- ‘ഗാന്ധിയൻ തത്വചിന്തയോടുള്ള കടുത്ത വഞ്ചന’; രാഹുൽ ഗാന്ധി വിഷയത്തിൽ യു.എസ് കോൺഗ്രസ് അംഗം
- പ്രധാനമന്ത്രിയെ പുറത്താക്കാനാവില്ല; നിയമം പാസാക്കി ഇസ്രായേൽ
- തെരഞ്ഞെടുപ്പ് നടത്താൻ പോലും സർക്കാറിന്റെ പക്കൽ പണമില്ല -പാക് ധനമന്ത്രി
- രാഹുൽ ഗാന്ധിയുടെ ലോക്സഭ അംഗത്വം റദ്ദാക്കി
- വെയ്ൽസിലെ റെക്സാം രൂപതയിൽ ഇടവകവികാരിയായ ഫാ. ഷാജി പുന്നാട്ട് തോമസ് അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെത്തുടർന്ന്
- ഏഷ്യാ കപ്പ് പാകിസ്താനിൽ തന്നെ; ഇന്ത്യയുടെ മത്സരങ്ങൾ വേറെ രാജ്യത്ത്.
- 2019 ൽ രാഹുൽ ഗാന്ധിക്ക് ജനം മാപ്പ് നൽകിയില്ല; 2024 ൽ ശിക്ഷ കൂടുതൽ കടുക്കും; ജെ പി നദ്ദ.
കേരളത്തിൽ പട്ടികളുടെ പടയോട്ടം ? ..കാരൂർ സോമൻ (ചാരുംമുടൻ)
- Sep 07, 2022

ലോക ആരോഗ്യ സംരക്ഷണ രംഗത്ത് കേരളത്തിന് വലിയൊരു സ്ഥാനമുണ്ട്. 2003 മെയ് 13 ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചരിത്രമായി മാറിയ ഹ്ര്യദയം ശസ്ത്രക്രിയ നടത്തിയ ഡോ.ജോസ് ചാക്കോയെ സ്മരിക്കുന്നതിനൊപ്പം പേപ്പട്ടി വിഷബാധക്കെതിരെ മരുന്ന് കണ്ടുപിടിച്ച് 1885 ജൂലൈ 6 ന് നായയുടെ കടിയേറ്റ 9 വയസ്സുള്ള ജോസഫ് മെയ്‌സ്റ്റെർക്ക് ലൂയി പാസ്ചർ കുത്തിവെപ്പ് നടത്തി ജനങ്ങളെ രക്ഷപ്പെടുത്തിയതും ഈ അവസരമോർക്കുന്നു. 2022 സെപ്തംബർ 5 ന് റാന്നി പെരിനാട് സ്വദേശി 12 വയസ്സുള്ള അഭിരാമി മൂന്ന് കുത്തിവെപ്പ് നടത്തിയിട്ടും പേവിഷബാധയേറ്റ് മരിച്ചത് സങ്കടകരമായ അനുഭവമാണ്. വാക്സിന്റെ ഗുണനിലവാരം പരിശോധിക്കാറില്ലേ? ലോക മലയാളികൾ ഉറ്റുനോക്കുന്നത് നമ്മുടെ ആരോഗ്യ-മൃഗ രംഗത്തെ താറുമാറാക്കുന്നത് ആരാണ്? കൈക്കൂലി കൊടുത്തും, പിൻവാതിൽ നിയമനം നടത്തിയും എം.ബി.ബി.എസ്/വെറ്റിനറി ഡോക്ടർമാർ ഈ രംഗത്ത് വന്നതോ അതോ വിവിധ വകുപ്പുകളിലെ സർക്കാർ തൊഴിലാളികളോ? പേ വിഷബാധയേറ്റ ജനങ്ങളെ മരണത്തിലേക്ക് തള്ളി വിടുന്നത് ആരാണ്? അങ്ങനെ മരിക്കുന്നവർക്ക് കുറഞ്ഞത് നഷ്ടപരിഹാരമായി ഒരു കോടിയെങ്കിലും കൊടുക്കേണ്ടതല്ലേ? അത് സാധാരണ മരണമല്ല വായിൽ പതയുറി കുരച്ചുമരിക്കുന്നു. ചികിത്സാ രംഗങ്ങളിൽ പരാജയപ്പെട്ട ഡോക്ടർമാർ എന്തുകൊണ്ടാണ് ആ രംഗത്ത് തുടരുന്നത്? അവരെ സംരക്ഷിക്കുന്നത് ആരാണ്? രോഗികൾക്ക് കൊടുക്കുന്ന വാക്സിനിലും അഴിമതിയോ? വൈറസിന് ജനിതക മാറ്റമോ? സർക്കാർ ആശുപത്രികളിൽ വാക്സിൻ സ്വീകരിച്ച അഞ്ചു പേർ എങ്ങനെ മരിച്ചു? എന്തുകൊണ്ടാണ് ഒരു വർഷത്തിനുള്ളിൽ 21 പേർ പേവിഷബാധയേറ്റ് മരിച്ചത്? ഒന്നര ലക്ഷത്തിലധികം മനുഷ്യർ പട്ടികളുടെ കടിയേറ്റത് എന്താണ്? നമ്മുടെ ആരോഗ്യ വകുപ്പ് വീട്ടിൽ വളർത്തുന്ന, തെരുവിൽ ജീവിക്കുന്ന പട്ടികൾക്ക്, മനുഷ്യർക്ക് വാക്സിൻ കുത്തിവെപ്പ് നടത്താറുണ്ടോ? വാക്സിൻ അടിയന്തരമായി എടുക്കേണ്ടതല്ലേ? മുഖ്യമന്ത്രി രക്ഷകനായിട്ടെത്തി ഒരു വിദഗ്‌ധ സമിതിയെ തീരുമാനിച്ചത് ആശ്വാസകരമാണ്. നമ്മുടെ വീട്ടിൽ ഓമനിച്ചു വളർത്തുന്ന പട്ടികളുടെ പരിപാലനം എത്ര വീട്ടുകാർക്ക് അറിയാം? സർക്കാരിനെ കുറ്റപ്പെടുത്തുന്നതിനേക്കാൾ സമൂഹം ഒരു വെല്ലുവിളിയായി ഇത് ഏറ്റെടുക്കണം. ഇതിന്റെയെല്ലാം പ്രാഥമികമായ ഉത്തരവാദിത്വം ആരുടേതാണ്?
