1 GBP = 103.12

കന്യാസ്ത്രീയെ അധിക്ഷേപിച്ച കേസിൽ പി.സി ജോർജ് നേരിട്ട് ഹാജരാകണമെന്ന് ദേശീയ വനിതാ കമ്മിഷൻ

കന്യാസ്ത്രീയെ അധിക്ഷേപിച്ച കേസിൽ പി.സി ജോർജ് നേരിട്ട് ഹാജരാകണമെന്ന് ദേശീയ വനിതാ കമ്മിഷൻ

ന്യൂഡൽഹി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരെ പീഡനപരാതി നൽകിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച കേസിൽ പി.സി ജോർജ് നേരിട്ട് ഹാജരാകണമെന്ന് ദേശീയ വനിതാ കമ്മിഷൻ. ജോർജിന് വേണ്ടി അഭിഭാഷകൻ ഹാജരായതിൽ അതൃപ്തി രേഖപ്പെടുത്തിയ കമ്മിഷൻ ആ മാസം 13 നേരിട്ട് ഹാജരാകണമെന്നും നിർദ്ദേശം നൽകി.

കന്യാസ്ത്രിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പി.സി ജോർജിനെതിരെ കുറുവിലങ്ങാട് പൊലീസ് കേസെടുത്തിരുന്നു. എെ.പി.സി 509ആം വകുപ്പ് പ്രകാരം എടുത്ത കേസിൽ ഒരു വർഷം വരെ തടവും പിഴയും ലഭിക്കാം. അടുത്ത ദിവസം തന്നെ പി.സി ജോ‌‌ർജിന്റെ മൊഴി എടുക്കുമെന്നാണ് സൂചന. അറസ്റ്റ് അടക്കമുള്ള നടപടികൾക്കുള്ള നിയമസഭാ സ്പീക്കറുടെ അനുമതി തേടാനും സൂചനയുണ്ട്.

അതേസമയം, കന്യാസ്ത്രീക്കെതിരെ മോശം പരാമർശം നടത്തിയതിൽ ദുഃഖമുണ്ടെന്ന് നേരത്തെ പി.സി ജോർജ് വ്യക്തമാക്കിയിരുന്നു. ഒരു സ്ത്രീക്കെതിരെയും ഉപയോഗിക്കാൻ പാടില്ലാത്ത വാക്കാണത്. വൈകാരികമായി നടത്തിയ പരാമർശത്തിൽ ദുഃഖമുണ്ട്. എന്നാൽ, മറ്റാരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more