1 GBP = 103.85

പെരാമ്ബ്ര ഇരട്ടക്കൊലപാതകം: പ്രതിക്ക് ഇരട്ട ജീവപര്യന്തം

പെരാമ്ബ്ര ഇരട്ടക്കൊലപാതകം: പ്രതിക്ക് ഇരട്ട ജീവപര്യന്തം

 

വടകര: പേരാമ്പ്ര ഇരട്ടക്കൊലപാതകക്കേസിൽ പ്രതി ചന്ദ്രന് ഇരട്ട ജീവപര്യന്തം. വടകര സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. പേ​രാ​മ്പ്ര ടെ​ലി​ഫോ​ണ്‍ എ​ക്സ്ചേ​ഞ്ചി​ന് സ​മീ​പം ഞാ​ണി​യ​ത്ത് തെ​രു​വി​ല്‍ വ​ട്ട​ക്ക​ണ്ടി മീ​ത്ത​ല്‍ ബാ​ല​ന്‍ (62), ഭാ​ര്യ ശാ​ന്ത(59) എ​ന്നി​വ​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പ്ര​തി​യാ​യ ഞാ​ണി​യം തെ​രു​വി​ലെ കൂ​ന്നേ​രി കു​ന്നു​മ്മ​ല്‍ ച​ന്ദ്ര​ന്‍(58) കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് വ​ട​ക​ര അ​ഡീ​ഷ​ന​ല്‍ ജി​ല്ല ആ​ന്‍ഡ് സെ​ഷ​ന്‍സ് കോ​ട​തി ക​ണ്ടെ​ത്തിയിരുന്നു.

2015 ജൂ​ലൈ ഒ​മ്പ​തി​നാ​ണ്​ കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. സാ​മ്പ​ത്തി​ക പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന പ്ര​തി ക​ട​ക്കെ​ണി​യി​ല്‍നി​ന്ന്​ ര​ക്ഷ​പ്പെ​ടാ​നാ​ണ് കൊ​ല​പാ​ത​കം ആ​സൂ​ത്ര​ണം ചെ​യ്ത​ത്. കൃ​ത്യം ന​ട​ക്കു​ന്ന​തി​നി​ട​യി​ല്‍ ബ​ഹ​ളം കേ​ട്ട് സ്ഥ​ല​ത്തെ​ത്തി​യ അ​യ​ല്‍വാ​സി​യാ​യ പ്ല​സ്​ ടു ​വി​ദ്യാ​ര്‍ഥി കൊ​ല്ലി​യി​ല്‍ അ​ജി​ന്‍ സ​ന്തോ​ഷി​നും(17) വെ​ട്ടേ​റ്റി​രു​ന്നു. വീ​ടി‍​​െൻറ ര​ണ്ടാം നി​ല​യി​ലെ കി​ട​പ്പു​മു​റി​യി​ലാ​ണ് ബാ​ല​ന്‍ വെ​ട്ടേ​റ്റ് മ​രി​ച്ച നി​ല​യി​ല്‍ കാ​ണ​പ്പെ​ട്ട​ത്. ഈ ​മു​റി​യി​ലേ​ക്കു​ള്ള ഇ​ട​നാ​ഴി​യി​ലാ​ണ് ശാ​ന്ത മ​രി​ച്ചു​കി​ട​ന്ന​ത്.

ശാ​ന്ത​യു​ടെ മൃ​ത​ദേ​ഹ​ത്തി​ല്‍നി​ന്ന്​ വ​ള​ക​ളും സ്വ​ര്‍ണ​മാ​ല​യും അ​ഴി​ച്ചെ​ടു​ത്ത​ശേ​ഷം പ്ര​തി സ്ഥ​ലം വി​ടു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് പൊ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ പ്ര​തി​യു​ടെ വീ​ടി‍​​െൻറ പി​റ​കു​വ​ശ​ത്ത് കൂ​ട്ടി​യി​ട്ട മ​ര​ക്ക​ഷ​ണ​ങ്ങ​ള്‍ക്കി​ട​യി​ല്‍നി​ന്ന്​ 41 സ​​െൻറി​മീ​റ്റ​ര്‍ നീ​ള​മു​ള്ള കൊ​ടു​വാ​ളും സം​ഭ​വ​സ​മ​യം ധ​രി​ച്ച വ​സ്ത്ര​ങ്ങ​ളും ക​വ​ര്‍ച്ച ന​ട​ത്തി​യ സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ളും ക​ണ്ടെ​ടു​ത്തു. നേ​രി​ട്ട് തെ​ളി​വി​ല്ലാ​ത്ത ഈ ​കേ​സി​ല്‍ സാ​ഹ​ച​ര്യ​തെ​ളി​വി‍​​െൻറ​യും ശാ​സ്ത്രീ​യ തെ​ളി​വി‍​​െൻറ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം. കേ​സി‍​​െൻറ ഭാ​ഗ​മാ​യി ഡി.​എ​ന്‍.​എ പ​രി​ശോ​ധ​ന, മു​ടി പ​രി​ശോ​ധ​ന, ര​ക്ത​പ​രി​ശോ​ധ​ന എ​ന്നി​വ​യും ന​ട​ത്തി. മ​രി​ച്ച ബാ​ല​നും പ്ര​തി ച​ന്ദ്ര​നും സം​സാ​രി​ച്ച​തി‍​​െൻറ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​ന്‍ ബി.​എ​സ്.​എ​ന്‍.​എ​ല്‍ കേ​ര​ള സ​ര്‍ക്കി​ള്‍ ജ​ന​റ​ല്‍ മാ​നേ​ജ​ർ അ​ട​ക്കം 51 സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചു. 94 രേ​ഖ​ക​ളും 28 തൊ​ണ്ടി മു​ത​ലു​ക​ളും കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. കൊ​ല്ല​പ്പെ​ട്ട ബാ​ല​​​െൻറ മ​ക​ന്‍ ആ​ന​ന്ദി‍​​െൻറ ഭാ​ര്യ പ്ര​ജി​ത ഒ​ന്നാം സാ​ക്ഷി​യും ബ​ഹ​ളം കേ​ട്ട് ഓ​ടി​യെ​ത്തി​യ​പ്പോ​ൾ പ്ര​തി വെ​ട്ടി പ​രി​ക്കേ​ല്‍പ്പി​ച്ച അ​ജി​ല്‍ സ​ന്തോ​ഷ് ര​ണ്ടാം സാ​ക്ഷി​യു​മാ​ണ്. ഐ.​പി.​സി 449 (വ​ധി​ക്ക​ണ​മെ​ന്ന ല​ക്ഷ്യ​ത്തോ​ടെ വീ​ട് കൈ​യേ​റി മോ​ഷ​ണം ന​ട​ത്തു​ക), ഐ.​പി.​സി 302 (കൊ​ല​പാ​ത​കം), 392 (ക​വ​ര്‍ച്ച), 397 (മ​ര​ണം സം​ഭ​വി​ക്കാ​ന്‍ ക​ഠി​ന​മാ​യ ദേ​ഹോ​പ​ദ്ര​വം ചെ​യ്ത് ക​വ​ര്‍ച്ച) എ​ന്നീ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് പ്ര​തി കു​റ്റ​ക്കാ​ര​നെ​ന്ന്​ ക​ണ്ടെ​ത്തി​യ​ത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more