ജനമനസ്സുകളിൽ നായ് ശല്യം കൊടുമ്പിരികൊണ്ടിരിക്കുമ്പോഴാണ് ഇടുക്കി ജില്ലയിലെ മാങ്കുളത്തു സ്വന്തം കൃഷിഭൂമിയിൽ ആക്രമിക്കാനെത്തിയ പുലിയെ ഗോപാലൻ എന്ന വീരശൂര കർഷകൻ പ്രാണരക്ഷാർത്ഥം വെട്ടിക്കൊന്നത്. അദ്ദേഹത്തിന് കർഷക വീരശ്രീ അവാർഡ് കൊടുത്ത രാഷ്ട്രീയ കിസാൻ മഹസംഘുകാർക്കും മനുഷ്യരെ കടിച്ചുകൊല്ലുന്ന പട്ടികളെ വെടിവെക്കാൻ ഉത്തരവിട്ട പഞ്ചായത്തു പ്രസിഡണ്ടിനും വിലയേറിയ പുരസ്‌കാരങ്ങൾ കൊടുക്കണം. അത് സംസ്ഥാന -കേന്ദ്ര സർക്കാരുകളുടെ ചുമതലയാണ്? അവർ മൂലം മനുഷ്യരുടെ ജീവൻ നിലനിൽക്കുന്നു. സർക്കാർ കഴിഞ്ഞ നാളുകളിൽ അഞ്ചര കോടി ഇതിനായി ചിലവിട്ടപ്പോൾ മറുഭാഗത്തു് വഴിയോരങ്ങളിൽ പ്ലാസ്റ്റിക് മാലിന്യം തള്ളുക അവിടെ നായ്ക്കളെ പാർപ്പിച്ചു പെറ്റുപെരുകാൻ അനുവദിക്കുക, വഴിയാത്രക്കാരെ കടിച്ചുപരിക്കേൽപ്പിക്കുക, വീടുകളിൽ കയറി കടിക്കുക, നീണ്ട നാളുകൾ ചികിത്സയിൽ കഴിയുക, വേണ്ടുന്ന വാക്‌സിൻ ലഭിക്കാതെ രോഗികൾ മരിക്കുക, സർക്കാരിൽ നിന്ന് ധനസഹായം കിട്ടാതിരിക്കുക തുടങ്ങിയ നീറുന്ന വിഷയങ്ങൾ പഠിക്കാൻ കുടി വിദഗ്ധ സമിതിക്ക് രൂപം കൊടുക്കുന്നത് നല്ലതാണ്. ഇതിന്റെയെല്ലാം പിന്നിൽ പഞ്ചായത്തു, മുനിസിപ്പൽ, ഉദ്യോഗസ്ഥ രംഗത്തുള്ള ഒരു മാഫിയ സംഘത്തിന്റെ കുട്ടുകെട്ടുണ്ട്. അവർക്ക് ജനങ്ങളുടെ സുരക്ഷയെക്കാൾ വലുത് പള്ള വീർപ്പിക്കാനുള്ള സുരക്ഷിതത്വമാണ് കണ്ടുവരുന്നത്. ഇത് ഒരു സാമൂഹ്യ ക്രമസമാധാന പ്രശ്നമായി മാറിയിരിക്കുന്നു. ജനങ്ങളെ ഭീഷണിപ്പെടുത്തുന്ന ഈ പട്ടികളുടെ ക്രൂരത വർഗ്ഗിയ പാർട്ടികളെപോലെ തെരുവ് പട്ടികളുടെ അപ്പത്തിനുള്ള ലഹളയായി മാറിയിരിക്കുന്നു. ഈ പട്ടികളുടെ പടനീക്കത്തെ അടിയന്തരമായി നേരിടാൻ നിർണ്ണായക നടപടികൾ ആവശ്യമല്ലേ?
