1 GBP = 103.85
breaking news

രാജ്യത്തുടനീളം പാർക്കിങ് ചാർജുകൾ നൽകുന്നതിന് ഒരൊറ്റ ആപ്പ് മതിയെന്ന നിർദ്ദേശവുമായി സർക്കാർ

<strong>രാജ്യത്തുടനീളം പാർക്കിങ് ചാർജുകൾ നൽകുന്നതിന് ഒരൊറ്റ ആപ്പ് മതിയെന്ന നിർദ്ദേശവുമായി സർക്കാർ</strong>

വാഹനമോടിക്കുന്നവർക്ക് അവരുടെ മൊബൈൽ ഫോണുകളിൽ ഒന്നിലധികം പാർക്കിംഗ് ആപ്പുകൾ ഡൗൺലോഡ് ചെയ്യേണ്ടതിന്റെ ആവശ്യകതയില്ല. ഒരൊറ്റ ആപ്പ് മതിയെന്ന നിർദ്ദേശവുമായി സർക്കാർ.

കൗൺസിലുകൾ പേ ആൻഡ് ഡിസ്‌പ്ലേ മീറ്ററുകൾ സ്‌ക്രാപ്പ് ചെയ്യുന്നതിനാൽ, ഡ്രൈവർമാർക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരൊറ്റ ആപ്പ് ഉപയോഗിക്കാൻ കഴിയുന്ന ഒരു സംവിധാനമാണ് മന്ത്രിമാർ നിർദ്ദേശിക്കുന്നത്. പാർക്കിംഗ് സ്ഥലങ്ങൾ ഏത് പ്രാദേശിക അതോറിറ്റിക്ക് കീഴിലായാലും പുതിയ ആപ്പ് വഴി ചാർജുകൾ നൽകാനാകും. ഇത് സംബന്ധിച്ച ഉത്തരവുകൾ ഉടൻ പ്രാബല്യത്തിൽ വരുമെന്നാണ് കരുതപ്പെടുന്നത്.

അതേസമയം ചാരിറ്റി മേധാവികളും എംപിമാരും ഈ പ്രവണതയെ ‘ഭയങ്കരം’ എന്ന് മുദ്രകുത്തി, പ്രായമായ ഡ്രൈവർമാരെയും പരിഗണിക്കണമെന്ന് കൗൺസിലുകളോട് അഭ്യർത്ഥിച്ചു. പേ ആൻഡ് ഡിസ്‌പ്ലെ മീറ്ററുകൾ നിലനിറുത്തണമെന്നാണ് ഇവരുടെ ആവശ്യം.

എന്നിരുന്നാലും, നിർദ്ദിഷ്ട ദേശീയ പാർക്കിംഗ് പ്ലാറ്റ്ഫോം പദ്ധതി പ്രകാരം, ഡ്രൈവർ ഒരു ആപ്പ് ഡൗൺലോഡ് ചെയ്താൽ മതിയാകും. മാഞ്ചസ്റ്ററിൽ പൈലറ്റ് പദ്ധതിക്കായി 800,000 പൗണ്ട് ചെലവഴിച്ചതായി ലെവലിംഗ് അപ്പ് വകുപ്പ് സ്ഥിരീകരിച്ചു. ആരും ഡിജിറ്റലായി ഒഴിവാക്കപ്പെടേണ്ടതില്ലെന്ന് കോമൺസ് ലെവലിംഗ് അപ്പ് കമ്മിറ്റി ചെയർമാൻ ലേബർ എംപി ക്ലൈവ് ബെറ്റ്സ് പറഞ്ഞു.

നിലവിൽ, കൗൺസിൽ കാർ പാർക്കിങ്ങുകൾ സന്ദർശിക്കുന്ന ഡ്രൈവർമാർക്ക് വിവിധ കാർ പാർക്കുകളിൽ വ്യത്യസ്ത ആപ്പുകൾ ഉപയോഗിക്കണം. പ്രാദേശിക അതോറിറ്റിക്ക് ഏത് സ്ഥാപനവുമായി കരാർ ഉണ്ട് എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഉദാഹരണത്തിന്, ഒരു ബറോ RingGo ഉപയോഗിച്ചേക്കാം, മറ്റൊന്ന് ഡ്രൈവർമാരോട് PayByPhone ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെട്ടേക്കാം. ഇതിന് പകരമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വാഹനമോടിക്കുന്നവർക്ക് അവരുടെ ഇഷ്ടപ്പെട്ട ആപ്പ് ഉപയോഗിക്കാൻ അനുവദിക്കുന്ന ഒരു പുതിയ സംവിധാനമാണ് സർക്കാർ നിർദ്ദേശിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more