1 GBP = 103.69

പാവയ്ക്ക മെഴുക്കുപുരട്ടി തയ്യാറാക്കുന്ന വിധം

പാവയ്ക്ക മെഴുക്കുപുരട്ടി തയ്യാറാക്കുന്ന വിധം

എളുപ്പത്തില്‍ ഉണ്ടാക്കാവുന്നതും ചോറിനൊപ്പം വിളമ്പാവുന്നതുമായ ഒരു ലളിതവിഭവമാണ് പാവയ്ക്കാമെഴുക്കുപുരട്ടി. പാവയ്‌ക്കയില്‍ ധാരാളം വിറ്റാമിന്‍സ് അടങ്ങിയിരിക്കുന്നു. പ്രമേഹരോഗികള്‍ക്ക് അത്യുത്തമവും ആണ്.

ചേരുവകള്‍

പാവയ്ക്ക – 1 എണ്ണം (ഇടത്തരം)
തേങ്ങാക്കൊത്ത് – ¼ കപ്പ്‌
പച്ചമുളക് – 3 എണ്ണം
വെളുത്തുള്ളി – 5 അല്ലി
സവാള – 1 എണ്ണം
കറിവേപ്പില – 1 ഇതള്‍
മുളകുപൊടി – ½ ടീസ്പൂണ്‍
മഞ്ഞള്‍പൊടി – 1 നുള്ള്
വെളിച്ചെണ്ണ – 3 ടേബിള്‍സ്പൂണ്‍
കടുക് – ½ ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

പാവയ്ക്ക കഴുകി വൃത്തിയാക്കിയശേഷം കനംകുറച്ച് 1 ഇഞ്ച്‌ നീളത്തില്‍ കഷ്ണങ്ങളാക്കുക. (അകത്തെ കുരുക്കള്‍ ഒഴിവാക്കുക)
സവാള, പച്ചമുളക്, വെളുത്തുള്ളി എന്നിവ ചെറുതായി അരിയുക.
നോണ്‍സ്റ്റിക്ക് പാത്രത്തില്‍ 3 ടേബിള്‍സ്പൂണ്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക് ഇടുക.
കടുക് പൊട്ടികഴിയുമ്പോള്‍ തേങ്ങാക്കൊത്ത്, വെളുത്തുള്ളി, സവാള എന്നിവ ചേര്‍ത്ത് 2 മിനിറ്റ് നേരം വഴറ്റുക.
ഇതിലേയ്ക്ക് മഞ്ഞപൊടിയും, മുളകുപൊടിയും ചേര്‍ത്ത് ഇളക്കുക. പിന്നീട് പാവയ്കയും പച്ചമുളകും, കറിവേപ്പിലയും ഉപ്പും ചേര്‍ത്ത് ഇളക്കി 10 മിനിറ്റോളം കുറഞ്ഞ തീയില്‍ അടച്ചുവച്ചു വേവിക്കുക.
അതിനുശേഷം 1-2 മിനിറ്റ് അടപ്പ് തുറന്നുവച്ചു വേവിക്കുക. (ഇടയ്ക്കു ഇളക്കികൊടുക്കുക).
പാവയ്ക്കാമെഴുക്കുപുരട്ടി തയ്യാര്‍.

കുറിപ്പ്

നോണ്‍സ്റ്റിക്ക് പാത്രമല്ല ഉപയോഗിക്കുന്നതെങ്കില്‍ 1 ടീസ്പൂണ്‍ എണ്ണ അധികം ചേര്‍ക്കുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more