1 GBP =
breaking news

രാജ്യാന്തര വിപണിയിൽ പെട്രോളിന് വില കുറയുമ്പോഴും, ജനത്തെ കൊള്ളയടിച്ച് പമ്പുകൾ; ഇന്ധനവില കുറയ്ക്കണമെന്നാവശ്യപ്പെട്ട് എം പിമാർ

രാജ്യാന്തര വിപണിയിൽ പെട്രോളിന് വില കുറയുമ്പോഴും, ജനത്തെ കൊള്ളയടിച്ച് പമ്പുകൾ; ഇന്ധനവില കുറയ്ക്കണമെന്നാവശ്യപ്പെട്ട് എം പിമാർ

ആഗോള വിപണിയില്‍ ഇന്ധന വില വര്‍ദ്ധിക്കുന്നത് അനുസരിച്ച് പമ്പുകളില്‍ ഇന്ധം നിറയ്ക്കാനെത്തുന്ന ഉപയോക്താവിന്റെ പോക്കറ്റില്‍ നിന്നും കൂടിയ തുക ഈടാക്കാന്‍ എണ്ണ കമ്പനികള്‍ക്ക് വലിയ ഉത്സാഹമാണ്. എന്നാല്‍ ഇത് തിരിച്ച് സംഭവിച്ചാലോ, അറിഞ്ഞ മട്ട് കാണില്ല. ഇത്തരത്തില്‍ കുറഞ്ഞ വില പമ്പില്‍ കുറയ്ക്കാതെ ഇന്ധന കമ്പനികള്‍ പ്രതിദിനം 2.5 മില്ല്യണ്‍ പൗണ്ട് അധികമായി ഈടാക്കുന്നുവെന്നാണ് ആരോപണം.

ഉടന്‍ തന്നെ ലിറ്ററിന് 2 പെന്‍സ് വെട്ടിക്കുറയ്ക്കണമെന്നാണ് എംപിമാരും, ക്യാംപെയിനേഴ്‌സും ആവശ്യപ്പെടുന്നത്. കൂടാതെ പമ്പ് വാച്ച് റെഗുലേറ്ററെ നിയോഗിച്ച് വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ അന്വേഷിക്കണമെന്നും പ്രധാനമന്ത്രി തെരേസ മേയോട് ഇവര്‍ ആവശ്യപ്പെട്ടു. പെട്രോള്‍ വില നാല് വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന വിലയായ 129.51 പെന്‍സില്‍ എത്തിയിരുന്നു.

എന്നാല്‍ ഏതാനും ദിവസങ്ങളായി ആഗോള ഇന്ധന വിപണിയില്‍ വില കുറയുന്നുണ്ട്. ഇത് കൈമാറാന്‍ കമ്പനികള്‍ തയ്യാറാകാത്തതാണ് വിവാദമാകുന്നത്. ഹോള്‍സെയില്‍ വില കുറയുമ്പോള്‍ ഇത് പമ്പില്‍ പ്രതിഫലിക്കാതെ പോകുന്നത് വഴി ജനത്തെ കൊള്ളടിക്കുകയാണ് കമ്പനികള്‍

Post Your Comments Here ( Click here for malayalam )

Press Esc to close
show more