1 GBP = 103.76

ഇടയലേഖനം രൂപതാധ്യക്ഷന്റെ വാക്കുകളില്‍ തന്നെ കണ്ടും കേട്ടും സീറോ മലബാര്‍ സഭാംഗങ്ങള്‍…

ഇടയലേഖനം രൂപതാധ്യക്ഷന്റെ വാക്കുകളില്‍ തന്നെ കണ്ടും കേട്ടും സീറോ മലബാര്‍ സഭാംഗങ്ങള്‍…

ഫാ. ബിജു കുന്നയ്ക്കാട്ട്

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിശ്വാസികള്‍ക്കെഴുതിയ ആദ്യ ഇടയലേഖനത്തിന്റെ വീഡിയോ പതിപ്പ് പുറത്തിറങ്ങി. ദിവ്യബലി മദ്ധ്യേ തിരുവചന വായനകള്‍ക്ക് ശേഷം നോമ്പുകാല സന്ദേശമുള്‍ക്കൊള്ളുന്ന ആദ്യ ഇടയലേഖനം മെത്രാന്‍ തന്നെ വിശ്വാസികളോട് നേരിട്ട് സംസാരിക്കുന്ന രീതിയില്‍ പ്രൊജക്ടറിലൂടെ സ്‌ക്രീനില്‍ തെളിഞ്ഞു കണ്ടപ്പോള്‍ അത് വിശ്വാസികള്‍ക്ക് നവ്യാനുഭവമായി.

ചില രാജ്യങ്ങളില്‍ ലത്തീന്‍ കത്തോലിക്കാ സഭയുടെ രൂപതകളില്‍ ഇത്തരത്തില്‍ മെത്രാന്മാരുടെ ഇടയലേഖനങ്ങള്‍ ജനങ്ങളിലെത്തിക്കാറുണ്ട്. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത മതബോധന ഡയറക്ടര്‍ റവ. ഫാ. ജോയി വയലിലാണ് ഇടയലേഖനത്തിന്റെ വാക്രൂപത്തിന് ദൃശ്യചാരുത നല്‍കിയത്. ഇന്നലെ നോട്ടിങ്ഹാം രൂപതയില്‍ സെന്റ്. പോള്‍സ് ലെന്റന്‍ ബുളിവാര്‍ഡ് ദേവാലയത്തില്‍ വച്ച് നടന്ന ദിവ്യബലി മദ്ധ്യേ ഇടയലേഖനത്തിന്റെ വീഡിയോ പതിപ്പിന്റെ ആദ്യ അവതരണങ്ങളിലൊന്ന് നടന്നു.

ഈ പുതിയ ആശയത്തെ വിശ്വാസികള്‍ ആഹ്ലാദത്തോടെയാണ് സ്വീകരിച്ചത്. മെത്രാന്‍ തങ്ങളോട് നേരിട്ട് സംസാരിക്കുന്നതു പോലെ തോന്നുന്നെന്നും വായിച്ചു കേള്‍ക്കുന്നതിനേക്കാള്‍ കൂടുതല്‍ ആകര്‍ഷകവും ഫലപ്രദവുമാണെന്നാണ് വിശ്വാസികളുടെ പ്രതികരണം. ഇടയലേഖനത്തിലേക്ക് കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ മാര്‍ഗ്ഗം കൂടുതല്‍ സഹായകരമാണെന്നും അഭിപ്രായമുണര്‍ന്നു. നോട്ടിംഗ്ഹാമില്‍ നടന്ന ദിവ്യബലി മദ്ധ്യേ നടത്തിയ ഇടയലേഖനത്തിന്റെ വീഡിയോ അവതരണത്തിന്റെ ദൃശ്യങ്ങള്‍ ചുവടെ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more