1 GBP = 103.89
breaking news

പെറുവിന് ആദ്യ വനിത പ്രസിഡന്റ്

പെറുവിന് ആദ്യ വനിത പ്രസിഡന്റ്

ലിമ: ലാറ്റിനമേരിക്കൻ രാജ്യമായ പെറുവിൽ നാടകീയ നീക്കത്തിലൂടെ ദിന ബൂലർട്ടെ ആദ്യ വനിത പ്രസിഡന്റായി ചുമതലയേറ്റു. പാർലമെന്റ് പിരിച്ചുവിടുകയാണെന്നും രാജ്യത്ത് കർഫ്യൂ ഏർപ്പെടുത്തുകയാണെന്നും പ്രഖ്യാപിച്ച പ്രസിഡന്റ് പെഡ്രോ കാസിലോയെ പുറത്താക്കിയതായി പാർലമെന്റ് അറിയിച്ചു. 

130 അംഗങ്ങളുള്ള കോൺഗ്രസിലെ 101 പേരുടെ പിന്തുണയോടെയാണ് അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കിയത്. തുടർന്ന് കാസിലോയെ പൊലീസ് അറസ്റ്റ് ചെയ്തു. എംബസിയിൽ അഭയം തേടാനുള്ള അദ്ദേഹത്തിന്റെ ശ്രമം സുരക്ഷ ഉദ്യോഗസ്ഥർ തടഞ്ഞു. മുൻ പ്രസിഡന്റ് ആൽബർട്ടോ ഫുജിമോറിയെ പാർപ്പിച്ച ലിമയിലെ പൊലീസ് ജയിലിലാണ് കാസിലോയും ഉള്ളത്. 60കാരിയായ ദിന ബൂലർട്ടെ വൈസ് പ്രസിഡന്റായിരുന്നു. 

2016ന് ശേഷമുള്ള പെറുവിന്റെ ആറാമത്തെ പ്രസിഡന്റാണ് ദിന ബൂലർട്ടെ. 2026 വരെ അവർ പ്രസിഡന്റായി തുടരും. കാസിലോയുടെ ഭരണകാലത്ത് അദ്ദേഹത്തിനെതിരെ മൂന്ന് അന്വേഷണവും വലിയ പ്രതിഷേധങ്ങളും ഉണ്ടായിരുന്നു. 18 മാസത്തിനിടെ അഞ്ച് തവണയാണ് മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more