മൃഗ സ്‌നേഹികളുടെ ദൃഷ്ടിയിൽ ഒരു ജീവിയേയും കൊല്ലരുത് അവരെ സംരക്ഷിക്കണം എന്നത് പാശ്ചാത്യരെപോലെ നല്ല ചിന്തയാണ്. ഞാനും മൃഗങ്ങളുടെ മാംസം കൊന്നുതിന്നാറില്ല. നമ്മെപ്പോലെ അവരും സ്വതന്ത്രമായി ഈ മണ്ണിൽ ജീവിക്കണം. എന്നാൽ നടപ്പാതയിൽ നടക്കുന്ന പ്രായമേറിയവർ, രോഗികൾ, കുട്ടികൾ, സവാരി യാത്രക്കാർ, വിദേശ ടൂറിസ്റ്റുകൾ എന്തിന് നായയുടെ കടിയേൽക്കണം? മനുഷ്യനേക്കാൾ സ്വാതന്ത്യം അപകടകാരികളായ പട്ടികൾക്കോ? പട്ടികളുള്ള നാട്ടിൽ കടിയും കിട്ടും. എന്നാൽ തെണ്ടിത്തിരിഞ്ഞു നടക്കുന്ന പട്ടികളുടെ കടിയേന്തിന് കൊള്ളണം. നായ് കടിക്കുമ്പോൾ വികാരാർദ്രമായി വിലപിച്ചിട്ടോ, അപലപിച്ചിട്ടോ, പ്രസ്താവനകളിൽ നിർഭാഗ്യമായിപ്പോയി എന്നൊക്കെ പറയുന്നതിൽ ഒരർത്ഥവുമില്ല. കോവിഡ് മഹാമാരിയെ നേരിട്ടതുപോലെ കൂട്ടായ പ്രവർത്തനമാണ് വേണ്ടത്. നമ്മുടെ ഭാരണാധിപന്മാർ പാശ്ചാത്യ രാജ്യങ്ങളിൽ സഞ്ചരിച്ചിട്ടില്ലേ? ഏതെങ്കിലും വഴികളിൽ നമ്മുടെ നാട്ടിലേതുപോലെ പട്ടികൾ അലഞ്ഞു നടക്കുന്നത് കണ്ടിട്ടുണ്ടോ? പാവങ്ങളുടെ നികുതിപണമെടുത്തു് ലോകം ചുറ്റാനിറങ്ങുമ്പോൾ ഇത് കണ്ടെങ്കിലും ജനങ്ങൾക്ക് വേണ്ടി തെരവു പട്ടികളെ കുട്ടിലടച്ചുടെ? . പാശ്ചാത്യർ നമ്മളെക്കാൾ മൃഗ സ്‌നേഹികളാണ്. സ്വന്തം കിടപ്പറയിൽവരെ നായ്, പൂച്ചകൾ അച്ചടക്കത്തോടെ കഴിയുന്നു. അവർക്കെല്ലാം ലൈസൻസ് ഉണ്ട്. അവർ രാവിലെ നടക്കാനിറങ്ങുമ്പോൾ അവർക്കൊപ്പം നടക്കുകയും ഓടുകയും പാർക്കുകളിൽ നായുടെ ഉടമസ്ഥൻ ദൂരേക്ക് പന്തെറിയുമ്പോൾ അത് എടുത്തുകൊണ്ടുവരുന്നത് നിമിഷനേരത്തെങ്കിലും ഇവിടുത്തെ മലയാളികൾ കണ്ടുനിൽക്കാറുണ്ട്. നമ്മുടെ നാട്ടിൽ മനസമാധാനത്തോടെ ഒരാൾ നടക്കാനിറങ്ങിയാൽ, സൈക്കിൾ, സ്കൂട്ടർ വഴിയാത്രക്കാരെ ഓടിച്ചിട്ട് കടിച്ചുകീറുന്നു. ഈ അസ്വാതന്ത്ര്യത്തിനെതിരെ വമ്പിച്ച സമരം നടത്താൻ ഒരു രാഷ്ട്രീയപാർട്ടികളുമില്ല. പാശ്ചാത്യ രാജ്യങ്ങളിൽ പട്ടികൾ തെരുവുകളിൽ അലഞ്ഞു നടക്കാൻ നിയമം അനുവദിക്കുന്നില്ല. കർശന നിയമങ്ങളുള്ള രാജ്യങ്ങളിൽ മനുഷ്യർ സുരക്ഷിതരാണ്. നിയമം അട്ടിമറിക്കാൻ ആർക്കും അവകാശമില്ല. നമ്മുടെ തദ്ദേശ ഭരണസ്ഥാപനങ്ങൾ പട്ടികളുടെ മുന്നിലെ കളിപ്പാവകളാണോ?
