1 GBP = 103.12

പോളി മാഞ്ഞൂരാന് ന്യൂ മിൽട്ടണിൽ അന്ത്യവിശ്രമമൊരുങ്ങും; സംസ്കാരം ഫെബ്രുവരി പതിനേഴിന്

പോളി മാഞ്ഞൂരാന് ന്യൂ മിൽട്ടണിൽ അന്ത്യവിശ്രമമൊരുങ്ങും; സംസ്കാരം ഫെബ്രുവരി പതിനേഴിന്

ഡോർസെറ്റ്: ഡോർസെറ്റിലെ ന്യൂ മിൽട്ടണിൽ മരണമടഞ്ഞ പോളി മാഞ്ഞൂരാന് ഏറെ നാൾ ജീവിച്ച ന്യൂ മിൽട്ടണിൽ തന്നെ അന്ത്യവിശ്രമമൊരുങ്ങും. ഫെബ്രുവരി 17 നാണ് സംസ്കാര ചടങ്ങുകൾ നടക്കുക. കിൻസണിലെ ക്രൈസ്റ്റ് ദി കിംഗ് ദേവാലയത്തിൽ രാവിലെ പതിനൊന്ന് മണിയോടെയാണ് സംസ്കാര ചടങ്ങുകൾ ആരംഭിക്കുക. ദേവാലയത്തിലെ ശുശ്രൂഷകൾക്കും പൊതുദർശനത്തിനും ശേഷം ഒരു മണിയോടെ ന്യൂ മിൽട്ടണിലെ മിൽഫോഡ് റോഡിലുള്ള സിമിത്തേരിയിൽ പോളി മാഞ്ഞൂരാന് അന്ത്യവിശ്രമമൊരുക്കും. തുടർന്ന് ഔർ ലേഡി ഓഫ് ലൂർദ്ദാസ് ചർച്ച് ഹാളിൽ അനുസ്മരണ ചടങ്ങുകളും നടക്കുന്നതായിരിക്കും.

മിതഭാഷിയും ശാന്തസ്വഭാവക്കാരനുമായിരുന്ന പോളി മാഞ്ഞൂരാൻ ഡോർസെറ്റ് മലയാളികൾക്കിടയിൽ പ്രിയങ്കരനായിരുന്നു. നടുവട്ടം മാഞ്ഞൂരാൻ വീട്ടിൽ അംഗമായ പോളി മാഞ്ഞൂരാന് 55 വയസ്സായിരുന്നു പ്രായം. ന്യൂ മിൽട്ടണിൽ കുടുംബ സമേതം താമസമാക്കിയിരുന്ന പോളി ബോൺമൗത്ത് റോയൽ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ഫെബ്രുവരി മൂന്നിനാണ് പോളി വിട പറഞ്ഞത്.

ഇടത് സഹയാത്രികനായിരുന്ന പോളി മാഞ്ഞൂരാൻ സിപിഎം യുകെ ഘടകമായ എ ഐ സി അംഗമായിരുന്നു. ഇടത് സംഘടനയായ കൈരളി യുകെയിലും സജീവമായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more