1 GBP = 103.95
breaking news

പെരിന്തൽമണ്ണയിലെ വാഹന ഷോറൂമിൽ തീപിടുത്തം; 18 വാഹനങ്ങൾ കത്തി നശിച്ചു

പെരിന്തൽമണ്ണയിലെ വാഹന ഷോറൂമിൽ തീപിടുത്തം; 18 വാഹനങ്ങൾ കത്തി നശിച്ചു

പെരിന്തൽമണ്ണ: അങ്ങാടിപ്പുറം ഹോണ്ട ഷോറൂമിൽ വൻ തീപിടുത്തം. ഇന്ന് പുലർച്ചെ ആറ് മണിയോടെയാണ് സമീപവാസികളും യാത്രാക്കാരും ഷോറൂമിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. ഉടൻ അഗ്നിശമന സേനാവിഭാഗത്തെ വിവരമറിയിക്കുകയായിരുന്നു. പെരിന്തൽമണ്ണ അഗ്ശമന സേനാവിഭാഗം സ്ഥലത്തെത്തി തീയണച്ചു. സര്‍വീസിനായി കൊണ്ടുവന്ന 18 വാഹനങ്ങൾ പൂര്‍ണ്ണമായും കത്തി നശിച്ചു. കൂടാതെ ഇരുപതിലധികം വാഹനങ്ങള്‍ ഭാഗികമായും കത്തിയിട്ടുണ്ട്.

കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ അങ്ങാടിപ്പുറം ജങ്ഷനിൽ നിന്നും 50 മീറ്റർ അകലെ കോഴിക്കോട് റോഡിലാണ് അടുത്തകാലത്ത് നവീകരിച്ച് ഷോറൂം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.

മുകളിലെ നിലയിലായിരുന്നു പുതിയ വാഹനങ്ങള്‍ ഉണ്ടായിരുന്നത്. തീ മുകളിലേക്ക് പടരുമ്പോഴേക്കും നാട്ടുകാരും അഗ്നിശമന സേനാംഗങ്ങളും ചേര്‍ന്ന് ഈ വാഹനങ്ങള്‍ ഇവിടെനിന്ന് മാറ്റി. തീ പടര്‍നന്നത് അറിയാന്‍ വൈകിയതാണ് അപകടത്തിന്‍റെ വ്യാപ്തി വര്‍ധിപ്പിക്കാനിടയാക്കിയത്. അഗ്നി ശമനസേനാ യൂണിറ്റുകള്‍ ഒന്നര മണിക്കൂറോളമെടുത്താണ് തീ അണച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more