1 GBP = 104.17

ലോകകപ്പ് ഫുട്ബോള്‍; അട്ടിമറി പ്രതീക്ഷയുമായി പെറു

ലോകകപ്പ് ഫുട്ബോള്‍; അട്ടിമറി പ്രതീക്ഷയുമായി പെറു

36 വര്‍ഷത്തിന് ശേഷം ആദ്യമായി ലോകകപ്പിന് യോഗ്യത നേടിയ പെറു റഷ്യയിലെത്തുന്നത് കറുത്ത കുതിരകളെന്ന വിശേഷണവുമായാണ്. ദക്ഷിണ അമേരിക്കന്‍ യോഗ്യത റൌണ്ടില്‍ പ്രമുഖരെ അട്ടിമറിച്ച പെറു, സമീപകാലത്തെ സൌഹൃദ മത്സരങ്ങളിലും മിന്നും പ്രകടനമാണ് പുറത്തെടുത്തത്.

മൂന്ന് വര്‍ഷം മുമ്പ് വരെ ലോക ഫുട്ബോള്‍ ഭൂപടത്തില്‍ പെറു ഗതകാല സ്മരണകളില്‍ മാത്രം ജീവിക്കുന്ന രാജ്യമായിരുന്നു. എന്നാല്‍ റഷ്യന്‍ ലോകകപ്പിന് പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ആരെയും തോല്‍പ്പിക്കാന്‍ ശേഷിയുള്ള ലാറ്റിനമേരിക്കന്‍ ശക്തിയായി പെറു മാറി. 1986ലെ മെക്സിക്കന്‍ ലോകകപ്പിലായിരുന്നു പെറു അവസാനമായി പന്ത് തട്ടിയത്. 36 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പ്ലേ ഓഫില്‍ ന്യൂസിലാന്റിനെ പരാജയപ്പെടുത്തിയായിരുന്നു യോഗ്യത നേടിയത്. 2015ല്‍ ടീമിന്റെ അര്‍ജന്റീനക്കാരന്‍ റിക്കാര്‍ഡോ ഗരീക്ക പരിശീലക സ്ഥാനം ഏറ്റെടുത്തതോടെയായിരുന്നു പെറുവിന്റെ തലവര മാറിയത്. ആദ്യ ഏഴ് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റ് മാത്രം നേടിയ പെറു പിന്നീടുള്ള മത്സരങ്ങളിലാണ് ഉയര്‍ത്തെഴുന്നേറ്റത്. ചിലി,കൊളംബിയ,അര്‍ജന്‍റീന, തുടങ്ങിയ പ്രമുഖരെയെല്ലാം അട്ടിമറിച്ചുള്ള മുന്നേറ്റം. അര്‍ജന്‍റീനിയന്‍ ശൈലിയിലുള്ള പൊസഷന്‍ ഫുട്ബോളിലൂടെ പെറുവിന്റെ മനോഹരമാക്കി മാറ്റി കോച്ച്ഗരീക്കോ. ഒപ്പം അടച്ചുറപ്പുള്ള പ്രതിരോധവും ടീമിന്റെ പ്രത്യേകതയാണ്.

യോഗ്യത റൌണ്ടിലെ പ്രകടനം വെറും ഫ്ലൂക്കല്ലെന്ന് തെളിയിക്കുന്നതാണ് സമീപകാല സൌഹൃദ മത്സരങ്ങളിലെ പ്രകടനം. യോഗ്യത നടിയ ശേഷ നേടന്ന കളികളില്‍ ക്രൊയേഷ്യ,ഐസ്ലന്‍ഡ്,സ്കോട്ട്ലാന്‍റ്,സഊദി അറേബ്യ എന്നീ ടീമുകളെ പരാജയപ്പെടുത്തി. തുടര്‍ച്ചയായി 13 മത്സരങ്ങളില്‍ പരാജയമറിയാത കുതിക്കുകയാണ് പെറു. മുന്നേറ്റനിരയില്‍ ജെഫേഴ്സണ്‍ ഫര്‍ഹാന്‍,എഡിസണ്‍ ഫ്ലോറസ് എന്നിവര്‍ക്കൊപ്പം, സൂപ്പര്‍ താരം ഗിറോറ വിലക്ക് മാറി തിരിച്ചെത്തുന്നത് ടീമിന്റെ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. ഗ്രൂപ്പ് സിയില്‍ ഓസ്ട്രേലിയയെയും ഡെന്മാര്‍ക്കിനെയും മറികടന്ന് ഫ്രാന്‍സിന് പിന്നില്‍ പെറു രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more