1 GBP = 103.12

യുക്മ നോർത്ത് വെസ്റ്റ്‌ റീജിയൻ പ്രസിഡന്റ് ബിജു പീറ്ററിന്റെ പിതാവ് മരണമടഞ്ഞു; സംസ്കാരം ഇന്ന്

യുക്മ നോർത്ത് വെസ്റ്റ്‌ റീജിയൻ പ്രസിഡന്റ് ബിജു പീറ്ററിന്റെ പിതാവ് മരണമടഞ്ഞു; സംസ്കാരം ഇന്ന്

യുക്മ നോർത്ത് വെസ്റ്റ്‌ റീജിയൻ പ്രസിഡന്റും യുഎൻഎഫ് പ്രൊഫഷണൽ ഡവലപ്പ്മെൻറ് അഡ്വൈസറുമായ ശ്രീ ബിജു പീറ്ററിന്റെ പിതാവ് പത്രോസ്.പി.ഒ മരണമടഞ്ഞു. 85 വയസ്സായിരുന്നു പ്രായം. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു ഇന്നലെ രാവിലെ ആറു മണിയോടെയാണ് അന്ത്യം. തൊടുപുഴയിൽ കോടിക്കുളം പടിഞ്ഞാറേക്കുറ്റ് കുടുംബാംഗമാണ്.

മൃതസംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്ച (13/03/23) രാവിലെ
10 മണിക്ക് ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് നെയ്യാശ്ശേരി സെന്റ് സെബാസ്ററ്യൻസ് പള്ളി സെമിത്തേരിയിൽ നടത്തപ്പെടുന്നതാണ്. പിതാവിന്റെ അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കുന്നതിന് ബിജുവും കുടുംബവും ഇന്നലെ രാവിലെ നാട്ടിലേക്ക് യാത്ര തിരിച്ചിരുന്നു.

ബിജു പീറ്ററിന്റെ പ്രിയ പിതാവിന്റെ വേർപാടിൽ യുക്മ പ്രിസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്, ട്രഷറർ ഡിക്സ് ജോർജ്, നാഷണൽ വൈസ് പ്രസിഡന്റ് ഷീജോ വർഗ്ഗീസ് യുഎൻഎഫ് നാഷണൽ കോർഡിനേറ്ററും ജോയിന്റ് ട്രഷററുമായ എബ്രഹാം പൊന്നുംപുരയിടം, പി.ആർ.ഒ അലക്സ് വർഗീസ്, യുക്മ ലെയ്സൺ ഓഫീസർ മനോജ് കുമാർ പിള്ള, ദേശീയ വക്താവ് അഡ്വ.എബി സെബാസ്റ്റ്യൻ, ദേശീയ സമിതിയംഗം ജാക്സൺ തോമസ്, നോർത്ത് വെസ്റ്റ് റീജിയണൽ സെക്രട്ടറി ബെന്നി ജോസഫ്, ട്രഷറർ ബിജു മൈക്കിൾ, മറ്റു റീജിയണൽ പ്രസിഡന്റുമാർ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more