1 GBP = 104.22
breaking news

പാര്‍വ്വതി തിരുവോത്തിന് പിന്തുണയുമായി രാഷ്ടീയരംഗത്തെ പ്രമുഖര്‍

പാര്‍വ്വതി തിരുവോത്തിന് പിന്തുണയുമായി രാഷ്ടീയരംഗത്തെ പ്രമുഖര്‍

നടി ഭാവനയെ മരിച്ചവരുമായി താരതമ്യപ്പെടുത്തിയ ഇടവേള ബാബുവിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് അമ്മയില്‍ നിന്ന് രാജി വച്ച പാര്‍വ്വതി തിരുവോത്തിന് പിന്തുണയുമായി രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍. റിപ്പോര്‍ട്ടര്‍ ടി വിയുടെ ‘മീറ്റ് ദി എഡിറ്റേഴ്‌സി’ലെ ഇടവേള ബാബുവിന്റെ പ്രസ്താവന ലജ്ജാകരമാണ് എന്ന്‌ ചൂണ്ടിക്കാട്ടിയായിരുന്നു പാര്‍വ്വതിയുടെ രാജി.

അമ്മയില്‍നിന്നു പാര്‍വ്വതി രാജി വെച്ചു. നിലപാടുകള്‍ തന്റേടത്തോടെ ഉറക്കെ ഉറക്കെ പറയാൻ പാര്‍വ്വതിയെപോലെയുള്ള പെണ്‍കുട്ടികളെ നമുക്ക് വേണമെന്നായിരുന്നു മന്ത്രി പി കെ ശ്രീമതി ടീച്ചറുടെ പ്രതികരണം.

വ്യക്തിപരവും കരിയര്‍പരവുമായി പല നഷ്ടങ്ങളുടെ സാധ്യതകള്‍ മുന്നിലുണ്ടാകുമെന്നറിഞ്ഞിട്ടും ഇങ്ങനെയുള്ള വിഷയങ്ങളില്‍ കൃത്യമായ നിലപാട് സ്വീകരിക്കുന്നതില്‍ പാര്‍വ്വതി കാണിച്ച ധീരതയെ അഭിനന്ദിച്ചായിരുന്നു തൃത്താല എംഎല്‍എ വി ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പാര്‍വ്വതി തിരുവോത്ത് മുന്നോട്ടു വയ്ക്കുന്ന വിഷയങ്ങള്‍ മലയാള, സിനിമ-സാസംകാരിക ലോകം സത്യസന്ധ്യമായി ചര്‍ച്ചചെയ്യണമെന്നും കോണ്‍ഗ്രസ്സിന്റെ യുവ നേതാവ് ആവശ്യപ്പെടുന്നു.

വി ടി ബല്‍റാം എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

വ്യക്തിപരവും കരിയര്‍പരവുമായ നഷ്ടങ്ങളുടെ സാധ്യതകള്‍ മുന്നിലുണ്ടായിട്ടും വിഷയങ്ങളില്‍ കൃത്യമായ നിലപാട് സ്വീകരിക്കുക എന്നത് തന്നെയാണ് യഥാര്‍ത്ഥ ധീരത. പാര്‍വതി തിരുവോത്ത് മുന്നോട്ടുവയ്ക്കുന്ന വിഷയങ്ങള്‍ സത്യസന്ധമായി ചര്‍ച്ച ചെയ്യാന്‍ മലയാള സിനിമാ, സാംസ്‌ക്കാരിക ലോകം തയ്യാറാകേണ്ടതുണ്ട്.

വി ടി ബല്‍റാം എംഎല്‍എ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more