1 GBP = 103.01
breaking news

സിനിമ നടൻ എഴുതി സിനിമാ സംവിധായകൻ വായിച്ച കഥ ലണ്ടൻ മലയാള സാഹിത്യവേദിയുടെ യൂട്യൂബ് ചാനലിൽ കേൾക്കാം

സിനിമ നടൻ എഴുതി  സിനിമാ സംവിധായകൻ വായിച്ച കഥ ലണ്ടൻ മലയാള സാഹിത്യവേദിയുടെ യൂട്യൂബ്   ചാനലിൽ കേൾക്കാം

മലയാള സാഹിത്യരചനകൾ കേൾക്കുന്നതിനും   കേരളീയ കലകൾ  ആസ്വദിക്കുന്നതിനും ആരംഭിച്ച ലണ്ടൻ മലയാള സാഹിത്യവേദിയുടെ യൂട്യൂബ് ചാനലിൽ പ്രമുഖ ചലച്ചിത്ര നടനും ഏഴുകാരനുമായ തമ്പി ആന്റണി എഴുതിയ പൗലോ കൊയ്‌ലോയും കൊച്ചു പൈലോയും എന്ന കഥ പ്രസിദ്ധീകരിച്ചിരിക്കുന്നു. ഈ കഥയ്ക്ക് ശബ്ദം നൽകിയിരിക്കുന്നത് മലയാളത്തിൽ ആദ്യമായി ടിവിയിൽ വാർത്ത വായിച്ചു ചരിത്രത്തിൽ ഇടം നേടിയ ജി. ആർ. കണ്ണൻ  ആണ്. ചലച്ചിത്ര സംവിധായകനായും ഡബ്ബിങ് ആർട്ടിസ്റ്റായും മലയാള സിനിമാ രംഗത്ത് തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.   ജി. ആർ. കണ്ണൻ സംവിധാനം നിർവഹിച്ച തീർത്ഥാടനം എന്ന മലയാള സിനിമ നിരവധി അവാർഡുകൾ നേടിയിരുന്നു. തന്റെ ജോലിയുടെ ഭാഗമായി ദൂരദർശനിൽ  നിരവധി  സ്ഥാനങ്ങൾ  അദ്ദേഹം വഹിച്ചിരുന്നു. ദൂരദർശന്  വേണ്ടി  നിരവധിഷോർട്ട് ഫിലുമുകൾ , ഡോക്യൂമെന്ററികൾ നിർമ്മിച്ചിട്ടുണ്ട്.

ആന്റണി തെക്കേക്ക് എന്നറിയപ്പെടുന്ന തമ്പി ആന്റണി വർഷങ്ങളായി അമേരിക്കയിൽ കുടിയേറിയിട്ട്. എന്നാലും മലയാളം മറന്നിട്ടില്ല . കേരളത്തിലും എഴുത്തുകാരനും , സിനിമാനിർമാതാവും അഭിനേതാവും ഒക്കെയായി അറിയപ്പെടുന്നു . അമേരിക്കയിലെ ജീവിതാനുഭവങ്ങളാണ് തമ്പിയുടെ എഴുത്തുകളിൽ അധികവും പ്രതിഫലിക്കുന്നത് ആദ്യത്തെ പുസ്തകം ഒലീവ് ബുക്സ് പ്രസിദ്ധീകരിച്ച
“ ഇടിച്ചക്കപ്ലാമ്മൂട്‌ പോലീസ് സ്റ്റേഷൻ” എന്ന ലഘു നാടകങ്ങളാണ് . അതിനുശേഷം ഡിസി യിൽനിന്നും “ മല ചവിട്ടുന്ന ദൈവങ്ങൾ “ എന്ന കവിത സമാഹാരവും . എഴുതിയത് അധികവും ചെറുകഥകളാണ് . മാതൃഭൂമി ഉൾപ്പെടെ മലയാളത്തിലെ എല്ലാ പ്രമുഖ മലയാളം വീക്കിലികളിലും കഴിഞ്ഞ അഞ്ചു വർഷമായി നാൽപ്പത്തോളോം കഥകൾ പ്രസിദ്ധീകരിച്ചു .എഴുപതുകളിലെയും എൺപതുകളിലെയും കോളേജ് ക്യാമ്പസ് അനുഭവങ്ങൾ “ഭൂതത്താൻകുന്ന് “ എന്ന പേരിൽ ഒരു നോവലും എഴുതിയിരുന്നു  . 
മലയാളവും ഹോളീവുഡും ഉൾപ്പെടെ നൽപോത്തോളം സിനിമയിൽ അഭിനയിച്ചിട്ടുണ്ട് . ഇഗ്ളീഷ് ചിത്രങ്ങളിൽ ഉൾപ്പെടെ ആറു ചിത്രങ്ങളിൽ നായകനുമായി. അമേരിക്കയിൽ ഹോണലുലു അന്താരാഷ്‌ട്ര ചലച്ചതിത്ര മേളയിൽ ബിയോണ്ട് ദി സോൾ എന്ന ഇംഗ്ലീഷ് ചിത്രത്തിൽ പ്രൊഫസർ ആചാര്യ എന്ന കഥാപാത്രമായി അഭിനയിച്ച തമ്പിക്ക് ഏറ്റവും മികച്ച നടനുള്ള പുരസ്‌ക്കാരവും ലഭിച്ചിട്ടുണ്ട് .  അമേരിക്കയിലെ ചലച്ചിത്രമേളകളിൽനിന്നും അഭിനയത്തിനുള്ള അവാർഡ് ലഭിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരനും തമ്പി ആൻറണിയാണ് . കൂടാതെ അമേരിക്കയിലെ പല സാംസ്കാരിക സംഘടനകളിലും സജീവമാണ് .   മലയാളത്തിൽ ആദ്യമായി ടിവിയിൽ വാർത്ത വായിച്ചു ചരിത്രത്തിൽ ഇടം നേടിയ ശ്രീ. ജി. ആർ. കണ്ണൻ ചലച്ചിത്ര സംവിധായകനായും ഡബ്ബിങ് ആർട്ടിസ്റ്റായും മലയാള സിനിമാ രംഗത്ത് തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.  ശ്രീ. ജി. ആർ. കണ്ണൻ സംവിധാനം നിർവഹിച്ച തീർത്ഥാടനം എന്ന മലയാള സിനിമ നിരവധി അവാർഡുകൾ നേടിയിരുന്നു. തന്റെ ജോലിയുടെ ഭാഗമായി ദൂരദർശനിൽ  നിരവധി  സ്ഥാനങ്ങൾ  അദ്ദേഹം വഹിച്ചിരുന്നു. ദൂരദർശന്  വേണ്ടി  നിരവധിഷോർട്ട് ഫിലുമുകൾ , ഡോക്യൂമെന്ററികൾ നിർമ്മിച്ചിട്ടുണ്ട്.

പൗലോ കൊയ്‌ലോയും കൊച്ചു പൈലോയും എന്ന കഥ കേൾക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ പ്രസ് ചെയ്യുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more