1 GBP = 104.13

ദിലീപിനെതിരെ ഗൂഢാലോചന നടത്തിയവരില്‍ കാക്കനാട് ജയില്‍ സൂപ്രണ്ടും; പി സി ജോര്‍ജ്ജ്

ദിലീപിനെതിരെ ഗൂഢാലോചന നടത്തിയവരില്‍ കാക്കനാട് ജയില്‍ സൂപ്രണ്ടും; പി സി ജോര്‍ജ്ജ്

ദിലീപിനെതിരെ ഗൂഢാലോചന നടത്തിയ പ്രമുഖരില്‍ കാക്കനാട് ജയില്‍ സൂപ്രണ്ടുമുണ്ടെന്ന ആ!ാരോപണവുമായി പി.സി.ജോര്‍ജ് എം എല്‍ എ. പള്‍സര്‍ സുനിയുടെ കത്ത് ദിലീപിന്റെ പക്കല്‍ എങ്ങനെ എത്തിയെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കയച്ച കത്തിലാണ് ഇതു സംബന്ധിച്ച് പരാമര്‍ശമുള്ളത്.

ജയിലില്‍ നിന്ന് എഴുതിയ കത്ത് സൂപ്രണ്ട് അറിയാതെയാണോ പുറത്തെത്തിയത് എന്ന ചോദ്യമാണ് പിസി കത്തില്‍ ഉന്നയിക്കുന്നത്. അത്തരമൊരു കത്ത് അദ്ദേഹം കണ്ടിട്ടുണ്ടെങ്കില്‍ അത് വിശദമായി പരിശോധിക്കാത്തതെന്താണെന്നും അദ്ദേഹം സംശയം ഉന്നയിക്കുന്നു.

ഈ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ജയില്‍ സൂപ്രണ്ടിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്യണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആദ്യം ആരോപിച്ചതും പിസി ജോര്‍ജ് തന്നെയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more