കും വില. ഇ-പ്ലസ് പെട്രോളിന് 2.86 ദിർഹമായിരിക്കും ഫെബ്രുവരിയിൽ നൽകേണ്ടി വരിക വില. ജനുവരിയിൽ ഇത് 2.59 ദിർഹമായിരുന്നു. ഡീസൽ വിലയിലും വർദ്ധനവുണ്ടായിട്ടുണ്ട്. ജനുവരിയിൽ 3.29 ദിർഹമായിരുന്ന ഡീസൽ വില 3.38 ദിർഹമായാണ് വർദ്ധിച്ചിരിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more