1 GBP = 104.26
breaking news

ഭീകരവിരുദ്ധ പോരാട്ടത്തിന്​ താലിബാ​െൻറ സഹകരണം വേണ്ടെന്ന്​ പെൻറഗൺ

ഭീകരവിരുദ്ധ പോരാട്ടത്തിന്​ താലിബാ​െൻറ സഹകരണം വേണ്ടെന്ന്​ പെൻറഗൺ

വാഷിങ്​ടൺ: ഭീകരവിരുദ്ധ പോരാട്ടത്തിന്​ യു.എസിന്​ താലിബാ​െൻറ സഹകരണം വേണ്ടെന്ന്​ പെൻറഗൺ. അഫ്​ഗാനിസ്​താനിലെ ഭീകരർക്കെതിരെ വ്യോമാക്രമണം നടത്തുന്നതിന്​ താലിബാനുമായി ചർച്ച നടത്തേണ്ട ആവശ്യമില്ലെന്നും പെൻറഗൺ പ്രസ്​ സെക്രട്ടറി ജോൺ കിർബി പറഞ്ഞു.

അഫ്​ഗാനിൽ ഭീകരതക്കെതിരെ പോരാട്ടം നടത്തിയ രാജ്യങ്ങളിൽ നിന്ന്​ നഷ്​ടപരിഹാരം ആവശ്യപ്പെടുമെന്ന താലിബാ​െൻറ പരാമർശത്തിനു പിന്നാലെയാണ്​ യു.എസി​െൻറ പ്രഖ്യാപനം. അഫ്​ഗാ​െൻറ ആഭ്യന്തര കാര്യങ്ങളിൽ യു.എസ്​ ഇടപെടരുതെന്നും താലിബാൻ ആവശ്യപ്പെട്ടിരുന്നു. യു.എസിൽ നിന്ന്​ നിരുത്തരവാദപരമായ പരാമർശങ്ങൾ ഉണ്ടകില്ലെന്നാണ്​ കരുതുന്നത്​.

കാബൂളിൽ അവർ നടത്തിയ വ്യോമാക്രമണത്തിൽ കുട്ടികളടക്കം സാധാരണക്കാരാണ്​ കൊല്ലപ്പെട്ടത്​-താലിബാൻ അംഗം ജവാദ്​ സർ ഓർമിപ്പിച്ചു.

താലിബാ​െൻറ കൈവെട്ടലിനെയും വധശിക്ഷയെയും വിമർശിച്ച്​ യു.എസ്​അഫ്​ഗാനിസ്​താനിൽ താലിബാ​െൻറ ശിക്ഷനടപടികളെ അപലപിച്ച്​ യു.എസ്​. കുറ്റവാളികളുടെ കൈവെട്ടുന്നതും വധശിക്ഷ നടപ്പാക്കുന്നതുമടക്കമുള്ള ക്രൂരമായ ശിക്ഷ വിധികളാണ്​ താലിബാൻ പുനഃസ്​ഥാപിച്ചത്​.

കടുത്ത മനുഷ്യാവകാശ ലംഘനമാണിതെന്നും അന്താരാഷ്​ട്ര സമൂഹവുമായി ചേർന്ന്​ അഫ്​ഗാനിലെ ജനങ്ങളുടെ അവകാശസംരക്ഷണം ഉറപ്പുവരുത്തുമെന്നും യു.എസ്​ സ്​റ്റേറ്റ്​ ഡിപ്പാർട്​മെൻറ്​ വക്താവ്​ നെഡ്​ പ്രൈസ്​ പറഞ്ഞു. അഫ്​ഗാനി​െല താലിബാ​െൻറ വാക്കുകളെയും പ്രവൃത്തികളെയും നിരീക്ഷിക്കുകയാണെന്നും പ്രൈസ്​ പറഞ്ഞു. അഫ്​ഗാനിൽ കുറ്റം ചെയ്യുന്നവർക്ക്​ വധശിക്ഷയും കൈവെട്ടലും അടക്കമുള്ള ശിക്ഷ വിധികൾ നടപ്പാക്കുമെന്ന്​ താലിബാൻ നേതാവും മന്ത്രിയുമായ മുല്ല നൂറുദ്ദീൻ തൊറാബി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more