റാണി ഗൗരി ലക്ഷ്മിഭായ്യുടെ ഭരണകാലം 1813 ൽ നാട്ടിൽ പടർന്നുപിടിച്ച വസൂരിയിൽ നിന്ന് തന്റെ പ്രജകളെ രക്ഷപെടുത്താൻ ബ്രിട്ടീഷ്‌കാരുടെ സഹായത്തോടെ സൗജന്യമായി വാക്സിൻ നൽകി. ഇന്ന് നായ് പെറ്റുപെരുകി മാനുഷ്യരെ, മൃഗങ്ങളെ കൊല്ലുന്നു വാക്‌സിൻ കൊടുത്തതുകൊണ്ട് മാത്രം ഈ പ്രശനം പരിഹരിക്കപ്പെടില്ല. ആനിമൽ വെൽഫയർ ബോർഡ്, കേന്ദ്ര നിയമങ്ങൾ പറഞ്ഞു ആൾക്കാരെ ഭയപ്പെടുത്തരുത്. നിയമങ്ങൾ മനുഷ്യ നന്മകൾക്ക് വേണ്ടിയാണ്. എന്തും കേന്ദ്ര നിയമത്തിന്റ ചുമലിൽ കെട്ടിവെക്കരുത്. ആവശ്യമായ നിയമ നിർമ്മാണം നടത്തുകയാണ് വേണ്ടത്. വാഹനത്തിൽ സഞ്ചരിക്കാൻ മാർഗ്ഗമില്ലാത്ത പാവങ്ങളാണ് പട്ടികൾക്ക് ഇരയാകുന്നത്. വാഹനത്തിൽ പോകുന്നവരോ, കേന്ദ്ര നിയമങ്ങളോ മൃഗസ്‌നേഹികളോ അല്ല ദുഃഖ ദുരിദങ്ങൾ അനുഭവിക്കുന്നത്. അക്രമികളായ പട്ടികളെ പന്നിയെ കൊല്ലുന്നതുപോലെ കൊല്ലാനുള്ള അധികാരം കൊടുക്കണം. വിളവുകൾ നശിപ്പിക്കുന്ന പന്നിയെപ്പോലുള്ള എത്രയോ ജീവികളെ കൊല്ലുന്നു അത്രത്തോളം വിലയില്ലേ മനുഷ്യ ജീവന്? ധാരാളം മൃഗങ്ങളെ കൊന്നു തിന്നുന്നവർ പട്ടികളെ തിന്നുന്ന രാജ്യങ്ങളിലേക്ക് പട്ടികളെ കയറ്റുമതി ചെയ്യാനുള്ള ശ്രമങ്ങൾ നടത്തണം. അങ്ങനെയെങ്കിൽ കോഴികളെ വളർത്തുന്നതുപോലെ പട്ടികളെ ഓരോ വീട്ടിലും വളർത്താം. ഈ രംഗത്തുള്ള നിക്ഷിപ്തതാല്പര്യക്കാരുടെ പരിണതഫലങ്ങളാണ് പാവങ്ങൾ ഇന്നനുഭവിക്കുന്നത്. റോഡുകളിൽ അലഞ്ഞുനടക്കുന്ന പട്ടികളെ കണ്ടെത്തി പെറ്റുപെരുകാൻ ഇടവരാതെ ആരോഗ്യ വകുപ്പ്, തദ്ദേശ വകുപ്പ്, മൃഗ വകുപ്പ് അനാഥാലയങ്ങൾപോലെ കിടപ്പാടമൊരുക്കണം, ആവശ്യമായ ഭക്ഷണങ്ങൾ കൊടുക്കണം, വന്ധ്യംകരണം നടക്കണം. മനുഷ്യർക്ക് പുറത്തിറങ്ങി സഞ്ചരിക്കാൻ പറ്റാത്തത് അടിയന്തരാവസ്ഥ ഉള്ളതുകൊണ്ടല്ല പട്ടികളുടെ ഭരണം റോഡിൽ നടക്കുന്നതുകൊണ്ടാണ്. കേരളം പട്ടികളെ ഭയന്ന് ജീവിക്കുന്ന ലോകത്തെ ഏക സംസ്ഥാനമാണ്. പട്ടികളുടെ വിളയാട്ടം, മാലിന്യകൂമ്പാരങ്ങൾ മൂലം കേരളത്തിലേക്ക് വിദേശ ടൂറിസ്റ്റുകൾവരെ വരാൻ മടിക്കുന്നു. കേരളം മാലിന്യമുക്തമാകണം റോഡുകൾ പട്ടിമുക്തമാകണം. വാക്സിൻ എടുക്കാത്തവരറിയേണ്ടത് ഒരു നായ് കടിച്ചാൽ മുറിവ് ഭാഗങ്ങളിൽ സോപ്പ് വെള്ളത്തിൽ കഴുകി ശുദ്ധിവരുത്തണം. മുറിവിലൂടെ കടക്കുന്ന വൈറസ് നാഡീഞരമ്പുകളിലൂടെ തലച്ചോറിലേക്ക് പോയി മരണം സംഭവിക്കും. വാക്സിൻ എടുത്തിട്ടും കേരളത്തിൽ രോഗികൾ മരിക്കുന്നത് 1885 ൽ പേപ്പട്ടി വിഷബാധക്ക് മരുന്ന് കണ്ടുപിടിച്ച ലൂയി പാസ്ചർക്കും 1798 ൽ വസൂരിക്ക് വാക്സിൻ വികസിപ്പിച്ചെടുത്ത വാക്സിനോളജിയുടെ പിതാവായ എഡ്‌വേഡ് ജെന്നർക്കും അപമാനമാണ്. തെരുവ് പട്ടികളുടെ പടയോട്ടം കേരളത്തിൽ അവസാനിപ്പിച്ചേ മതിയാകു.
