1 GBP = 103.89

പരിശുദ്ധാത്മ നിറവില്‍ അറിവിന്റെ ആദ്യാക്ഷരം നുകര്‍ന്ന് കുരുന്നുകള്‍ …. ബ്രിസ്റ്റോളില്‍ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ പെന്തക്കുസ്താ തിരുന്നാള്‍ ആഘോഷവും വിദ്യാരംഭവും കുറിച്ചു……

പരിശുദ്ധാത്മ നിറവില്‍ അറിവിന്റെ ആദ്യാക്ഷരം നുകര്‍ന്ന് കുരുന്നുകള്‍ …. ബ്രിസ്റ്റോളില്‍ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ പെന്തക്കുസ്താ തിരുന്നാള്‍ ആഘോഷവും വിദ്യാരംഭവും കുറിച്ചു……

സിസ്റ്റര്‍ ലീന മേരി

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത രൂപീകൃതമായതിനു ശേഷം നടന്ന പെന്തകുസ്ത നാളില്‍ തങ്ങളുടെ പ്രിയപ്പെട്ട പിതാവ് മാര്‍ ജോസഫ് സ്രാമ്പിക്കലില്‍ നിന്ന് അറിവിന്റെ ആദ്യാക്ഷരം കുറിക്കാന്‍ കഴിഞ്ഞ കുരുന്നുകള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ പറ്റിയ സുദിനമായിരുന്നു ഇന്നലെ .ബ്രിസ്റ്റോള്‍ ഫിഷ്പോണ്ട്സ് സെന്റ്. ജോസഫ് ദേവാലയത്തില്‍ രാവിലെ 11.45 ന് ആരംഭിച്ച വിദ്യാരംഭത്തില്‍ ധാരാളം കുഞ്ഞുങ്ങള്‍ ആദ്യാക്ഷരം കുറിച്ചു. തങ്ങളുടെ പ്രിയപ്പെട്ട പിതാവില്‍ നിന്ന് ഈശോയുടെ നാമത്തില്‍ ആദ്യാക്ഷരം കുറിച്ച് പിതാവില്‍ നിന്ന് സമ്മാനവും സ്വീകരിച്ചാണ് വിദ്യാരംഭത്തിന്റെ ചടങ്ങുകള്‍ക്കു വിരാമമായത്. പരിശുദ്ധാത്മാവിന്റെ നിറവില്‍ പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടാതെ സഭയ്ക്ക് മുന്നോട്ട് പോകാനാകില്ല. ആ പരിശുദ്ധാത്മാവിനെ പൂര്‍ണ്ണമായി ഉള്‍ക്കൊണ്ട് സഭയോട് ചേര്‍ന്ന് മുന്നോട്ട് പോകാന്‍ എല്ലാവര്‍ക്കും ശക്തി ലഭിക്കട്ടെയെന്ന് പിതാവ് ആശംസിച്ചു.

എഴുത്തിനിരുത്തിന് ശേഷം നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ഫാ. ഫാന്‍സുവാ പത്തില്‍ തുടങ്ങിയവര്‍ കാര്‍മികത്വം വഹിച്ചു. ആഘോഷമായ പാട്ടുകാര്‍ബാനയ്ക്ക് എസ്ടിഎംസിസിയുടെ യൂത്ത് കൊയര്‍ നേതൃത്വം നല്‍കി. വിശുദ്ധ കുര്‍ബാന മദ്ധ്യേ നല്‍കിയ സന്ദേശത്തില്‍ പരിശൂദ്ധാത്മാവില്‍ നിറഞ്ഞു കവിയേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പിതാവ് വിശ്വാസ സമൂഹത്തെ ഉത്ബോധിപ്പിച്ചു. സഭയോട് ചേര്‍ന്നിരിക്കേണ്ട ബാധ്യതയും എല്ലാവരും ഒരുമിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും പിതാവ്യും വിശ്വാസികളെ ധരിപ്പിച്ചു.
പരിശുദ്ധ അമ്മയോട് ചേര്‍ന്ന് നിന്ന് അന്വേഷിച്ചാല്‍ മാത്രമേ നമുക്ക് പരിശുദ്ധാത്മാവിനെ ലഭിക്കുകയുള്ളു. പരിശുദ്ധ അമ്മയോടും പരിശുദ്ധാത്മാവിനോടും ചേര്‍ന്ന് നല്ല ക്രൈസ്തവരാകുവാന്‍ എല്ലാ വിശ്വാസികളെയും ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉത്ബോധിപ്പിച്ചു.

വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം STSMCC യുടെ ചര്‍ച്ച് പ്രൊജക്റ്റിന് വേണ്ടി നടന്ന പൊതുയോഗത്തില്‍ പങ്കെടുക്കുകയും വിശ്വാസികളുടെ സംശയങ്ങള്‍ ദുരീകരിക്കുകയും ചെയ്ത പിതാവ് വളരെ മുന്‍പേ തന്നെ സീറോ മലബാര്‍ രൂപതയ്ക്ക് വേണ്ടി ബ്രിസ്റ്റോളില്‍ ഒരു ദേവാലയം ഉണ്ടാകേണ്ടതായിരുന്നുവെന്നും ഇനിയും വൈകാതെ നമ്മുടെ പാരമ്പര്യത്തിനും വളര്‍ച്ചയ്ക്കും ഉതകുന്ന രീതിയില്‍ ഒരു ദേവാലയം ഉണ്ടാകട്ടെയെന്നും അതിനായി എല്ലാവരും ഒരുമയോടെ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കണമെന്നും വിശ്വാസികളോട് ആഹ്വാനം ചെയ്തു.

നമുക്ക് നമ്മുടെ മാതാപിതാക്കന്മാര്‍ പാരമ്പര്യമായി പകര്‍ന്നു നല്‍കിയ മൂല്യങ്ങള്‍ അടുത്ത തലമുറയ്ക്ക് പകര്‍ന്നു കൊടുക്കേണ്ട ബാധ്യത നമുക്കുണ്ടെന്നും അതിനായി നമ്മുടെ വിശ്വാസവും പാരമ്പര്യവും സംരക്ഷിക്കപ്പെടണമെന്നും പിതാവ് ഉത്ബോധിപ്പിച്ചു. രൂപതയുടെ കീഴില്‍ വരുന്ന ആദ്യത്തെ ദേവാലയമായി ബ്രിസ്റ്റോള്‍ മാറണമെന്നും ഒരു പക്ഷെ മുന്‍പേ തന്നെ ബ്രിസ്റ്റോളില്‍ ഒരു ദേവാലയമുണ്ടായിരുന്നുവെങ്കില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ആസ്ഥാനം പോലും ബ്രിസ്റ്റോള്‍ ആയി മാറിയേനെയെന്നും പിതാവ് പറഞ്ഞു.

പിന്നീട് ചര്‍ച്ച് പ്രൊജക്റ്റിന് വേണ്ടിയുള്ള വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു. ഫണ്ട് റേസിംഗ് കമ്മിറ്റി, ചര്‍ച്ച് സെര്‍ച്ചിങ് കമ്മിറ്റി, അക്കൗണ്ടിംഗ് കമ്മിറ്റി തുടങ്ങിയ കമ്മിറ്റികള്‍ രൂപീകരിച്ചു. മുന്‍ വര്‍ഷങ്ങളിലെ ട്രസ്റ്റിമാരും പൊതുയോഗത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരും ചേര്‍ന്ന് രൂപീകരിക്കപ്പെട്ട ചര്‍ച്ച് പ്രൊജക്റ്റിന്റെ കമ്മറ്റി പിതാവ് കമ്മീഷന്‍ ചെയ്തു. സെപ്തംബറില്‍ രണ്ടാഴ്ചയോളം പിതാവ് ബ്രിസ്റ്റോളില്‍ ഉണ്ടാകുമെന്നും ആ സമയത്ത് എല്ലാ ഭവനങ്ങളും സന്ദര്‍ശിക്കുമെന്നും പിതാവ് വിശ്വാസികള്‍ക്ക് ഉറപ്പു നല്‍കി. എത്രയും വേഗം നമ്മുടെ സ്വപ്നം പൂര്‍ത്തീകരിക്കാന്‍ എല്ലാവരേയും ഉത്‌ബോധിപ്പിച്ചാണ് പിതാവ് മടങ്ങിയത്.

ഗ്രേറ്റ് സീറോ മലബാര്‍ രൂപത രൂപീകൃതമായ ശേഷം പലപ്പോഴും ബ്രിസ്റ്റോളിലെ എസിടിഎംസിസി സെന്റ് ജോസഫ് ചര്‍ച്ചില്‍ വന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് പിതാവ് പൊതുയോഗത്തെ അഭിസംബോധന ചെയ്യുന്നത്. ഫാ. പോള്‍ വെട്ടിക്കാട്ട് പിതാവിനെ പൊതുയോഗത്തിലേക്ക് സ്വാഗതം ചെയ്തു. ട്രസ്റ്റിമാരായ പ്രസാദ് ജോണ്‍,ലിജോ പടയാട്ടില്‍ തുടങ്ങിയവര്‍ പിതാവിന് ബൊക്കെ നല്‍കി സ്വീകരിച്ചു. നിരവധി വിശ്വാസികള്‍ പങ്കെടുത്തു. സഭയുടെ ഔദ്യോഗിക ഉത്ഘാടന ദിനമായ പെന്തകുസ്താ നാളില്‍ തന്നെ പിതാവിനോട് ചേര്‍ന്ന് എസ്ടിഎംസിസിയുടെ പുതിയ ചര്‍ച്ച് പ്രൊജക്റ്റിന്റെ വിവിധ കമ്മറ്റികള്‍ കമ്മീഷന്‍ ചെയ്യാനായതിന്റെ സന്തോഷത്തിലാണ് വിശ്വാസികള്‍.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more