1 GBP = 104.17

പെഗസസ് ഫോൺ ചോർത്തൽ; പട്ടികയിൽ അനിൽ അംബാനിയും

പെഗസസ് ഫോൺ ചോർത്തൽ; പട്ടികയിൽ അനിൽ അംബാനിയും

പെഗഗസ് ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് പുതിയ പട്ടിക പുറത്ത്. റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുടെ പേരും പുതിയ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. റഫാൽ യുദ്ധവിമാന കരാറുമായി ബന്ധപ്പെട്ട് ഫ്രാൻസുമായി ചർച്ച നടത്തുകയും ഇന്ത്യയിലെ പദ്ധതിയുടെ പങ്കാളിയായി റിലയൻസിനെ ഉൾപ്പെടുത്തുകയും ചെയ്ത സമയത്തെ കോളുകളാണ് ചോർന്നത് എന്നാണ് വിവരം. അതേസമയം, ഇപ്പോൾ അനിൽ അംബാനി ഈ നമ്പർ ഉപയോഗിക്കുന്നുണ്ടോ എന്നത് വ്യക്തമല്ല. റിലയൻസ് കോർപ്പറേഷൻ കമ്മ്യൂണിക്കേഷൻ മേധാവിയുടെ പേരും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്.

റഫാൽ കമ്പനി ദസോ ഏവിയേഷനുമായി ബന്ധപ്പെട്ട ചിലരുടെ നമ്പരുകളും പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നു. ദസോ ഏവിയേഷൻ്റെ ഇന്ത്യൻ പ്രതിനിധിയായ വെങ്കിടറാവു പോത്തേനി, സാബ് മേദാവി ഇന്ദ്രജിത്ത് സിയാൽ, ബോയിങ് ഇന്ത്യ മേധാവി പ്രത്യുഷ് കുമാർ എന്നിവരൊക്കെ പുതിയ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നു.

അതേസമയം പെഗസസ് ഫോണ്‍ ചോര്‍ത്തലില്‍ പാര്‍ലിമെന്റ് ഐടി സമിതി ഇടപെടുന്നുണ്ട്. ആഭ്യന്തര മന്ത്രാലയം, ഐടി മന്ത്രാലയം എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരെ സമിതി വിളിച്ചു വരുത്തും. ശശി തരൂര്‍ അധ്യക്ഷനായ സമിതി അടുത്ത ആഴ്ച ഉദ്യോഗസ്ഥരുടെ മൊഴി എടുക്കും.

ബി ടി വിത്തുകമ്പനി ഉദ്യോഗസ്ഥരുടെ പേരുകളും പെഗസസ് വഴി ചോര്‍ത്തിയവരുടെ പട്ടികയില്‍ ഉണ്ട്. മഹിക്കോ മൊണ്‍സാന്റോ ബയോടെക് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്, മൊണ്‍സാന്റോ ഇന്ത്യ എന്നീ കമ്പനികളിലെ ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പറുകളാണ് പട്ടികയിലുള്ളത്.

2018ല്‍ അന്നത്തെ മഹാരാഷ്ട്രയിലെ എന്‍ഡിഎ സര്‍ക്കാര്‍ ഈ കമ്പനികള്‍ക്കെതിരെ അന്വേഷണം നടത്തിയ സമയത്താണ് ചോര്‍ച്ച. അസമിലെ എഎഎസ്‌യു നേതാവ് സമുജ്ജല്‍ ഭട്ടചാര്യ, യുഎല്‍എഫ്എ നേതാവ് അനുപ് ചേതിയ, മണിപൂരി എഴുത്ത് കാരന്‍ മാലേം നിങ്‌തോജ എന്നിവരുടെ പേരുകളും പട്ടികയില്‍ ഉണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more