Latest News:
‘ഗാന്ധിയൻ തത്വചിന്തയോടുള്ള കടുത്ത വഞ്ചന’; രാഹുൽ ഗാന്ധി വിഷയത്തിൽ യു.എസ് കോൺഗ്രസ് അംഗം
വാഷിംഗ്ടൺ: മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയത് ഗാന്ധിയൻ തത്വച...പ്രധാനമന്ത്രിയെ പുറത്താക്കാനാവില്ല; നിയമം പാസാക്കി ഇസ്രായേൽ
തെൽഅവീവ്: ആരോഗ്യ, മാനസിക കാരണങ്ങളാലല്ലാതെ പ്രധാനമന്ത്രിയെ പുറത്താക്കുന്നത് വിലക്കി ഇസ്രായേൽ പാർലമെന...തെരഞ്ഞെടുപ്പ് നടത്താൻ പോലും സർക്കാറിന്റെ പക്കൽ പണമില്ല -പാക് ധനമന്ത്രി
ഇസ്ലാമാബാദ്: തെരഞ്ഞെടുപ്പ് നടത്താൻ പോലും പാകിസ്തൻ നനമന്ത്രാലയത്തിന്റെ പക്കൽ പണമില്ലെന്ന് പാക് ...രാഹുൽ ഗാന്ധിയുടെ ലോക്സഭ അംഗത്വം റദ്ദാക്കി
ന്യൂഡൽഹി: സൂറത്ത് കോടതി തടവുശിക്ഷ വിധിച്ചതിന് പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ലോക്സഭ അംഗത...വെയ്ൽസിലെ റെക്സാം രൂപതയിൽ ഇടവകവികാരിയായ ഫാ. ഷാജി പുന്നാട്ട് തോമസ് അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെത...
വെയ്ൽസിലെ റെക്സാം രൂപതയിൽ ഇടവകവികാരിയായ ഫാ. ഷാജി പുന്നാട്ട് തോമസ് അന്തരിച്ചു. അൻപത്തിയൊന്ന് വയസ്സാ...ഏഷ്യാ കപ്പ് പാകിസ്താനിൽ തന്നെ; ഇന്ത്യയുടെ മത്സരങ്ങൾ വേറെ രാജ്യത്ത്.
ഇക്കൊല്ലം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് പാകിസ്താനിൽ തന്നെയെന്ന് റിപ്പോർട്ട്. ഇന്ത്യയുടെ...2019 ൽ രാഹുൽ ഗാന്ധിക്ക് ജനം മാപ്പ് നൽകിയില്ല; 2024 ൽ ശിക്ഷ കൂടുതൽ കടുക്കും; ജെ പി നദ്ദ.
രാഹുൽ ഗാന്ധിക്കെതിരെ വിമർശവുമായി ബിജെപി അധ്യക്ഷൻ ജെപി നദ്ദ. വസ്തുതകളുമായി യാതൊരു ബന്ധവുമില്ലാത്ത കെ...കോട്ടയം പഴയിടം ഇരട്ടകൊലപാതകം; പ്രതിയ്ക്ക് വധശിക്ഷ.
കോട്ടയം പഴയിടം ഇരട്ടക്കൊലപാതകത്തിൽ പ്രതി അരുൺ ശശിയ്ക്ക് വധശിക്ഷ. കോട്ടയം അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സ...
Post Your Comments Here ( Click here for malayalam )
Latest Updates
- രാഹുൽ ഗാന്ധിയുടെ ലോക്സഭ അംഗത്വം റദ്ദാക്കി ന്യൂഡൽഹി: സൂറത്ത് കോടതി തടവുശിക്ഷ വിധിച്ചതിന് പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ലോക്സഭ അംഗത്വം റദ്ദാക്കി. ലോക്സഭ സെക്രട്ടേറിയറ്റ് ആണ് അംഗത്വം റദ്ദാക്കി കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കിയത്. കോടതി വിധി പുറപ്പെടുവിച്ച ഇന്നലെ (മാർച്ച് 23) മുതൽ രാഹുൽ അയോഗ്യനാണെന്ന് വിജ്ഞാപനത്തിൽ പറയുന്നു. അംഗത്വം റദ്ദാക്കിയ സാഹചര്യത്തിൽ വയനാട് എം.പി എന്ന നിലയിൽ രാഹുൽ ഗാന്ധി ലോക്സഭയിൽ പ്രവേശിക്കാനോ നടപടികളിൽ ഭാഗമാകാനോ പാടില്ലെന്ന് സെക്രട്ടേറിയറ്റ് വ്യക്തമാക്കി. ഭരണഘടനയുടെ ആർട്ടിക്ൾ 102(1)(ഇ)ഉം ജനപ്രാതിനിധ്യ നിയമം സെക്ഷൻ എട്ട്
