1 GBP = 103.12

പഴനിയിൽ വാഹനാപകടം; ആറു മലയാളികൾ മരിച്ചു

പഴനിയിൽ വാഹനാപകടം; ആറു മലയാളികൾ മരിച്ചു

കോട്ടയം: പഴനിക്ക് പോകുകയായിരുന്ന തീ‌ർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു. കോട്ടയം കോരുത്തോട് സ്വദേശികളായ ഏഴു പേർ മരിച്ചു. പാറയിൽ വീട്ടിൽ ശശി (65), ഭാര്യ വിജയമ്മ (60), പേരക്കുട്ടി അഭിജിത്ത് (14), അയൽവാസികളായ തുണ്ടത്തിൽ സുരേഷ് (52), ഭാര്യ ലേഖ (48), മകൻ മനു (27), സജിനി ബാബു (52)എന്നിവരാണ് മരിച്ചത്. പഴനിക്കടുത്ത് സിന്തലാംപെട്ടി പാലത്തിന് സമീപം ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന വാനിൽ തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലോറി വന്നിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആദിത്യനെ മധുരയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആദിത്യൻ അപകടനില തരണം ചെയ്തിട്ടില്ല. നാലു പേർ സംഭവസ്ഥലത്തുവച്ചും അഭിജിത്ത് പഴനി ആശുപത്രിയിലും ലേഖ ദിണ്ഡിഗൽ ആശുപത്രിയിലും വച്ചാണ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സജിനി മധുര ആശുപത്രിയിൽ മരിച്ചത്. എട്ടുപേരാണ് വാനിലുണ്ടായിരുന്നത്.

ഇന്നലെ വൈകുന്നേരമാണ് എട്ടംഗ സംഘം ഓംമ്നി വാനിൽപഴനിയിലേക്ക് പോയത്. ഇവർ ഇടയ്ക്കിടക്ക് ദർശനത്തിനായി പഴനി ക്ഷേത്രത്തിലേക്ക് പോവുമായിരുന്നു. ക്ഷേത്രത്തിന് 15 കിലോമീറ്റർ ഇപ്പുറത്തുവച്ചായിരുന്നു അപകടം.

ആക്രിസാധനങ്ങളുമായി എതിരെവന്ന ലോറി ഇവർ സഞ്ചരിച്ചിരുന്ന വാൻ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. വാൻ നിശേഷം തകർന്നു. ശശി, സുരേഷ്, മനു എന്നിവർ അലുമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്യുന്നവരാണ്. കോരൂത്തോട് സി.കേശവൻ മെമ്മോറിയൽ സ്കൂളിലെ ലാബോറട്ടറി അസിസ്റ്റന്റ് ബിനുവിന്റെ മകനാണ് അഭിജിത്ത്. നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. വിവരമറിഞ്ഞ് കോരൂത്തോടിൽ നിന്ന് ബന്ധുക്കൾ പഴനിയിൽ എത്തിയിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more