1 GBP = 104.06

ബര്‍മിങ്ഹാം സെന്റ്. സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയിലെ പെസഹാ ശുശ്രൂഷകള്‍ ഭക്തിസാന്ദ്രമായി…

ബര്‍മിങ്ഹാം സെന്റ്. സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയിലെ പെസഹാ ശുശ്രൂഷകള്‍ ഭക്തിസാന്ദ്രമായി…

ജോര്‍ജ് മാത്യു

സഹനത്തിന് മുന്നോടിയായുള്ള അതുല്യമായൊരു സ്‌നേഹ പ്രകാശത്തിന്റെ പെരുന്നാളായ പെസഹാ ബര്‍മിങ്ഹാം സെന്റ്. സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ആചരിച്ചു. സ്‌നേഹകാരുണ്യ-ത്യാഗ-വിനയങ്ങളെ ദൈവീകതയുടെ പ്രകാശത്തില്‍ മനുഷ്യകുലത്തിന് മുന്നില്‍ അവതരിപ്പിച്ചു. യേശുവിന്റെ പെസഹാ ഫാ. ഗീവര്‍ഗീസ് ജേക്കബ് തരകന്‍ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു.

പങ്കു വയ്ക്കലിന്റെയും സേവന മനോഭാവത്തിന്റെയും സാഹോദര്യത്തിന്റെയും പാഠങ്ങള്‍ ഇത്ര ശക്തമായി പകര്‍ന്നു തന്ന മറ്റൊരു ആചരണമില്ലെന്നും ലൗകീകതയുടെ ശൂന്യതയും ഹൃദയശുദ്ധീകരണത്തിന്റെ പ്രാധാന്യവും പെസഹാ വെളിപ്പെടുത്തുന്നുവെന്നും പെസഹാ ദിന സന്ദേശത്തിലൂടെ അപ്പച്ചന്‍ ചൂണ്ടിക്കാട്ടി. സന്ധ്യാപ്രാര്‍ത്ഥന, പെസഹാ കുര്‍ബാന, പ്രസംഗം എന്നിവയായിരുന്നു പ്രധാന ചടങ്ങുകള്‍.

നിരവധി വിശ്വാസികള്‍ പെസഹാ കുര്‍ബാന സ്വീകരിച്ചു പെസഹാ അപ്പം ഭക്ഷിച്ച് ആത്മസംതൃപ്തരായി ഭവനങ്ങളിലേക്ക് മടങ്ങി. ഇടവക ട്രസ്റ്റി രാജന്‍ വര്‍ഗീസ്, നിയുക്ത ട്രസ്റ്റി അനീഷ് ജേക്കബ് തോമസ്, സെക്രട്ടറി മോന്‍സി എബ്രഹാം, മാനേജിങ്ങ് കമ്മിറ്റിയംഗങ്ങള്‍, ആധ്യാത്മിക സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

ഇന്ന് വൈകീട്ട് (ഏപ്രില്‍ 13) 6 മണിക്ക് ഡെനിന്‍ തോമസിന്റെ വസതിയില്‍ വച്ച് (38, Bullrush Glade St Georges Telford TF2 9TR) സന്ധ്യാപ്രാര്‍ത്ഥനയും ധ്യാനപ്രസംഗവും ക്രമീകരിച്ചിരിക്കുന്നു. ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകള്‍ 9 മണിക്ക് ആരംഭിച്ചു വൈകീട്ട് 4 മണിക്ക് സമാപിക്കും.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more