- ഏഷ്യാ കപ്പ് പാകിസ്താനിൽ തന്നെ; ഇന്ത്യയുടെ മത്സരങ്ങൾ വേറെ രാജ്യത്ത്. ഇക്കൊല്ലം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് പാകിസ്താനിൽ തന്നെയെന്ന് റിപ്പോർട്ട്. ഇന്ത്യയുടെ മത്സരങ്ങൾ മറ്റേതെങ്കിലും രാജ്യത്ത് നടത്തും. ഇന്ത്യയുടെ മത്സരങ്ങൾ നടത്താൻ യുഎഇ, ഒമാൻ, ശ്രീലങ്ക, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളാണ് പരിഗണനയിലുണ്ട്. ഇഎസ്പിഎൻ ക്രിക്കിൻഫോ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഏഷ്യാ കപ്പിൽ ഇന്ത്യയും പാകിസ്താനും എ ഗ്രൂപ്പിലാണ്. എ ഗ്രൂപ്പിൽ ഇന്ത്യ, പാകിസ്താൻ എന്നീ ടീമുകൾക്കൊപ്പം പ്രീമിയർ കപ്പ് ജേതാക്കളായ ടീമും ഉൾപ്പെടും. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ ടീമുകളാണ് ഗ്രൂപ്പ് ബിയിൽ. ഓരോ ഗ്രൂപ്പിൽ നിന്നും
- 2019 ൽ രാഹുൽ ഗാന്ധിക്ക് ജനം മാപ്പ് നൽകിയില്ല; 2024 ൽ ശിക്ഷ കൂടുതൽ കടുക്കും; ജെ പി നദ്ദ. രാഹുൽ ഗാന്ധിക്കെതിരെ വിമർശവുമായി ബിജെപി അധ്യക്ഷൻ ജെപി നദ്ദ. വസ്തുതകളുമായി യാതൊരു ബന്ധവുമില്ലാത്ത കെട്ടിച്ചമച്ച ആരോപണങ്ങൾ ഉന്നയിക്കുന്നത് രാഹുൽ ഗാന്ധിക്ക് ശീലമാണെന്ന് ജെ പി നദ്ദ പറഞ്ഞു. കോൺഗ്രസ് നേതാവിന് “വലിയ അഹങ്കാരമുണ്ടെങ്കിലും ധാരണ കുറവാണ്” എന്ന് അദ്ദേഹം ആരോപിച്ചു. ഒബിസി വിഭാഗക്കാരെ കള്ളന്മാരോട് ഉപമിച്ചത് രാഹുലിന്റെ ജാതി മനസ് പുറത്തായെന്നും ഇത്തവണ തിരിച്ചടി 2019ൽ കിട്ടിയതിനേക്കാൾ കനത്തതാകുമെന്നും നദ്ദ പ്രസ്താവനയിൽ പറഞ്ഞു. 2019 ലെ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാഹുൽ ഗാന്ധി അധിക്ഷേപിച്ചു. സ്വന്തം സീറ്റിൽ
- കോട്ടയം പഴയിടം ഇരട്ടകൊലപാതകം; പ്രതിയ്ക്ക് വധശിക്ഷ. കോട്ടയം പഴയിടം ഇരട്ടക്കൊലപാതകത്തിൽ പ്രതി അരുൺ ശശിയ്ക്ക് വധശിക്ഷ. കോട്ടയം അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയുടേതാണ് വിധി. പ്രതി നടത്തിയത് അതിക്രൂരമായ കൊലപാതകമാണെന്ന് കോടതി നിരീക്ഷിച്ചു. അപൂർവങ്ങളിൽ അപൂർവമായ കേസാണ്. സംരക്ഷിക്കാൻ ബാധിതയുള്ള ആൾ കൊലപ്പെടുത്തുകയായിരുന്നു എന്നും കോടതി നിരീക്ഷിച്ചു. 2013 ഓഗസ്റ്റ് 28 നാണ് കൊലപാതകം നടന്നത്. പ്രതി അരുൺകുമാറിന്റെ ബന്ധുക്കളാണ് കൊല്ലപ്പെട്ട ദമ്പതികളായ ഭാസ്കരനും, തങ്കമ്മയും. സ്വർണവും പണംവും തട്ടിയെടുക്കുന്നതിനായിരുന്നു കൊലപാതകം. പ്രോസിക്യൂഷന് വേണ്ടി അഡ്വ. എ ജിതേഷ് ഹാജരായി
- ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ’, കേന്ദ്ര സർക്കാരിനെതിരെ 14 പ്രതിപക്ഷ പാർട്ടികൾ സുപ്രീം കോടതിയിൽ. കേന്ദ്രത്തിനെതിരെ 14 രാഷ്ട്രീയ പാർട്ടികൾ സുപ്രീം കോടതിയിൽ. പ്രതിപക്ഷ നേതാക്കൾക്കെതിരായ ഇഡിയുടെയും സിബിഐയുടെയും ഏകപക്ഷീയ നടപടികൾക്കെതിരെ, മാർഗനിർദേശം ആവശ്യപ്പെട്ടാണ് കോൺഗ്രസ്, ആം ആദ്മി പാർട്ടി, ശിവസേന ഉൾപ്പെടെയുള്ള പാർട്ടികൾ കോടതിയെ സമീപിച്ചത്. ഏപ്രിൽ അഞ്ചിന് കേസ് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. മുതിർന്ന അഭിഭാഷകൻ എ.എം സിംഗ്വിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന് മുമ്പാകെ ഇക്കാര്യം ഉന്നയിച്ചത്. അറസ്റ്റ്, റിമാൻഡ്, ജാമ്യം എന്നിവ സംബന്ധിച്ച് നിയമ നിർവ്വഹണ ഏജൻസികൾക്കും കോടതികൾക്കും മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. ഡിഎംകെ,

