1 GBP = 103.75

പോളി മാഞ്ഞൂരാന് കണ്ണീരിൽ കുതിർന്ന വിട

പോളി മാഞ്ഞൂരാന് കണ്ണീരിൽ കുതിർന്ന വിട

ഡോർസെറ്റ്: ഡോർസെറ്റിലെ ന്യൂ മിൽട്ടണിൽ മരണമടഞ്ഞ പോളി മാഞ്ഞൂരാന് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കണ്ണീരിൽ കുതിർന്ന വിട. ഇന്നലെ ഫെബ്രുവരി 17 ന് കിൻസണിലെ ക്രൈസ്റ്റ് ദി കിംഗ് ദേവാലയത്തിൽ രാവിലെ പതിനൊന്ന് മണിയോടെയാണ് സംസ്കാര ചടങ്ങുകൾ ആരംഭിച്ചത്. ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നൂറുകണക്കിന് ആളുകളുടെ സാന്നിദ്ധ്യത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. ഭാര്യ ഷീബയും മക്കളായ ഗ്രേയ്സ് ,റോസ്, പോൾ എന്നിവർ അന്ത്യചുംബനം നൽകിയത് ഏവരുടെയും കരളലിയിപ്പിക്കുന്നതായിരുന്നു.

ദേവാലയത്തിലെ ശുശ്രൂഷകൾക്കും പൊതുദർശനത്തിനും ശേഷം ഒരു മണിയോടെ ന്യൂ മിൽട്ടണിലെ മിൽഫോഡ് റോഡിലുള്ള സിമിത്തേരിയിൽ പോളി മാഞ്ഞൂരാന് അന്ത്യവിശ്രമമൊരുങ്ങി. തുടർന്ന് ഔർ ലേഡി ഓഫ് ലൂർദ്ദാസ് ചർച്ച് ഹാളിൽ അനുസ്മരണ ചടങ്ങുകളും നടന്നിരുന്നു.

മിതഭാഷിയും ശാന്തസ്വഭാവക്കാരനുമായിരുന്ന പോളി മാഞ്ഞൂരാൻ ഡോർസെറ്റ് മലയാളികൾക്കിടയിൽ പ്രിയങ്കരനായിരുന്നു. നടുവട്ടം മാഞ്ഞൂരാൻ വീട്ടിൽ അംഗമായ പോളി മാഞ്ഞൂരാന് 55 വയസ്സായിരുന്നു പ്രായം. ന്യൂ മിൽട്ടണിൽ കുടുംബ സമേതം താമസമാക്കിയിരുന്ന പോളി ബോൺമൗത്ത് റോയൽ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കവെയാണ് വിട പറഞ്ഞത്.

ഇടത് സഹയാത്രികനായിരുന്ന പോളി മാഞ്ഞൂരാൻ സിപിഎം യുകെ ഘടകമായ എ ഐ സി അംഗമായിരുന്നു. ഇടത് സംഘടനയായ കൈരളി യുകെയിലും സജീവമായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more