1 GBP = 104.16

യു കെ മലയാളികളുടെ പിതാവ് പി.സി.തോമസ് (77) നാട്ടിൽ നിര്യാതനായി….

യു കെ മലയാളികളുടെ പിതാവ് പി.സി.തോമസ് (77) നാട്ടിൽ നിര്യാതനായി….

മാഞ്ചസ്റ്റർ:- സ്റ്റോക്ക് പോർട്ട് നിവാസികളായ മിനി ബിജു, രാജി ആൻസൻ സഹോദരിമാരുടെ പിതാവ് കാഞ്ഞിരപ്പിള്ളി  പൂവത്തുങ്കൽ പി.സി. തോമസ്‌  (77) നാട്ടിൽ നിര്യാതനായി. ദീർഘകാലമായി ചികിത്സയിലായിരുന്നു. ഭാര്യ ഏലിക്കുട്ടി തോമസ് പടകൂടിയിൽ  കുടുംബാംഗമാണ്. മക്കൾ ഷോയി തോമസ്, മിനി ബിജു, രാജി ആൻസൻ. മരുമക്കൾ റെനി ഷോയി (മുക്കളം), ബിജു ജോസഫ് (ചക്കുവായിൽ, തുരുത്തി, ചങ്ങനാശേരി), ആൻസൻ (കൊച്ചുവീട്ടിൽ, കുടമാളൂർ).സ്റ്റോക്ക് ഓൺ ട്രെന്റ് ക്രൂവിൽ  താമസിക്കുന്ന റോയി ജോസഫിൻ്റെ പിതൃ സഹോദരനുമാണ് പരേതൻ.  സംസ്കാരം നാളെ വെള്ളിയാഴ്ച   (24/09/2021) രാവിലെ 10 മണിക്ക് പാലപ്ര വിമലമാതാ പള്ളിയിൽ വച്ച് നടക്കുന്നതാണ്.

പരേതൻ്റെ വേർപാടിൽ യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻറ് എബി സെബാസ്റ്റ്യൻ, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, എസ്.എം.എ പ്രസിഡൻ്റ് വിജി കെ.പി, ദേശീയ സമിതിയംഗം കുര്യൻ ജോർജ്, നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻ്റ് ജാക്സൻ തോമസ്, സെക്രട്ടറി സുരേഷ് നായർ, മലയാളി അസോസിയേഷൻ ഓഫ് സ്റ്റോക്ക് പോർട്ട് പ്രസിഡൻ്റ് റോയ് മാത്യു  തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. 

പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more