1 GBP =
breaking news

ഫ്രാങ്കോ മുളയ്ക്കലിനെ ജയിലില്‍ സന്ദര്‍ശിച്ച് പിസി ജോര്‍ജ്

ഫ്രാങ്കോ മുളയ്ക്കലിനെ ജയിലില്‍ സന്ദര്‍ശിച്ച് പിസി ജോര്‍ജ്

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ജയിലിലടക്കപ്പെട്ട ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പിസി ജോര്‍ജ് എംഎല്‍എ ജയിലിലെത്തി സന്ദര്‍ശിച്ചു. ഒരു നിരപരാധിയെ പിടിച്ച് ജയിലിലടച്ചിരിക്കുകയാണെന്ന് പിസി ജോര്‍ജ് ആവര്‍ത്തിച്ചു.

താന്‍ വന്നത് നിരപരാധിയായ ഒരു ബിഷപ്പിനെ കാണാനാണ്. അദ്ദേഹത്തിന്റെ കൈമുത്തി വണങ്ങിയിട്ടുണ്ടെന്നും നിരപരാധിയായ പിതാവിനെ ജയിലിലടച്ചവരുടെ തലയില്‍ ഇടിത്തീ വീഴുമെന്നും എംഎല്‍എ പറഞ്ഞു. തനിക്ക് വൈവാഹിക ജീവിതം വേണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയ കന്യാസ്ത്രീയാണ് ഇപ്പോള്‍ ബലാത്സംഗം ചെയ്‌തെന്ന് പറയുന്നതെന്നും പിസി ജോര്‍ജ് ആരോപിച്ചു.

കന്യാസ്ത്രീയെ അപകീര്‍ത്തിപ്പെടുത്തിയതിന് പൊലീസ് കേസെടുക്കാനൊരുങ്ങുന്നതിനിടയിലാണ് വീണ്ടും പിസി ജോര്‍ജിന്റെ വിവാദ പരാമര്‍ശം. ഏത് നിയമപരമായ നടപടിയും നേരിടാന്‍ താന്‍ തയ്യാറാണെന്നും ഫ്രാങ്കോ പിതാവിനോട് കളിച്ചത് പോലെ തന്നോട് കളിക്കരുതെന്നും, താന്‍ പിസി ജോര്‍ജ് എംഎല്‍എ ആണെന്നും പിസി ജോര്‍ജ് പറഞ്ഞു. തുടക്കം മുതല്‍ ബിഷപ്പിനെ പിന്തുണച്ച് രംഗത്തെത്തിയ ആളാണ് പിസി ജോര്‍ജ് എംഎല്‍എ.

Post Your Comments Here ( Click here for malayalam )

Press Esc to close
show more