ബേസിംഗ്സ്റ്റോക്ക് കൗൺസിലർ സജീഷ് ടോം എൻ എച്ച് എസ് ഹോസ്പിറ്റൽസ് ചാരിറ്റിക്ക് വേണ്ടി ആകാശചാട്ടത്തിന് ഒരുങ്ങുന്നു /
ബേസിംഗ്സ്റ്റോക്ക് കൗൺസിലർ സജീഷ് ടോം എൻ എച്ച് എസ് ഹോസ്പിറ്റൽസ് ചാരിറ്റിക്ക് വേണ്ടി ആകാശചാട്ടത്തിന് ഒരുങ്ങുന്നു
സ്വന്തം ലേഖകൻ: ഹാംഷെയർ ഹോസ്പിറ്റൽസ് എൻ എച്ച് എസ് ഫൗണ്ടേഷൻ ട്രസ്റ്റിന്റെ ചാരിറ്റി വിഭാഗം സംഘടിപ്പിക്കുന്ന സ്കൈ ഡൈവിങിൽ ബേസിംഗ്സ്റ്റോക്ക് കൗൺസിലറും മലയാളിയുമായ സജീഷ് ടോം പങ്കെടുക്കുന്നു. കഴിഞ്ഞ ഒൻപത് വർഷമായി ബേസിംഗ്സ്റ്റോക്ക് എൻ എച്ച് എസ് ഹോസ്പിറ്റലിൽ അഡ്മിൻ വിഭാഗത്തിൽ ജോലിചെയ്യുന്ന സജീഷ് ടോം, ട്രസ്റ്റിന്റെ പത്ത് വർഷത്തെ ചരിത്രത്തിൽ ആദ്യത്തെ പ്രാദേശിക കൗൺസിലർ എന്ന നിലയിൽ ശ്രദ്ധേയനാണ്. സാലിസ്ബറി ആർമി പാരച്യൂട്ട് അസോസിയേഷൻ കേന്ദ്രത്തിൽ ജൂൺ 3 ശനിയാഴ്ചയാണ് സ്കൈ ഡൈവിങ് നടക്കുന്നത്. ഹാംഷെയർ ഹോസ്പിറ്റൽസ് ചാരിറ്റിയുടെ

യുക്മ യൂത്ത് സംഘടിപ്പിക്കുന്ന കരിയർ ഗൈഡൻസ് ഓൺലൈൻ പരിശീലനക്കളരിയുടെ രണ്ടാം ഭാഗം ഇന്ന്…… ഇന്നത്തെ പരിശീലനക്കളരി ഡെന്റൽ പഠനവുമായി ബന്ധപ്പെട്ടത് /
യുക്മ യൂത്ത് സംഘടിപ്പിക്കുന്ന കരിയർ ഗൈഡൻസ് ഓൺലൈൻ പരിശീലനക്കളരിയുടെ രണ്ടാം ഭാഗം ഇന്ന്…… ഇന്നത്തെ പരിശീലനക്കളരി ഡെന്റൽ പഠനവുമായി ബന്ധപ്പെട്ടത്
യുകെയിലെ മലയാളി വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് യുക്മ യൂത്ത് സംഘടിപ്പിക്കുന്ന കരിയർ ഗൈഡൻസ് ഓൺലൈൻ പരിശീലനക്കളരിയുടെ രണ്ടാം ഭാഗം ഇന്ന്. മലയാളി വിദ്യാർത്ഥികൾക്ക് ഡെന്റൽ പഠനത്തെക്കുറിച്ചുള്ള വിശദ വിവരങ്ങളും സാധ്യതകളും അവലോകനം ചെയ്യുന്ന പരിശീലനക്കളരി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുക എന്നതാണ് ലക്ഷ്യം വയ്ക്കുന്നത്. പരിശീലനക്കളരി ഇന്ന് (മാർച്ച് 5 2023 ഞായറാഴ്ച്ച) ഉച്ചയ്ക്ക് രണ്ടു മണിക്ക് സൂം ലിങ്ക് വഴിയാണ് സംഘടിപ്പിക്കുക. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിവിധ യൂണിവേഴ്സിറ്റികളെക്കുറിച്ചും യൂണിവേഴ്സിറ്റി പഠനത്തിനാവശ്യമായ കാര്യങ്ങളെക്കുറിച്ചുള്ള അറിവുകൾ പങ്കുവയ്ക്കുന്ന കരിയർ

യുക്മ യൂത്ത് സംഘടിപ്പിക്കുന്ന കരിയർ ഗൈഡൻസ് ഓൺലൈൻ പരിശീലനക്കളരിക്ക് ഇന്ന് തുടക്കം…… ആദ്യ ദിവസത്തെ പരിശീലനം മെഡിക്കൽ പഠനവുമായി ബന്ധപ്പെട്ടത് /
യുക്മ യൂത്ത് സംഘടിപ്പിക്കുന്ന കരിയർ ഗൈഡൻസ് ഓൺലൈൻ പരിശീലനക്കളരിക്ക് ഇന്ന് തുടക്കം…… ആദ്യ ദിവസത്തെ പരിശീലനം മെഡിക്കൽ പഠനവുമായി ബന്ധപ്പെട്ടത്
