1 GBP = 103.12

നേഴ്‌സുമാരുടെ സമരം; 10% ശമ്പള വർദ്ധനവ് തള്ളി ആരോഗ്യ സെക്രട്ടറി; ഇന്നും സമരം തുടരും

നേഴ്‌സുമാരുടെ സമരം; 10% ശമ്പള വർദ്ധനവ് തള്ളി ആരോഗ്യ സെക്രട്ടറി; ഇന്നും സമരം തുടരും

ലണ്ടൻ: ശമ്പളവർദ്ധനവ് ആവശ്യപ്പെട്ടുള്ള നേഴ്‌സുമാരുടെ സമരം ഇന്നും തുടരും. ഇന്നലെ നടന്ന രണ്ടാം ഘട്ടത്തിലെ ആദ്യദിന സമരത്തിൽ ആയിരക്കണക്കിന് നേഴ്സുമാരാണ് വിവിധ ട്രസ്റ്റുകളിൽ അണിചേർന്നത്. അതേസമയം യൂണിയനുകൾ മുന്നോട്ട് വച്ച 10% ശമ്പള വർദ്ധനവ് തള്ളിക്കളയുന്നതായും ഈ നീക്കം താങ്ങാനാവുന്നതല്ല ആരോഗ്യ സെക്രട്ടറി പറഞ്ഞു.

നോർത്ത്‌വിക്ക് പാർക്ക് ഹോസ്പിറ്റൽ സന്ദർശന വേളയിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ച ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബാർക്ലേ, യൂണിയനുകളും സർക്കാരും തമ്മിലുള്ള തർക്കങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ശരിയായ മാർഗം സ്വതന്ത്ര ശമ്പള അവലോകന ബോഡിയാണെന്ന് ആവർത്തിച്ചു.

നഴ്‌സുമാർക്കുള്ള 10% ശമ്പള വർദ്ധനവ് ന്യായമല്ലേ എന്ന ചോദ്യങ്ങൾക്ക് 10% താങ്ങാനാവുന്നതല്ലെന്നും, ഇത് പ്രതിവർഷം 3.6 ബില്യൺ പൗണ്ട് അധികബാധ്യത വരുത്തുമെന്നും പറഞ്ഞു. ഇതിനായി ഫണ്ട് കണ്ടെത്തുന്നതിന് സർക്കാരിന് രോഗികളുടെ സേവനങ്ങളിൽ നിന്നും അവശ്യ സേവനങ്ങളിൽ നിന്നും പണം കണ്ടെത്തേണ്ടി വരുന്ന അവസ്ഥയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ ഈ ആവശ്യം അംഗീകരിക്കണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് യൂണിയനുകൾ. നേരത്തെ ഉന്നയിച്ച 19 ശതമാനം ശമ്പളവർദ്ധനവ് സർക്കാർ തള്ളിയതോടെയാണ് യൂണിയനുകൾ വർദ്ധനവ് പത്ത് ശതമാനമാക്കി കുറച്ചത്. ഇതും അംഗീകരിക്കില്ലെന്ന നിലപാടിലാണ് സർക്കാരെങ്കിൽ സമരം കടുപ്പിക്കുമെന്ന മുന്നറിയിപ്പാണ് യൂണിയനുകൾ നൽകുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more