1 GBP = 103.89

യുകെ മലയാളികൾക്ക് വേദന സമ്മാനിച്ച് വീണ്ടുമൊരു മരണം; മരണമടഞ്ഞത് ഡോർസെറ്റ് മലയാളികൾക്ക് പ്രിയങ്കരനായ പോളി മാഞ്ഞൂരാൻ

യുകെ മലയാളികൾക്ക് വേദന സമ്മാനിച്ച് വീണ്ടുമൊരു മരണം; മരണമടഞ്ഞത് ഡോർസെറ്റ് മലയാളികൾക്ക് പ്രിയങ്കരനായ പോളി മാഞ്ഞൂരാൻ

ഡോർസെറ്റ്: ലൂട്ടനിലെ കയേലയുടെ മരണവാർത്തയ്ക്ക് പിന്നാലെ യുകെ മലയാളികളെ ഞെട്ടിച്ച് വീണ്ടുമൊരു ദുഖകരമായ വാർത്ത. ഡോർസെറ്റ് മലയാളികൾക്ക് പ്രയങ്കരനായ പോളി മാഞ്ഞൂരാനാണ് വിട പറഞ്ഞത്. യുകെയിലെ ന്യൂ മിൽട്ടണിൽ കുടുംബ സമേതം താമസമാക്കിയിരുന്ന പോളി ബോൺമൗത്ത് റോയൽ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ഇന്ന് വൈകുന്നേരത്തോടെയായിരുന്നു മരണം സംഭവിച്ചത്.

മിതഭാഷിയും ശാന്തസ്വഭാവക്കാരനുമായിരുന്ന പോളി മാഞ്ഞൂരാൻ ഡോർസെറ്റ് മലയാളികൾക്കിടയിൽ പ്രിയങ്കരനായിരുന്നു. നടുവട്ടം മാഞ്ഞൂരാൻ വീട്ടിൽ അംഗമായ പോളി മാഞ്ഞൂരാന് 55 വയസ്സായിരുന്നു പ്രായം.

ഭാര്യ ഷീബ, മക്കൾ ഗ്രേയ്സ് ,റോസ്, പോൾ. സംസ്കാരം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

പോളി മാഞ്ഞൂരാന്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ സെക്രട്ടറി കുര്യൻ ജോർജ്, ട്രഷറർ ഡിക്സ് ജോർജ്, യുക്മ ലെയ്സൺ ഓഫീസർ മനോജ്‌കുമാർ പിള്ള, സൗത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് സുജു ജോസഫ്, സെക്രട്ടറി സുനിൽ ജോർജ്ജ്, ട്രഷറർ രാജേഷ് രാജ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ യുക്മ ന്യൂസ് ടീമും പങ്കുചേരുന്നു. ആദരാഞ്ജലികൾ….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more