അലക്സ് വർഗ്ഗീസ് (യുക്മ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ) യുകെയിലെ മലയാളി വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് കരിയർ ഗൈഡൻസ് ഓൺലൈൻ പരിശീലനക്കളരിയുമായി യുക്മ യൂത്ത്. ഇന്നു മുതൽ ആരംഭിക്കുന്ന കരിയർ ഗൈഡൻസ് പരിശീലനക്കളരിയിൽ വിവിധ മേഖലകളിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുക എന്നതാണ് ലക്ഷ്യം വയ്ക്കുന്നത്. ഇതു വഴി ഭാവി തലമുറയെ പ്രഗത്ഭരും മികച്ച ജോലി മേഖലകളിൽ എത്തിക്കുന്നതിനുമാണ് യുക്മ യൂത്ത് ഈ പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്. യുക്മ യൂത്ത് സംഘടിപ്പിക്കുന്ന കരിയർ ഗൈഡൻസ് സംബന്ധിച്ച ഓൺലൈൻ

കെറ്ററിംങ്ങിലെ അഞ്ജു അശോകിന്റെ കുടുംബത്തെ സഹായിക്കാൻ യുക്മ സമാഹരിച്ച തുക മന്ത്രി വി.എൻ വാസവൻ കൈമാറി /
കെറ്ററിംങ്ങിലെ അഞ്ജു അശോകിന്റെ കുടുംബത്തെ സഹായിക്കാൻ യുക്മ സമാഹരിച്ച തുക മന്ത്രി വി.എൻ വാസവൻ കൈമാറി
അലക്സ് വർഗ്ഗീസ് (യുക്മ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ) യുകെയിലെ താമസസ്ഥലത്ത് ഭർത്താവ് കൊലപ്പെടുത്തിയ നഴ്സ് അഞ്ജുവിന്റെ കുടുംബത്തിന് സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ ധനസഹായം കൈമാറി. ഇത്തിപ്പുഴയിലെ അഞ്ജുവിന്റെ വീട്ടിൽ നടന്ന ചടങ്ങിലാണ് അച്ഛൻ അറയ്ക്കൽ അശോകന് തുക നൽകിയത്. യുക്മ ചാരിറ്റി ഫൗണ്ടേഷൻ കെറ്ററിങ്ങിലെ മലയാളി അസോസിയേഷനും ചേർന്ന് അഞ്ജുവിന്റെ കുടുംബത്തെ സഹായിക്കാൻ സമാഹരിച്ച 28,72000 ലക്ഷം രൂപയാണ് കൈമാറിയത്. അഞ്ജു ജോലി ചെയ്ത കേറ്ററിംങ് ജനറൽ ആശുപത്രിയിൽ നിന്ന്

അടച്ചിട്ടിരിക്കുന്ന വീടുകൾക്ക് നികുതി, പ്രവാസലോകത്ത് പ്രതിഷേധം ഉയരുന്നു. മുഖ്യമന്ത്രിക്കും മറ്റ് ബന്ധപ്പെട്ടവർക്കും നിവേദനങ്ങൾ സമർപ്പിച്ച് യുക്മ… /
അടച്ചിട്ടിരിക്കുന്ന വീടുകൾക്ക് നികുതി, പ്രവാസലോകത്ത് പ്രതിഷേധം ഉയരുന്നു. മുഖ്യമന്ത്രിക്കും മറ്റ് ബന്ധപ്പെട്ടവർക്കും നിവേദനങ്ങൾ സമർപ്പിച്ച് യുക്മ…
അലക്സ് വർഗ്ഗീസ് (യുക്മ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ) ഫെബ്രുവരി 3 ന് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ കേരള നിയമസഭയിൽ അവതരിപ്പിച്ച 2023 – 2024 ലെ ബജറ്റിൽ പുതിയ നികുതി നിർദ്ദേശമായി അവതരിപ്പിച്ച അടച്ചിട്ടിരിക്കുന്ന വീടുകൾക്ക് നികുതി ഈടാക്കുവാനുള്ള നീക്കത്തിനെതിരെ പ്രവാസികൾക്കിടയിൽ നിന്നും ശക്തമായ പ്രതിഷേധം ഉയരുകയാണ്. അമ്പത് ലക്ഷത്തിലധികം വരുന്ന പ്രവാസി മലയാളികളിൽ വലിയൊരു വിഭാഗത്തിനെ നേരിട്ട് ബാധിക്കുന്ന ഈ നികുതി നിർദ്ദേശത്തിനെതിരെ പ്രവാസികൾക്കിടയിൽ നിന്നും ഉയരുന്ന പ്രതിഷേധ സ്വരങ്ങളും ആശങ്കകളും യുക്മ

click on malayalam character to switch languages