1 GBP = 103.87

പള്‍സര്‍ സുനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍; കേസില്‍ കുടുക്കിയതാണെന്നും നിരപരാധിത്വം തെളിയിക്കാന്‍ അവസരം നല്‍കണമെന്നും അപേക്ഷയില്‍

പള്‍സര്‍ സുനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍; കേസില്‍ കുടുക്കിയതാണെന്നും നിരപരാധിത്വം തെളിയിക്കാന്‍ അവസരം നല്‍കണമെന്നും അപേക്ഷയില്‍

പ്രമുഖ ചലച്ചിത്ര നടിയെ തട്ടിക്കൊണ്ടു പോയ കേസിലെ മുഖ്യപ്രതി സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കേസില്‍ കുടുക്കിയതാണെന്നും സംഭവത്തില്‍ നിരപരാധിയാണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നുണ്ട്. നിരപരാധിത്വം തെളിയിക്കാന്‍ അവസരം നല്‍കണം. തനിക്ക് നീതി ലഭ്യമാക്കണമെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.

സംഭവത്തില്‍ കൂട്ടുപ്രതികളായ വിജീഷ്, മണികണ്ഠന്‍ എന്നിവരും കോടതിയെ സമീപിച്ചിട്ടുണ്ട്. ഇവരുടെ ജാമ്യാപേക്ഷ കോടതി ചൊവ്വാഴ്ച പരിഗണിക്കും. ഒളിവില്‍ ക?ഴിയുന്ന മൂന്ന് പ്രതികളെയും പൊലീസിന് ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. അഡ്വ ഇസി പൗലോസ് മുഖേനയാണ് ജാമ്യാപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചത്. പ്രതികള്‍ നേരിട്ടെത്തിയാണ് ജാമ്യാപേക്ഷ നല്‍കിയതെന്നു പൗലോസ് പറഞ്ഞു.

തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് നെടുമ്പാശ്ശേരി അത്താണിയില്‍വച്ച്‌നടി സഞ്ചരിച്ച വാഹനം പിന്തുടര്‍ന്ന് പ്രതികള്‍ തട്ടിക്കൊണ്ടുപോയത്. പീഡനശ്രമം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍, ബലപ്രയോഗത്തിലൂടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.സംഭവത്തില്‍ ഇതുവരെ മൂന്നു പേരാണ് പൊലീസിന്റെ പിടിയിലായത്. ഇവരെ ചോദ്യം ചെയ്തു വരുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more